രചന: സുധീ മുട്ടം
“എനിക്കിന്ന് രണ്ടിലൊന്ന് അറിയണം.നിങ്ങൾക്ക് ഞാൻ വേണോ അതോ കാമുകിയെ വേണോ.ആരെങ്കിലും ഒരാൾ മതി ഇനി നിങ്ങൾക്ക്…”
ഞാൻ ഉറഞ്ഞു തുള്ളി… വിവാഹം കഴിഞ്ഞട്ട് പന്ത്രണ്ട് വർഷമായി.പതിനൊന്ന് വയസ്സുളള രണ്ടു ഇരട്ടക്കുട്ടികൾ ഉണ്ട് ഞങ്ങൾക്ക്.മക്കൾ എന്റെയല്ല കാമുകന്റെയാണെന്നാണു ഭർത്താവിന്റെ വാദം. സത്യത്തിൽ കുട്ടികൾ അയാളുടെ തന്നെയാണ്….
പിന്നെ കാമുകൻ.. ഒരു രസത്തിനു തുടങ്ങിയതാണ ഇപ്പോൾ അസ്ഥിക്ക് പിടിച്ച പ്രണയമായി..കൊള്ളാനും കളയാനും വയ്യാത്ത അവസ്ഥ….
ഭർത്താവിനു വിവാഹത്തിനു മുമ്പ് തന്നെ കാമുകിയുണ്ട്.കല്യാണം കഴിഞ്ഞും അയാൾ അവളുടെ കൂടെത്തന്നെ…ആദ്യമൊക്കെ എതിർത്തിട്ടും ഫലമില്ലാതെ ആയതോടെ അയാളുടെ പാട്ടിനു വിട്ടു….
Facebook ൽ രസത്തിനു ചാറ്റി ചാറ്റിയാണു കാമുകനെ കിട്ടിയത്. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും ഭർത്താവിനോടുളള വാശിയിൽ അയാളെ പ്രേമിച്ചു….
ഇറങ്ങിച്ചെല്ലാൻ കാമുകൻ നിർബന്ധിക്കുകയാണു.ഭർത്താവ് തെറ്റ് തിരുത്തിയാൽ ഒന്നിച്ചു ജീവിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അയാൾ അടുക്കുന്നില്ല…. “ചോദിച്ചത് കേട്ടില്ലെ….”
“കേട്ടു..എനിക്ക് കാമുകിയുടെ കൂടെ ജീവിച്ചാൽ മതി…” “എങ്കിൽ ഞാൻ കാമുകന്റെ കൂടെ പോകുന്നു…”
ഞങ്ങൾ പരസ്പരം ഒന്നിച്ചു ഒരു തീരുമാനത്തിലെത്തി..ഒരുദിവസം തന്നെ ഞാനും ഭർത്താവും ഇഷ്ടമുള്ളവരുടെ കൂടെ പോകുന്നു.. അപ്പോൾ മക്കൾ???
“നിങ്ങളുടെ കൂടെ വന്നതിൽ പിന്നാ മക്കൾ ഉണ്ടായത്.അതിനാൽ അവരെ നിങ്ങൾ എടുത്തൊ…”
“അത് പറ്റില്ല…നിന്റെ കാമുകന്റെ മക്കളാണ് നീ തന്നെയെടുത്തൊ…
ഇരുവർക്കും വാശി കയറി മക്കളെ വീട്ടിൽ ഇട്ടിട്ട് ഞങ്ങൾ മുങ്ങി…
കാമുകൻ പറഞ്ഞ സ്ഥലത്ത് കാത്ത് നിന്ന് എനിക്ക് മടുത്തു.ഫോൺ വിളിച്ചു..സ്വിച്ച്ഡോഫ്.അവസാനം നിന്നു കാലു കഴച്ചതോടെ ഞാൻ വീട്ടിലേക്ക് മടങ്ങി…
വീട്ടിൽ ചെന്നപ്പോൾ ഭർത്താവ് വീടിനു വെളിയിൽ നിൽക്കുന്നു. കയ്യിൽ കത്തിയുമായി മക്കൾ വാതിക്കൽ…
ഭർത്താവിനെയും കാമുകി പറ്റിച്ചു.ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു വരാൻ പറ്റില്ലെന്ന്..
ഞാൻ ഒരു അമ്മയാണെന്നുളള ചിന്ത എന്നിൽ ഉണ്ടായില്ല.വാശിയായിരുന്നു.. നെഞ്ചിൽ രക്തം പൊടിഞ്ഞു..
മക്കളേന്ന് വിളിച്ചതോടെ അവന്മാർ കത്തി കാട്ടി…” ഞങ്ങൾക്ക് ഇങ്ങനെയൊരു അച്ഛനെയും അമ്മയെയും ആവശ്യമില്ലെന്ന്”പത്തു വയസ്സുളള മക്കളുടെ മറുപടി ഞങ്ങളെ അത്ഭുതപ്പെടുത്തി..ഉള്ളിൽ കുറ്റബോധമുണ്ട്..അതുകൊണ്ട് ഭർത്താവും ഞാനും കൂടി രമ്യതയിൽ എത്തി വീണ്ടും അവന്മാരോട് കെഞ്ചി…
“രണ്ടും ഈ പടിക്കകത്ത് ചവുട്ടി പോകരുത്.ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട….
ഞാനും ഭർത്താവും കൂടി കണ്ണുമിഴിച്ച് നിൽക്കുമ്പോൾ അകത്ത് നിന്ന് എന്റെ അച്ഛനും ഭർത്താവിന്റെ അച്ഛനും കൂടി ഇറങ്ങി വരുന്നു…
” നിന്റെയൊക്കെ തീരുമാനം അറിഞ്ഞതും മക്കൾ ഞങ്ങളെയെല്ലാ കാര്യങ്ങളും അറിയിച്ചു.. ഇപ്പോഴത്തെ പിള്ളാർക്ക് ബുദ്ധി കൂടുതലാ..ഈ മിടുക്കന്മാരെ ഞങ്ങൾക്ക് പറ്റുന്ന രീതിയിൽ വളർത്തിക്കൊള്ളാം..അവകാശം പറഞ്ഞു രണ്ടും ഇനിയീ പടി ചവിട്ടിയാൽ ഇവന്മാർ നിങ്ങളെ കൊല്ലും….”
അച്ഛന്മാരുടെ മറുപടി കേട്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.ഒരുമിച്ച് മരിക്കാമെന്നുളള ഭർത്താവിന്റെ മറുപടിക്ക് ഞാൻ സമ്മതം മൂളി….
“ഇനിയെങ്കിലും ഒരുജന്മം ഉണ്ടെങ്കിൽ തെറ്റുകൾ ചെയ്യാതെ ഞങ്ങളുടെ മക്കളുടെ സ്നേഹമുള്ള അച്ഛനും അമ്മയും ആകണം…ഇതായിരുന്നു ഞങ്ങളുടെ അന്ത്യാഭിലാഷം….
(അവസാനിച്ചു)