January 31, 2023

സതീശന്റെ ബൈക്ക് വീട്ടിലേക്കു ഓടിച്ചു കയറ്റുമ്പോൾ പതിവിലും വേഗത ഉണ്ടായിരുന്നു.മുറ്റത്തു കൊപ്ര ഉണക്കുകയായിരുന്ന പ്രഭാവതി

രചന: Shivadasan Pg

സതീശന്റെ ബൈക്ക് വീട്ടിലേക്കു ഓടിച്ചു കയറ്റുമ്പോൾ പതിവിലും വേഗത ഉണ്ടായിരുന്നു.
മുറ്റത്തു കൊപ്ര ഉണക്കുകയായിരുന്ന പ്രഭാവതി ജിജ്ഞാസയോടെ തല ഉയർത്തി നോക്കി.
അവൻ തിടുക്കത്തിൽ അകത്തേക്ക് പോയി ശരണ്യയോട് കയർത്തു സംസാരിക്കുന്നത് കേട്ട് അവർ അകത്തേക്ക് ഓടിച്ചെന്നു.നിങ്ങൾ ഇറങ്ങു ഈ വീട്ടിൽ നിന്ന്?

പ്രഭാവതി അമ്പരപ്പോടെ മകന്റെ മുഖത്തേക്ക് നോക്കി.അവന്റെ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു.എന്താടാ!കാര്യം?ഇവർ ആളു ശരിയല്ല?

നീ മദ്യപിച്ചിട്ടുണ്ടോ?ദേ!തള്ളേ എന്റെ മുമ്പിൽ നിന്ന് പൊയ്ക്കോ?എന്നെ ഭ്രാന്തു പിടിപ്പിക്കരുത്?അവന്റെ സംസാരം കേട്ടിട്ട് പ്രഭാവതിക്ക് പേടി തോന്നി.സത്യത്തിൽ ഇവന് ഭ്രാന്തായോ?

ഇവൻ തന്നോട് ഇങ്ങനെ ഒന്നും സംസാരിക്കുന്ന ആളെയല്ല പിന്നെ ഇവനെന്ത് പറ്റി?
അവൻ വീണ്ടും ശരണ്യയുടെ നേരെ തിരിഞ്ഞു.നിങ്ങളോട് അല്ലെ ഇവിടെ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞത്?അവൻ വീണ്ടും ശബ്ദമുയർത്തി.

അവൾ ആരാണെന്നു ബോധമുണ്ടോ നിനക്ക്?അവൾ നിന്റെ ഏട്ടന്റെ ഭാര്യ ആണ്?
അവളെ ഇറക്കിവിടാൻ നിനക്ക് എന്താ അവകാശം?ഏട്ടത്തി!ത്ഫൂ?അവൻ കാർപ്പിച്ചു തുപ്പി.

അമ്മേ!ഇവർ ശരിയല്ല?നീ കുറെ നേരമായി പറയുന്നു അവൾ ശരിയല്ലെന്ന്?
എന്താണ് അവളുടെ ശരികേട് എന്ന് പറയു?അതു അമ്മയോട് എനിക്ക് പറയാൻ പറ്റില്ല?

ഒന്നും കാണാതെ ഞാൻ എന്തെങ്കിലും പറയുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ?അവൻ വീണ്ടും ശരണ്യയുടെ നേരെ തിരിഞ്ഞു.നിങ്ങൾ പോകുന്നുണ്ടോ അതോ ഞാൻ തന്നെ പിടിച്ചു ഇറക്കി വിടണോ?എന്താണ് ഞാൻ ചെയ്ത തെറ്റ്?

അതെങ്കിലും അറിയാനുള്ള അവകാശം എനിക്കില്ലേ?അറിയണോ നിങ്ങൾക്ക്?എന്നാൽ ഇതുകണ്ടോ?

അവൻ തന്റെ മൊബൈൽ എടുത്തു തുറന്നു അവളെ കാണിച്ചു തനിക്കു ഇഷ്ടപെട്ട നീല സാരിയുടുത്ത താൻ അതു മറ്റൊരു പുരുഷന്റെ മുമ്പിൽ അഴിക്കുന്നു…..
ബാക്കി കാണുന്നതിന് മുമ്പേ ഭൂമി കറങ്ങുന്നത് പോലെ ശരണ്യക്ക് തോന്നി.
***** ***** *****
ഇവളെ ഇവിടെ നിറുത്താൻ പറ്റില്ല?സത്യയുടെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.അവൾ പിന്നെ എങ്ങോട്ട് പോകാൻ?

അച്ഛൻ ചോദിക്കുന്നത് കേട്ട് അവൾ അങ്ങോട്ട്‌ ചെന്നു.ഞാൻ എവിടേക്കെങ്കിലും പോയ്കൊള്ളാം അച്ഛാ!നീ ഇനി എവിടേക്ക് പോകാൻ?

