“എന്തിനാടാ ചക്കരേ അച്ഛൻ പട്ടം പഠിക്കാൻ സെമിനാരിയിൽ പോകുന്നതിനെക്കാൾ നല്ലതല്ലേ നിനക്കെന്റെ കുട്ടികളുടെ അച്ഛനാകുന്നത്…

രചന: സുധീ മുട്ടം

“എന്തിനാടാ ചക്കരേ അച്ഛൻ പട്ടം പഠിക്കാൻ സെമിനാരിയിൽ പോകുന്നതിനെക്കാൾ നല്ലതല്ലേ നിനക്കെന്റെ കുട്ടികളുടെ അച്ഛനാകുന്നത്…..

നാണമില്ലാതെ ആൾക്കാർക്ക് മുമ്പിലവൾ അലറിക്കൂവുമ്പോൾ സത്യമായിട്ടും എന്റെ തൊലിയുരിഞ്ഞു പോയി……” ഒന്ന് പതുക്കെ പറയെടീ….

“ഇതൊക്കെ എന്ത് പതുക്കെ പറയാനാടാ…ഇതൊക്കയല്ലെ ഇപ്പോ ട്രൻഡ്….
നടന്നു പോകുന്നവർ പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവൾക്കൊരു കൂസലും നാണവുമില്ല….
” ഇങ്ങനെയൊരു സാധനം….

അവിടെ നിന്ന് പതിയെ മുങ്ങാൻ ഞാൻ ഒരുങ്ങിയെങ്കിലും അവൾ പിടിവിട്ടില്ല….
“എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോടാപ്പാ…നാണമില്ലാതെ ഞാൻ നിന്റെ പിറകെ നടക്കുകയല്ലേ…..
” ഇതിലെന്നായിത്ര പറയാൻ എനിക്ക് സമ്മതം…..

ഈ കുരിപ്പ് പ്രണയവുമായി പിന്നാലെ നടക്കാൻ തുടങ്ങിയട്ട് ഒരു വർഷത്തിലേറെയായി.സാധാരണ ആൺകുട്ടികളാണു പെൺകുട്ടികൾക്ക് പിന്നാലെ നടക്കുന്നത്.. ഇവിടെ നേരെ മറിച്ചായിരുന്നു….
കോളേജിൽ ഇത്രയും മൊഞ്ചന്മാർ ഉണ്ടായിട്ടും ലുക്കില്ലാത്ത എന്റെ പിന്നാലെയിവൾ അലയുന്നതെന്ന് ഞാനൊരുപാട് പ്രാവശ്യം ചിന്തിച്ചിട്ടുണ്ട്.സംശയം മൂത്ത് അവളോട് തന്നെ അന്നത് ഞാൻ ചോദിച്ചു….
“കാണാൻ ലുക്കില്ലെങ്കിലും നിന്റെ മനസ്സ് വെളുപ്പല്ലെ..അതാണ്….

സത്യായിട്ടും അവൾ പൊക്കിയതാണെന്ന് എനിക്ക് മനസ്സിലായില്ല..കൂടിയൊരുത്തി പിന്നാലെ കൂടിയതല്ലേ എങ്കിൽ ഇരിക്കട്ടെയെന്ന് ഒടുവിൽ ഞാനും കരുതി…..

കഷ്ടപ്പെട്ടൊരുത്തിയെ പിന്നീട് ഇഷ്ടപ്പെടണതിലും നല്ലത് ഇഷ്ടം കൂടിയവൾ തന്നെയാകട്ടെയെന്ന് ഞാനും കരുതി….

” ടീ നീയെന്നെ തേക്കുവൊ….അങ്ങനെയെങ്കിൽ ദേ ഇപ്പോൾ പറഞ്ഞോ..നമ്മൾ എസ്ക്കേപ്പ്….
സംശയം തീരാതെ വീണ്ടും ഞാൻ ചോദിച്ചതെയുള്ളൂ നിഷ്ക്കളങ്കമായ അവളുടെ മറ്റൊരു ചോദ്യമെന്നെ കുഴക്കി….

“അതെന്നതാ ചക്കരേ തേപ്പ്….സിമന്റും മണലും കുഴച്ചിട്ടാണൊ…..മറുപടി തിരികെ കൊടുത്തില്ലെങ്കിലും കോളേജ് ലൈഫ് കഴിഞ്ഞു ഞങ്ങളുടെ പ്രണയം രണ്ടു വർഷം കൂടി പിന്നിട്ടു….

