കോളിംഗ് ബെൽ കേട്ടപ്പോൾ അവൾ ഒന്ന് അമ്പരന്നു, അവൾ വാച്ചിൽ നോക്കി രാത്രി 10. 30.. ഈ സമയത്ത് ആര് വരാനാ..

രചന: Yazzr Yazrr

കോളിംഗ് ബെൽ കേട്ടപ്പോൾ അവൾ ഒന്ന് അമ്പരന്നു, അവൾ വാച്ചിൽ നോക്കി രാത്രി 10. 30..

ഈ സമയത്ത് ആര് വരാനാ.. അവൾ ചെറുതായിട്ട് ഒന്ന് ഭയന്ന്, കാരണം താൻ ഇപ്പോൾ ആ വീട്ടിൽ ഒറ്റകെ ഉള്ളു എന്ന് അവൾക് അറിയാം…

…. ബാംഗ്ലൂർ mba പഠിക്കുന്ന അവർ എല്ലാം കൂടി ഒരു വീട് എടുത്താണ് താമസിക്കുന്നത്,.. രണ്ടു നില വീട് ആണ്, താഴെ അവരുടെ കോളേജിലെ തന്നെ ടീച്ചറും ഫാമിലിയും ആണ്, മുകളിൽ ഇവര് മൂന്നു സ്റ്റുഡന്റസ്…

… ഇവൾ mba ക്കും ബാക്കി രണ്ടു പേര് mcom ഉം ആണ്, അവരുടെ പരീക്ഷ ഇന്നലത്തോടെ കഴിഞ്ഞു, അവൾക് നാളെ ഒരു എക്സാം കൂടി ഉണ്ട്…

കൂടെ ഉള്ളവർ രണ്ടും ഇന്ന് നാട്ടിൽ പോയി, താഴെ താമസിക്കുന്ന ടീച്ചറും കുടുംബവും, ടീച്ചറുടെ അമ്മ മരിച്ചത് കാരണം, ഒരു ആഴ്ച ആയി നാട്ടിൽ പോയിട്ട്….

… ഇപ്പോൾ ആ രണ്ടു നില വീട്ടിൽ അവൾ ഒറ്റക്കു ആണ്…

.. കൂട്ടുകാരി വിളിച്ചത് ആണ് അവളുടെ വീട്ടിലേക് പക്ഷെ പഠിക്കാൻ ഉള്ളത് കൊണ്ട് പോയില്ല, നാളത്തെ എക്സാം കൂടി കഴിഞ്ഞു,നേരെ നാടിലോട്ടു ഉള്ള ട്രെയിൻ പിടിക്കാം എന്ന് വിചാരിച്ചു പാവം.. അതിനുള്ള ടിക്കറ്റ് വരെ ബുക്ക്‌ ചെയ്തു…..

എന്നാലും ആരായിരിക്കും ഈ രാത്രി വന്നത്, ഒറ്റക് ഇവിടെ നിന്നത് മണ്ടത്തരം ആയി പോയി എന്ന് അവൾ ഒരു നിമിഷം ഓർത്തു…..

… അവൾ പതുക്കെ വാതിലിന്റെ അടുത്തോട്ടു ചെന്ന്, ആരാ, പതുക്കെ ചോദിച്ചു,…

.. ഒരു അനക്കവും ഇല്ല, കുറച്ചൂടെ ഉറക്കെ അവൾ ഹിന്ദിയിൽ ചോദിച്ചു,, ആരാ അവിടെ, ഒരു അനക്കവും ഇല്ല… അവൾക്കു സമാധാനം ആയി, ആരോ വീട് മാറി കയറിയത് ആണെന്ന് തോന്നുന്നു..

.. അവൾ പതുക്കെ തിരിഞ്ഞു നടന്നു… പെട്ടെന്ന് വീണ്ടും ബെൽ മുഴങ്ങി..അവളുടെ ഉള്ളൊന്നു കിടുങ്ങി.. അവൾ നേരെ ഫോണിന്റെ അടുത്തോട്ടു ഓടി, ആരെ വിളിക്കാൻ ആണ്, കൂട്ടുകാരിയെ വിളികാം വേറെ ആരും ഇല്ല വിളിക്കാൻ…

… പെട്ടെന്ന് വാതിലിൽ ആരോ ശക്തി ആയിട്ട് അടിക്കുന്നു… കൈ കൊണ്ട് അല്ല എന്തോ ഇരുമ്പ് കമ്പി കൊണ്ടാണ്…. ഞെട്ടൽ കൊണ്ട് അവളുടെ കയ്യിൽ നിന്നു ഫോൺ തെറിച്ചു പോയി താഴെ വീണു…

… ആരോ പിന്നെയും പിന്നെയും ശക്തി ആയിട്ട് അടിക്കുക ആണ്…. പെട്ടെന്ന് അത് കണ്ടു അവൾ ഞെട്ടി… ഒരു കമ്പി പാര കതകു പിളർന്നു പകുതി അകത്തു വന്നു….

