രചന: സുധീ മുട്ടം
“പെണ്ണിനിത് മാസം മൂന്നാണ്..എന്നിട്ടും താഴെയും നിലത്തുമൊന്നുമല്ലല്ലോ.അടങ്ങിയവിടെങ്ങാനും നിൽക്ക് പെണ്ണേ.ഉള്ള ഗർഭം കൂടി പോകരുത്.ആറ്റു നോറ്റു കിട്ടിയത് കളയരുത്…”രാവിലെ അമ്മ തുടങ്ങി.
അമ്മയെന്ന് ഞാൻ വിളിക്കുന്നത് എന്റെ അമ്മായിയമ്മ തന്നെയാണ് ട്ടാ…“അമ്മേ ഏട്ടൻ വരുന്ന സന്തോഷം കൊണ്ടല്ലേ..അമ്മ അങ്ങ് ക്ഷമിക്ക്…” “നീ ആദ്യമായിട്ടൊന്നും അല്ലല്ലൊ അവനെ കാണുന്നത്…”
“ഹും..ഞാൻ കൃതൃമദേഷം കാണിച്ചു മുറിക്കുള്ളിൽ കയറി.ഏട്ടനു സ്ഥലമാറ്റം ആയതിനാൽ കുറച്ചു മാസം മുമ്പ് വന്നിരുന്നു. കുറച്ചു ദിവസത്തെ അവധി കിട്ടിയിരുന്നു..
എന്റെ അച്ഛനും അമ്മയും വളരെ ചെറുപ്പത്തിലേ മരിച്ചതാണ്.അതുകൊണ്ട് തന്നെ അമ്മാവന്റെയും അമ്മാവിയുടെയും കൂടെയാണ് ഞാൻ വളർന്നതും.എനിക്ക് മൂന്നു വയസ്സിനു മൂത്തതാണ് അമ്മാവന്റെ മകൻ ഗിരിയേട്ടൻ.ഒന്നിച്ചു കളിച്ചു വളർന്ന കളിക്കൂട്ടുകാരൻ…
എന്തെങ്കിലും വേണമെന്ന് ഞാൻ വാശി പിടിച്ചാൽ ആൾ സാധിച്ചു തരും.പകരം ഞാൻ ഉമ്മ കൊടുക്കണം.അങ്ങനെയയൊരു ദിവസം ഒരു ഉമ്മ കൊടുത്തപ്പോൾ ഗിരിയേട്ടൻ എന്നെ കെട്ടിപ്പിടിച്ചു ഒത്തിരി ഉമ്മവെച്ചു.എനിക്കന്ന് 14 വയസ്സും ഗിരിയേട്ടനു പ്രായം പതിനേഴും.അതുകാണാനിടയായ അമ്മാവിയുടെ കയ്യിൽ നിന്ന് ശരിക്കും അടികിട്ടി പാവത്തിന്..
പാവം ഗിരിയേട്ടൻ. എന്നോട് ഒരുപാട് ഇഷ്ടമുളളതിനാല്ലെ എന്നെ കെട്ടിപ്പിടിച്ചതും ഉമ്മവെച്ചതും.എനിക്കാകെ സങ്കടമായി.പിന്നീട് ഏട്ടനെ ഞാൻ മനസ്സ് തുറന്നു സ്നേഹിക്കുക ആയിരുന്നു..
അമ്മാവൻ വന്നപ്പോൾ അമ്മായി കാര്യങ്ങളെല്ലാം പറഞ്ഞു. ഞങ്ങൾ ആകെ ഭയന്നു പോയി..
” ഇവരുടെ കാര്യത്തിൽ ഒരുതീരുമാനം എടുക്കണം.തൊട്ടാൽ പൊട്ടുന്ന പ്രായമാണ്… അമ്മായി അമ്മാവനോട് ഉപദേശിച്ചു.
“അത് നമ്മൾ പണ്ടേ തീരുമാനിച്ചതല്ലേ..ഗിരിയുടെ പെണ്ണാണ് പവിത്രയെന്ന്..”
പിന്നീട് അമ്മാവൻ എനിക്കും ഗിരിയേട്ടനും നേരെ തിരിഞ്ഞു..
“ലൈസൻസ് തന്നെന്ന് കരുതി രണ്ടും കൂടി കുരുത്തക്കേട് കാണിക്കരുത്.ഇപ്പോൾ നിങ്ങളുടെ ജോലി പഠിക്കുക എന്നതാണ്.