നല്ലൊരു ജീവിതം കിട്ടിയത് നശിപ്പിച്ചില്ലേ?അവൻ മണലാരണ്യത്തിൽ pപോയി കഷ്ടപെടുമ്പോൾ നിനക്ക് എങ്ങനെ തോന്നി….ബാക്കി അയാൾ മുഴുപ്പിച്ചില്ല.

ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നെ വിശ്വസിക്കൂ?തെറ്റൊന്നും ചെയ്യാതെയാണോ നാട്ടിലുള്ളവർ മുഴുവൻ നിന്റെ വീഡിയോ കണ്ടു പരിഹസിക്കുന്നത്?

ഇപ്പോൾ ഞങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആയില്ലേ?നിന്റെ ഭർത്താവ് ഒരിക്കലെങ്കിലും നിന്നെ വിളിച്ചോ?അവനും അറിഞ്ഞു കാണും നിന്റെ വീരകൃത്യങ്ങൾ?അദ്ദേഹവും തന്നെ വിളിച്ചിട്ടില്ല?

തന്റെ ഫോൺ എപ്പോഴോ സ്വിചോഫ് ആയതും അവൾ ശ്രദ്ധിച്ചില്ല.എനിക്ക് എന്റെ മക്കളെ കാണണം?അവർക്ക് നിന്നെ കാണണ്ടെന്നാണ് പറയുന്നത്?എന്റെ പൊന്നുമക്കളും എന്നെ വെറുത്തോ?ഇനി ഞാൻ ജീവിച്ചിരിക്കുന്നത് എന്തിന്?
****** ***** ******
മുറ്റത്തു ഒരു വാഹനം വന്നു നിൽക്കുന്നതും അച്ഛനോട് ശരണ്യ എവിടെ?
എന്ന് ആരോ ചോദിക്കുന്നതും കേട്ട് ഒരു പിടച്ചിലോടെ അവൾ ചാടി എഴുന്നേറ്റു.
സിദ്ധാർത്തിന്റെ സ്വരമല്ലേ അത്!അദ്ദേഹം എത്തിയോ?അയാൾ അവൾക്കു അരികിലേക്ക് വന്നു.

അവൾ പിന്നോക്കം മാറി.അയാൾ ബലമായി അവളുടെ കൈകളിൽ പിടിച്ചു.
ഞാൻ ചീത്തയാ!എന്നെ തൊടരുത്?ആരു പറഞ്ഞു നീ ചീത്തയാണ് എന്ന്നിങ്ങളും കണ്ടില്ലേ വീഡിയോ?

ഉവ്വ്!ഞാൻ അതു മുഴുവനും കണ്ടു.പിന്നെ എന്തിനാ!എന്നെ കാണാൻ വന്നത്?
അതു നീ അല്ലെന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ട്?ഒരു നിമിഷം അവൾ സ്ഥബ്ധയായി.

പിന്നെ എല്ലാവരും പറഞ്ഞത് അതു ഞാൻ ആണെന്നാണല്ലോ?നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ?ഇല്ല!നിങ്ങൾ എങ്കിലും എന്നെ വിശ്വസിക്കണം.

ഞാൻ പറഞ്ഞില്ലേ എനിക്ക് അറിയാം നീ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്?
അതുകൊണ്ടല്ലേ നീ ഫോൺ എടുക്കാതെ വന്നപ്പോൾ ജോലി മതിയാക്കി ഞാൻ നാട്ടിലേക്കു വന്നത്?
അയാൾ അവളെ ചേർത്തു പിടിച്ചു.എന്താ അതു ഞാൻ അല്ലെന്നു നിങ്ങൾക്ക് തോന്നിയത്?

ഞാൻ കണ്ടിട്ട് എനിക്ക് പോലും തോന്നിയല്ലോ അതു ഞാൻ ആണെന്ന്?എന്റെ അച്ഛനും സഹോദരനുമെല്ലാം വിശ്വസിക്കുന്നു ഞാൻ തെറ്റുകാരി ആണെന്ന്?അവരാരും നിന്റെ ശരീരം മുഴുവനായി കണ്ടിട്ടില്ലല്ലോ?

എന്റെ മുമ്പിൽ മാത്രമല്ലെ നീ നിന്റെ ശരീരം പൂർണമായി സമർപ്പിച്ചിട്ടുള്ളൂ?അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും അതു നീ അല്ലെന്ന്?ഒരു എങ്ങലോടെ അവൾ അയാളുടെ ശരീരത്തിലേക്ക് ചേർന്നു നിന്നു.പിന്നെ അതാരാണ്?

അതു നമുക്ക് കണ്ടു പിടിക്കണം.അതിനെ അതിന്റെ വഴിക്ക് വിട്ടേക്ക്?അതിനല്ലേ നാട്ടിൽ നിയമസംവിദാനങ്ങൾ?അയാൾ ഒന്നുകൂടി അവളെ തന്നിലേക്ക് അരുമയായി ചേർത്ത് പിടിച്ചു.

Leave a Reply

Your email address will not be published.