… കതകു ഏകദേശം പൊളിയാറായി,… അവൾ ഉറക്കെ അലറി, ആര് കേൾക്കാൻ അടുത്ത് ഒന്നും ഒറ്റ വീട് പോലും ഇല്ല….

… അവൾക്കു തല ചുറ്റുന്ന പോലെ തോന്നി, അപ്പോഴേക്കും വാതിൽ മുഴുവൻ ആയി പൊളിഞ്ഞു, തുറന്നു വന്നു….

…. അവൾ നേരെ റൂമിലോട്ട് ഓടി….. വാതിൽ അടക്കാൻ നോക്കി, ആരോ വാതിലിനു ഇപ്പുറം നിന്നു ശക്തിയായി തള്ളുന്നു….. ആ ശക്തിയിൽ അവൾ നേരെ ചെന്ന് തറയിൽ വീണു……

… അവൾ അവിടെ കിടന്നു മേലോട്ട് നോക്കിയപ്പോൾ ഒരുത്തൻ വാതിൽ തുറന്നു അകത്തോട്ടു വന്നു, അവൾക്കു ഉറക്കെ കരയണം എന്നുണ്ടായിരുന്നു,പക്ഷെ ശബ്ദം വെളിയിലോട്ട് വരുന്നില്ല…..

…. ഇവിടെ ഇന്ന് ആരും ഇല്ല എന്ന് വ്യക്തമായി അറിഞ്ഞിട്ട് വന്നതാണ്, കണ്ടിട്ട് മലയാളി ആണ്…..

.. അവൻ വല്ലാത്ത ചിരിയോടെ അവളെ നോക്കി, പിന്നെ കയ്യിൽ ഇരുന്ന കമ്പി പാര കൊണ്ട് ശ്കതമായ ഒരു അടി ആയിരുന്നു അവളുടെ തലയ്ക്കു…

… അവളുടെ പാതി ജീവനും, ബോധവും അവിടെ പോയി.. പിന്നെ പാതി ജീവനറ്റ ശരീരത്തിൽ, അവൻ അവനു വേണ്ടതെല്ലാം ചെയ്തു…. ബാക്കി പാതി ജീവനിൽ അവൾ എല്ലാം അറിയുണ്ടായിരുന്നു, അവളുടെ കണ്ണിൽ നിന്നു കണ്ണീർ ഇറ്റു വീണു കൊണ്ടേ ഇരുന്നു……….

… പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നു, ഹോ വല്ലാത്തൊരു സ്വപ്നം തന്നെ, ഇതു ഞാൻ ഇപ്പൊ മൂന്നാമത്തെ പ്രാവിശ്യം ആണ് കാണുന്നത്,..

.. ദൈവമേ ഇതൊന്നും നടന്ന കാര്യം ആകരുതേ ഞാൻ പ്രാർത്ഥിച്ചു, എന്നാലും ആരായിരിക്കും അവൾ, അങ്ങനെ ഒരാൾ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോ…. ആ എന്തെങ്കിലും ആകട്ടെ ഞാൻ ആ സ്വപ്നം മറക്കാൻ ശ്രമിച്ചു…..

….. ഞാൻ ഈ സ്വപ്നത്തിന്റെ കാര്യം അമ്മയോട് പറഞ്ഞു, അതിനു ശേഷം ഞാൻ കിടക്കാൻ നേരത്തു അമ്മ എന്തോ എന്റടുത്തു വന്നിരിന്നു പ്രാർത്ഥിക്കും, അതിനു ശേഷം ഞാൻ ഈ സ്വപ്നം കണ്ടട്ടില്ല……

അങ്ങനെ ഏകദേശം ഒരു 3 വർഷം കഴിഞ്ഞു കാണും…

.. എന്റെ ഇക്കാക്ക് ഒരു മൊബൈൽ ഷോപ്പ് ഉണ്ട് , ഞാനും ഇടകിടക് കടയിൽ പോയി നിൽകും, അത് കൊണ്ട് തന്നെ ഒരു വിധം മൊബൈലിന്റെ പണി എല്ലാം എനിക്ക് അറിയാം,അത് കൊണ്ട് തന്നെ ഇക്ക എന്നെ ഇരുത്തിയിട്ട് ചില സമയങ്ങളിൽ വേറെ ആവിശ്യത്തിനൊക്കെ പോകുമായിരുന്നു,..