അതുകഴിഞ്ഞു ഗിരിക്ക് എന്തെങ്കിലും ജോലി ശരിയായാൽ ഉടൻ കല്യാണം…”
അമ്മാവന്റെയും അമ്മായിയുടെയും കണ്ണുവെട്ടിച്ച് ഞങ്ങൾ ഇടക്കിടെ ഒന്നിച്ചു കൂടും.ഉമ്മവെപ്പും കെട്ടിപ്പിടുത്തവും മുറക്കു നടന്നു.പക്ഷേ ഞങ്ങൾ ഒരിക്കലും പരിധിവിട്ടില്ല…
ഗിരിയേട്ടനു പട്ടാളത്തിൽ ജോലി ശരിയായി പോകാനൊരുങ്ങിയപ്പോൾ ഞാൻ ശരിക്കും കരഞ്ഞുപോയി.എനിക്ക് ഭയമായിരുന്നു.എപ്പോഴാണ് ശത്രുക്കളുടെ മുന്നിൽ അകപ്പെട്ട് അ,പ,ക,ടം സംഭവിക്കുക എന്നറിയില്ലല്ലോ.ഈ ജോലി വേണ്ടെന്നു ഞാൻ തീർത്തു പറഞ്ഞതാണ്…
“രാജ്യത്തെ സേവിക്കുകയെന്നത് അഭിമാനമായി ഞാൻ കരുതുന്നു. ശത്രുക്കളുടെ തോക്കിനിരയായാൽ പോലും നിങ്ങൾ ഒരിക്കലും കരയരുത്.രാജ്യത്തിനായി ജീവൻ ത്യജിച്ചതായി കരുതുക…”
ഏട്ടൻ പോയി കഴിഞ്ഞതു മുതൽ ഞാൻ എപ്പോഴും പ്രാർത്ഥനയായിരുന്നു.എന്റെ ഏട്ടന്റെ കാൽപ്പാദത്തിൽ ഒരുമുള്ളു പോലും കൊളളരുതെന്ന്.ഗിരിയേട്ടൻ നാട്ടിലെത്തി കണ്ടു കഴിയുമ്പഴാണ് എനിക്ക് ശ്വാസം നേരെ വീഴുക..
ഞങ്ങളുടെ വിവാഹം കഴിഞ്ഞു ഏട്ടനു സ്ഥലമാറ്റം കിട്ടിയത് കശ്മീരിൽ ആയിരുന്നു. അതായിരുന്നു എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയിരുന്നതും.എപ്പോഴും ശത്രുക്കളുടെ സാന്നിദ്ധ്യം ഉണ്ടാകും…
ഞാൻ എന്റെ ആവലാതികൾ ദിവസവും ഏട്ടൻ ഫോൺ വിളിക്കുമ്പോൾ പറയും..
“നീ ദിവസവും എനിക്ക് വേണ്ടി പ്രാർത്ഥിച്ചാൽ മതി.പതിവ്രതകളുടെ പ്രാർത്ഥനക്ക് ശക്തി കൂടുതലാണെന്നാണു പുരാണങ്ങളിൽ പറയുന്നത്…”
എങ്ങനെയൊക്കെ ഏട്ടൻ ആശ്വസിപ്പിച്ചാലും എന്റെ നെഞ്ചിൽ തീയാണ്.ഞാൻ എന്തെങ്കിലും ജോലിക്ക് പോകാൻ ഏട്ടൻ പറയും.വീട്ടിൽ ചിന്തിച്ചിരിക്കുന്നതാണു കൂടുതൽ കുഴപ്പമെന്ന് .പക്ഷേ എനിക്ക് അങ്ങനെ പോകാൻ കഴിയില്ല.ഏതെങ്കിലും അ,പ,ക,ടം നടന്നെന്ന് വാർത്ത കേൾക്കുമ്പോഴും മനസ്സ് തുറന്നു വീണ്ടും പ്രാർത്ഥിക്കും അതൊരിക്കലും ഏട്ടനാകരുതെന്ന്…
മുറ്റത്ത് കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഞാൻ ഓടിപ്പാഞ്ഞു ചെന്നു.കാറിൽ നിന്ന് ഗിരിയേട്ടൻ ഇറങ്ങുന്നത് കണ്ടപ്പഴാണ് ആശ്വാസം തോന്നിയത്.എല്ലാവർക്കും മുമ്പിൽ ആയതിനാൽ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചില്ലന്നെയുള്ളൂ…
“ഗർഭിണിയാണെന്ന് ഒരു ചിന്തയുമില്ല പെണ്ണിനു. ഓട്ടമാണ്.അവനിനി രണ്ടുമാസം ഇവിടെ കാണും.ഇനിയെങ്കിലും നിന്റെ പരവേശമൊന്ന് നിർത്ത്…” അമ്മ ചിരിച്ചുകൊണ്ട് ശ്വാസിച്ചു..
ഒരുവിധം ഏട്ടനെ മുറിയിൽ കിട്ടിയപ്പോൾ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു.പിന്നെ ചുംബനങ്ങൾ നൽകി…
“ഏട്ടനു ചിരിയാണ് എല്ലാം.. എനിക്കീ ലോകം എന്റെ ഗിരിയേട്ടനാണ്…”ഞാൻ പറയുമ്പോൾ കുറച്ചു നേരം അങ്ങനെ ചേർത്തു നിർത്തി ഏട്ടൻ ആശ്വസിപ്പിക്കും.പിന്നീടുള്ള രണ്ടുമാസം ഏട്ടന്റെ ഇഷ്ടങ്ങൾക്ക് പിന്നാലെയാണ്.ഏട്ടനു പ്രിയപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കാനു ഊട്ടിക്കാനും…അതുവരെ നൽകാതിരുന്ന സ്നേഹം ഒരുമിച്ച് നൽകാനും…
ഏട്ടൻ കൂടെയുള്ള രണ്ടു മാസം വളരെ പെട്ടെന്ന് കടന്നു പോകും.വീണ്ടും സങ്കടങ്ങൾ…അദ്ദേഹം മടങ്ങുമ്പോൾ വീണ്ടും തിരിച്ച് വരുന്നതുവരെ പഴയത് പോലെയാണ്….
ഉള്ളിലൊരുപാട് സങ്കടങ്ങളും പേറി പ്രാർത്ഥനയുമായി മനസ്സ് അദ്ദേഹത്തിന്റെ ഒപ്പമായിരിക്കും…
ഒരാപത്തും കൂടാതെ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ….
(അവസാനിച്ചു)