അങ്ങനെയിരിക്കെ ഒരുദിവസം അവളും കൂട്ടുകാരിയും കൂടിയെന്നെ കാണാനെത്ത്…തേപ്പിന്റെ മണം കിട്ടും മുമ്പെ ഒരു ഇൻ വിറ്റേഷൻ അവളെന്റെ കയ്യിലേൽപ്പിച്ചു….

” നിന്റെ കുട്ടികളുടെ അമ്മയാകാൻ വീട്ടുകാർ സമ്മതിക്കുന്നില്ല ചക്കരേ…..യാതൊരു കൂസലുമില്ലാതെ കാമുകി അത് പറയുമ്പോളെന്റെ കണ്ണുനിറഞ്ഞു…..“ഞാനായിട്ട് ഒട്ടാൻ ചെന്നതല്ല….അവളായി വന്നൊട്ടി എന്നെ ഒട്ടിച്ചതാണ്…..

ഇപ്പോഴത്തെ ട്രൻഡായാ ഒരുകുപ്പി പെട്രോളും തീപ്പെട്ടിയുമായി ഒന്ന് വിരട്ടിയാലൊ എന്ന് കരുതിയെങ്കിലും ഇഷ്ടമില്ലാത്ത സ്നേഹം പിടിച്ചു വാങ്ങുന്നത് ഭാവിയിൽ ദോഷം ചെയ്യുകയുള്ളൂ ചേട്ടാന്ന് കാമുകിയുടെ കൂട്ടുകാരി പറഞ്ഞപ്പോൾ അതാണ് ശരിയെന്നും ഞാനുമോർത്ത്…..
ഞാൻ കഷ്ടപ്പെട്ട പണം കൊണ്ട് കുറച്ചു അവൾ സുഖിച്ചതല്ലെ എങ്കിൽ നൈസായിട്ടൊരു പണി കൊടുത്തില്ലെങ്കിൽ പിന്നെന്തിനാ മീശയും വെച്ചു നടക്കണത്…..

തേപ്പുകാരിയുടെ കല്യാണം കൂടാൻ ഞാൻ ചെല്ലില്ലാന്നാണു അവൾ കരുതിയത്.അവളുടെ ഞെട്ടുന്ന മുഖഭാവം കണ്ടതെ എനിക്കത് മനസ്സിലായി…..

വിവാഹം കഴിഞ്ഞു കിട്ടിയ ഗ്യാപ്പിൽ അവളെന്റെ സമീപം ഓടിവന്ന് കൈകൾ കൂപ്പി…..
” പ്ലീസ് ടാ ചതിക്കരുത്.ഭർത്താവിനോടൊന്നും തുറന്നു പറയരുത്.. സംശയരോഗിയാ അയാൾ..ഫോണിൽ കൂടി സംസാരിച്ച് അടുത്തപ്പഴാ എനിക്കത് മനസ്സിലായത്……

സത്യത്തിൽ എനിക്ക് സന്തോഷമാണ് തോന്നിയത്…എന്നെ ചതിച്ചതിനു ദൈവം തന്നെ അവൾക്ക് ശിക്ഷ നൽകി..ഇതിൽ കൂടുതലെന്ത് വേണം തേപ്പുകാരിക്ക്….

“ഇനിയിവളുടെ ജീവിതം നായ നക്കിയത് പോലെയാണ്….” എന്റെ ചക്കരേ അതെല്ലാം ഇവിടെ വിളിച്ചു പറയാൻ മാത്രം ഞാൻ ഊളയല്ല..പ്രണയം നടിച്ചു നീയെന്നെ കുറെ ഓസിയട്ടുണ്ട് അതെനിക്ക് തിരിച്ച് വേണം….

കണ്ണും മിഴിച്ച് അവൾ നിൽക്കണത് കണ്ടപ്പോൾ ഞാൻ പറഞ്ഞു…“ഒരുമാല, വള,മോതിരം… ഇത്രയെങ്കിലും എനിക്ക് നഷ്ട പരിഹാരമായി വേണം….ചക്കര ബുദ്ധിയുളളവൾ ആയതിനാൽ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കി. പറഞ്ഞതത്രയും ഊരി തന്നു….

” എടിയെ ഇനിയൊരു രസം കൂടിയുണ്ട് ട്ടാ കാണണേ…എന്ന് പറഞ്ഞു മുണ്ടും ഷർട്ടുമണിഞ്ഞ ഞാൻ കതിർ മണ്ഡപത്തിലേക്ക് നടന്നു.അന്ന് എന്നെ ക്ഷണിക്കാൻ കാമുകിയുടെ കൂടെ വന്നവൾ മണ്ഡപത്തിൽ എനിക്ക് അരുകിലായിരുന്നു.ഇതെല്ലാം കണ്ടിട്ട് കാമുകി ഞെട്ടുന്നുണ്ടായിരുന്നു….