… അങ്ങനെ ഒരു ദിവസം കടയിൽ ഇക്ക ഇല്ലാത്ത ദിവസം ഒരുത്തൻ ഒരു മൊബൈലും ആയി വന്നു, വെള്ളത്തിൽ വീണ മൊബൈൽ ഓൺ ആകുന്നില്ല എന്നായിരുന്നു, അവൻ പറഞ്ഞത്, അവനെ കണ്ടപ്പോൾ തൊട്ടു, എനിക്ക് അവനെ എവിടോ കണ്ടു നല്ല പരിചയം, പക്ഷെ എവിടാണ് എന്ന് ഒരു ഓർമയും കിട്ടുന്നില്ല…

… ഞാൻ അവനോട് പോയിട്ട് നാളെ വരാൻ പറഞ്ഞു, എന്നിട്ട് അവന്റെ മൊബൈൽ, കയ്യിൽ എടുത്തു, വല്യ കുഴപ്പം ഒന്നുമില്ലായിരുന്നു,..

.. ഒന്ന് ഹീറ്റ് ആക്കിയപ്പോൾ തന്നെ മൊബൈൽ ഓൺ ആയി, മൊബൈൽ വർക്കിംഗ്‌ ആണോ എന്ന് ഞാൻ ചെക്ക് ചെയ്തു കൊണ്ട് ഇരുന്നു….

…. എന്നാലും അവനെ എവിടായിരിക്കും ഞാൻ കണ്ടത്, അവന്റെ മുഖം ഒന്നൂടെ നോക്കാൻ ഞാൻ, ഗാലറിയിൽ കയറി അവന്റെ ഫോട്ടോ ഓരോന്ന് ആയി നോക്കി കൊണ്ടിരുന്നു… അവന്റെ ഗാലറിയിലെ കുറച്ചു ഫോട്ടോസ് കണ്ടു ഞാൻ ഞെട്ടി തെറിച്ചു….. ഞാൻ സ്വപ്നത്തിൽ കണ്ട ആ പെൺകുട്ടിയുടെ, കൊറേ ന ഗന ചിത്രങ്ങൾ ചിലതിൽ ചോര പറ്റി ഇരിക്കുന്നു…..

അപ്പോഴാണ് അവനെ എനിക്ക് ഓർമ വന്നത് അന്ന് കതകു തള്ളി തുറന്നു വന്നവൻ…..

…. ദൈവമേ ഇവൻ ആയിരുന്നോ ആ ക്രൂരൻ, അപ്പോൾ ഞാൻ കാണാറുള്ള സ്വപ്നം സത്യം ആയിരുന്നോ, ആ പെൺകുട്ടി ജീവനോടെ ഉണ്ടോ, അതോ മരിച്ചോ, ജീവനോടെ ഉണ്ടെങ്കിൽ അവളെ ബ്ലാക്‌മെയ്ൽ ചെയ്യാൻ ആയിരിക്കും ഇവൻ ഈ ഫോട്ടോകൾ സൂക്ഷിക്കുന്നത്…..

…. ഈ ഫോൺ പോലീസിനെ ഏല്പിച്ചാലോ ഞാൻ ചിന്തിച്ചു,, വേണ്ട ചിലപ്പോൾ എല്ലാം മറന്നു ആ പെൺകുട്ടി ജീവിക്കുക ആണെങ്കിൽ, ഇതു അവളുടെ ജീവിതം തകർക്കും,… അങ്ങനെ അന്ന് വൈകിട്ട് അവൻ ഫോൺ വാങ്ങിക്കാൻ വന്നു, ഞാൻ പറഞ്ഞു, ഇല്ല തരില്ല, അവൻ അന്തം വിട്ടു എന്നെ നോക്കി,..

… ആ ഫോണിലെ ഫോട്ടോസ് ഞാൻ കണ്ടു, ആ ഫോൺ ഒന്നുങ്കിൽ ഞാൻ നശിപ്പിക്കും ഇല്ലെങ്കിൽ പോലീസിനെ ഏല്പിക്കും… എന്ത് വേണം എന്ന് നീ തീരുമാനിച്ചോ….

… അവൻ ഒന്നും പറയാതെ ഇറങ്ങി ഓടി,……. അവനെ ഇതിനു മുന്നേ ഇവിടെ കണ്ടിട്ട് പോലുമില്ല ആരാണ് അവൻ, ഇവിടുള്ള ആരും അല്ല,… എന്തോ ആവിശ്യത്തിന് ഇവിടെ വന്നത് ആണ്,…

.. എന്തായാലും ആ ഫോൺ താഴെ ഇട്ട് ഞാൻ തല്ലി പൊട്ടിച്ചു, അതിലെ ഫോട്ടോസ് ഇനി ലോകം കാണില്ല,.. ദൈവമെ വേറെ കോപ്പി ഒന്നും കാണല്ലേ ഞാൻ മനസ്സിൽ വിചാരിച്ചു…..

…. അങ്ങനെ ഏകദേശം ഒരു വർഷം കഴിഞ്ഞു എനിക്ക് ബാംഗ്ലൂരിൽ ജോലി ആയി, മാസത്തിൽ ഒരിക്കൽ മാത്രമേ എനിക്ക് നാട്ടിൽ വരാൻ പറ്റുമായിരുന്നുള്ളു….. നാട്ടിൽ ജീവിച്ചു ശീലിച്ചവർക് എവിടെ പോയാലും, വല്ലാത്ത ബുദ്ധിമുട്ട് ആണ്…

… പിന്നെ ജോലിയുടെ പ്രഷർ വേറെ എല്ലാം കൊണ്ടും വല്ലാത്ത ഡിപ്രെഷനിൽ ഇരുന്ന കാലം….… ഒരു ദിവസം ഞാൻ നാട്ടിൽ പോകാൻ ആയിട്ട് ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുവായിരുന്നു….

.. അപ്പോഴാണ് എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നത്, കുട്ടിയെ കണ്ടു ഞാൻ ഞെട്ടി… ഞാൻ സ്വപ്നം കണ്ട,ആ മൊബൈലിലെ ഫോട്ടോയിൽ കണ്ട അതേ കുട്ടി… ഞാൻ അവളുടെ മുഖം നോക്കി, സന്തോഷവതി ആണ്, നല്ല പ്രസന്നത, അതിനർത്ഥം, അവൾ എല്ലാം മറന്നു എന്നാണ്,എനിക്ക് സന്തോഷമായി, ഒരു അർത്ഥത്തിൽ ഞാനും ചെറിയ ഒരു കാരണം ആണ് ഈ സന്തോഷത്തിനു,…

…. ഞാൻ ഒന്നൂടെ സൂക്ഷിച്ചു നോക്കി, അതേ ആ കുട്ടി തന്നെ ആണ്, എനിക്ക് ആ കുട്ടിയോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു,നടന്ന കാര്യങ്ങൾ മുഴുവൻ പറയണം എന്ന് ഉണ്ട് പക്ഷെ വേണ്ട എന്ന് തീരുമാനിച്ചു,.. കാരണം മറന്ന് പോയ പല കാര്യങ്ങളും ആയിരിക്കും അത് അവളെ ഓർമ്മിപ്പിക്കുക…..അങ്ങനെ ട്രെയിൻ എത്തി, ഞാൻ ട്രെയിനിൽ കയറി ബാഗ് വെച്ച്. ഇരുന്നു,…

… ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എതിർ സീറ്റിൽ ആ കുട്ടി ഇരിക്കുന്നു… അവൾ എന്നെ നോക്കി ചിരിക്കുന്നു…. ഞാൻ ചോദിച്ചു എവിടെ ഇറങ്ങാൻ ആണ്,.. അവൾ എന്നെ നോക്കി ചിരിച്ചു… എന്നിട്ട് പറഞ്ഞു വഴിയിൽ നിന്നു ഒരാൾ കയറും അയാളെ കാത്തിരിക്കുവാ….

…. അങ്ങനെ കൊറേ കഴിഞ്ഞു , വണ്ടി കർണാടക കഴിയാറായി, ഒരു സ്റ്റേഷനിൽ വണ്ടി നിർത്തി, ആരോ നടന്നു ബാഗ് വെച്ചിട്ട് എന്റെ അടുത്ത് ഇരുന്നു, അവനെ കണ്ടു ഞാൻ ഞെട്ടി,…. അന്ന് മൊബൈലുമായി വന്നവൻ, ഈ കുട്ടിയോട് ക്രൂരത കാണിച്ചവൻ,

പക്ഷെ എന്നെ ഞെട്ടിച്ചത് വേറൊന്നായിരുന്നു, അവനു എന്നെ ഓർമ ഇല്ല, ആ കുട്ടിയെ അവൻ നോക്കുന്നു പോലുമില്ല,.. ഞാൻ ആ കുട്ടിയെ നോക്കി, അവൾ ഇവനെ രൂക്ഷത്തോടെ നോക്കുന്നു, അവൻ അത് മൈൻഡ് പോലും ചെയ്യുന്നില്ല,….