കയ്യിലിരുന്ന താലി ഞാൻ കൂട്ടുകാരിയായ ലാവണ്യയുടെ കഴുത്തിൽ കെട്ടി.കരുതിയിരുന്ന വരണമാല്യം പരസ്പരം ചാർത്തി…

പെണ്ണിന്റെയും ചെറുക്കന്റെയും വീട്ടുകാർ ഞങ്ങളുടെ പ്രവൃത്തി കണ്ടിട്ട് ഞെട്ടിത്തരിച്ച് ഇരിക്കയാണ്….

മുൻ കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു എന്റെയും ലാവണ്യയുടെയും വിവാഹം. എന്നെ കാമുകി ഒട്ടിക്കുമ്പോൾ ലാവണ്യയിൽ സ്നേഹം നഷ്ടപ്പെട്ടവളുടെ ആഴം ഞാൻ കണ്ടിരുന്നു. ഇങ്ങനെ ഒരുത്തിയെ നഷ്ടപ്പെടുത്തുന്നത് ബുദ്ധിയല്ലെന്ന് മനസ്സിലാക്കി എല്ലാം കാര്യങ്ങളും വീട്ടിൽ അറിയിച്ചു….
പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു..വിവാഹാലോചന ലാവണ്യക്കും വീട്ടുകാർക്കും സമ്മതമായതിനാൽ കാര്യങ്ങൾ എളുപ്പത്തിൽ ആയിരുന്നു…

അച്ഛനാണു പറഞ്ഞത് ഒട്ടിച്ചവൾക്കൊരു നൈസ് പണി കൊടുക്കാൻ….“അവളുടെ വിവാഹം നടക്കുന്ന പന്തലിൽ അവൾ കാൺകെ ലാവണ്യയെ വിവാഹം കഴിക്കുക.. ഇതിൽ കൂടുതലൊരു തിരിച്ചടി അവൾക്ക് കൊടുക്കാനില്ലെന്ന്….

ലാവണ്യയുടെ വീട്ടുകാർക്കും സമ്മതം.. ഒരൊറ്റ കണ്ടീഷൻ മാത്രം…” സദ്യ നമ്മൾ ഇവിടെ വെക്കണത് മതി….അവരുടെ ആഹാരം നമുക്ക് ആവശ്യമില്ല….“അതിപ്പോൾ പ്രത്യേകം പറയാനുണ്ടൊ…

എന്ന് അച്ഛനും അമ്മായിയപ്പനെ സപ്പോർട്ട് ചെയ്തു….
തേപ്പുകാരിയിൽ നിന്ന് വാങ്ങിയ നഷ്ട പരിഹാരം ലാവണ്യക്ക് അവൾ കാൺകെ ഞാൻ നൽകി….
” ഉറ്റ സുഹൃത്തിന്റെ കല്യാണം ഒരെ പന്തലിൽ തന്നെ നടത്തി എല്ലാവർക്കും സർപ്രൈസ് നൽകണമെന്ന് ഈ കുട്ടി ആഗ്രഹിച്ചു.ഇതാണ് വിശാലമായ മനസ്സ്..ഇങ്ങനെയാകണം നല്ല പെൺകുട്ടികൾ… നല്ല സൗഹൃദം വിസ്മരിക്കാൻ പാടില്ല….

അച്ഛൻ മാസ് ഡയലോഗ് അടിച്ചതോടെ അപമാനത്തിൽ അവളുടെ തല കുനിഞ്ഞു.എല്ലാവരും അവൾ ചെയ്തത് നല്ല പ്രവൃത്തിയാണെന്ന് അഭിനന്ദിച്ചു കയ്യടിക്കുമ്പോൾ എനിക്ക് അറിയാമായിരുന്നു ഇതൊരിക്കലും അവൾക്ക് ഉൾക്കൊളളാൻ കഴിയില്ലെന്ന്… ജീവിതത്തിൽ ഒരിക്കലും ഈ തിരിച്ചടി മറക്കില്ലെന്നും….

പല്ലിറുമ്മി മുൻ കാമുകി ഞങ്ങളെ നോക്കുമ്പോൾ ഞാനും ലാവണ്യയും നല്ലൊരു ചിരി സമ്മാനമായി അവൾക്ക് നൽകി…..

“ഇനിയെങ്കിലും മനസ്സിലെ കറുപ്പ് മാറ്റി നന്നായിട്ട് ജീവിക്കെടീ… എന്ന അർത്ഥത്തിൽ…..
(അവസാനിച്ചു)

Leave a Reply

Your email address will not be published. Required fields are marked *