.. ഞാൻ മനസ്സിൽ വിചാരിച്ചു ദൈവമേ ഇവൻ ആരെയൊക്കെ ഇങ്ങനെ നശിപ്പിച്ചു കാണും, അതല്ലേ ആ കുട്ടിയെ കണ്ടിട്ട് ഇവന് ഓർമ ഇല്ലാത്തതു….ഞാൻ ഇവന്റെ പിറകെ പോകാൻ തീരുമാനിച്ചു,ഇവന്റെ വീട്ടുകാരെ കണ്ടു പിടിക്കാൻ തീരുമാനിച്ചു, എല്ലാം അവരെ അറിയിക്കണം,.. ഇനി ആർക്കും ഇവനെ കാരണം ഈ കുട്ടിയുടെ ഗതി വരരുത്….

… പെട്ടെന്ന് ആണ് ഇവൻ കുഴഞ്ഞു വീണത്,ഇവൻ കിടന്നു കയ്യും കാലും ഇട്ട് അടിക്കുന്നു,… ഞാൻ ബഹളം വെച്ച്, ആളുകൾ ഓടി കൂടി, ഇതെല്ലാം കണ്ടിട്ടും ഈ കുട്ടി അനങ്ങാതെ ഇരികുവാണ്,..

. അടുത്ത കംപാർട്മെന്റിൽ ഒരു നേഴ്സ് ഉണ്ടായിരുന്നു, അവർ വന്നു ഇവന്റെ നെഞ്ചത്, ഞെക്കുകയും, ശ്വാസം കൊടുക്കുകയുമൊക്കെ ചെയ്തു… പക്ഷെ ഇവൻ ചെറുതായിട്ട് ഒന്ന് കാലു ഇട്ട് അടിച്ചിട്ട്, നിശ്ചലം ആയി……

… പിന്നെ ഉള്ള കാഴ്ച എന്നെ വല്ലാണ്ട് ഞെട്ടിച്ചു, ഇവന്റെ ശരീരത്തു നിന്നു ആത്മാവ് വേര്പിരിയുന്നത് ഞാൻ കണ്ടു,…

ഇവൻ അത്ഭുതത്തോടെ ചുറ്റും നോക്കുന്നു, വേറേതോ ലോകത്തു എത്തിയ പോലെ

അങ്ങനെ ഇവൻ ചുറ്റും നോക്കുമ്പോൾ ഇവൻ ഈ കുട്ടിയെ കണ്ടു, ഇവൻ ഇവളെ കണ്ടു വല്ലാണ്ട്, ഭയപ്പെട്ടു അലറി വിളിക്കുന്നു,…

… ആ പെൺകുട്ടി അവിടെ നിന്നു പതിയെ എഴുനേറ്റു, അവന്റെ നേരെ നടന്നു അടുത്ത്…

അന്നേരം അവളുടെ കണ്ണിൽ പ്രതികാരത്തിന്റ അഗ്നി ഞാൻ കണ്ടു…..

… ഇവൻ കൂടുതൽ ഭയപ്പാടോടെ അലറി വിളിച്ചു….. ഞാൻ ചുറ്റിനും നോക്കി കൂടെ ഉള്ളവർ ഒന്നും കാണുന്നില്ല, അവർ പെട്ടെന്നുള്ള അറ്റാക്ക് ആണെന്നും tt യെ അറിയിക്കാം എന്നും എല്ലാം പറയുന്നുണ്ട്…

…. അവൾ വന്നു അവന്റെ കഴുത്തിൽ പിടിച്ചു,, അവനെ പൊക്കി പതിയെ പതിയെ അന്തരീക്ഷത്തിൽ അലിഞ്ഞു അവർ, രണ്ടു പേരും ഇല്ലാതായി,…

… ഞാൻ അവന്റെ ശവ ശരീരത്തിൽ നോക്കി, കണ്ണൊക്കെ തള്ളി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അത്…… അവൾ അവന്റെ ആത്മാവിനെയും കൊണ്ട് വേറെ ഏതോ ലോകത്തേക്ക് പോയി……

…. ചില പ്രതികാരങ്ങൾ മരണത്തിനു ശേഷം ആണ്

Leave a Reply

Your email address will not be published. Required fields are marked *