കൂട്ടുകാരൻ്റെ കല്യാണതലേന്നത്തെ ഫംഗഷനിൽ വെച്ചാണ് നീരവ് ആ പെൺകുട്ടിയെ കാണുന്നത്

സ്വപ്ന സുന്ദരി

(രചന: സ്നേഹ സ്നേഹ)

കൂട്ടുകാരൻ്റെ കല്യാണതലേന്നത്തെ ഫംഗഷനിൽ വെച്ചാണ് നീരവ് ആ പെൺകുട്ടിയെ കാണുന്നത്

വീണ്ടും ഒരിക്കൽ കൂടി ആ മുഖം തേടി തൻ്റെ കണ്ണുകൾ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല.

സാരമില്ല നാളെ നിന്നെ ഞാൻ കണ്ടു പിടിച്ചോളാം എന്നു മനസ്സിൽ വിചാരിച്ച് നിരവ് വീട്ടിലേക്കു മടങ്ങി

കാർ ഡ്രൈവ് ചെയ്യുമ്പോളും നീരവിൻ്റെ ചിന്ത ആ പെൺകുട്ടിയെ കുറിച്ചായിരുന്നു.

അവൾ ആരായിരിക്കും ആ കുടുംബത്തിലെ ബന്ധു ആയിരിക്കുമോ?അതോ? റോഹൻ്റെ പെങ്ങളുടെ ഫ്രണ്ട് ആയിരിക്കുമോ -?

ശ്ശെ ഞാനെന്തിനാ ആ കുട്ടിയെ കുറിച്ച് ഇത്ര ആകാംഷയോടെ ചിന്തിക്കുന്നത് അവൾ ആരായാലെന്താ
അവൾ ആരാണന്ന് അറിയണം. കണ്ടുപിടിക്കണം

അവളിനി വിവാഹിതയാണോ? നെറ്റിയിൽ സിന്ദൂരം ഉണ്ടായിരുന്നോ ശ്ശൊ അതൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല പിന്നെ താനെന്താടൊ ശ്രദ്ധിച്ചത്. നീരവ് നീരവിനൊടുതന്നെ ചോദിച്ചു.

അവളുടെ കണ്ണുകൾ അതാണല്ലോ എന്നെ ആകർഷിച്ചത്. ആ കണ്ണുകൾക്ക് എന്തോ പ്രത്യേകതയുണ്ട്. ആ കണ്ണിൻ്റെ ഉടമയെ നാളെ കണ്ടു പിടിക്കണം

കാർ വീടിൻ്റെ ഗേറ്റ് കടന്ന് കാർപോർച്ചിലെത്തി നിന്നു. കാറിൽ നിന്നിറങ്ങി പൂമുഖത്തേക്ക് എത്തിയപ്പോഴെക്കും അമ്മ നന്ദിനി വാതിൽ തുറന്നു കഴിഞ്ഞു.

അമ്മ ഉറങ്ങിയില്ലായിരുന്നോ.? വീടിനകത്തേക്ക് കയറി കൊണ്ട് നീരവ് ചോദിച്ചു.

അങ്ങനെ ഒരു പതിവ് എനിക്കുണ്ടോടാ നീ എത്ര താമസിച്ചു വന്നാലും ഈ മുഖമൊന്ന് കാണാതെ അമ്മക്ക് ഉറക്കം വരുമോ?

എൻ്റെ നന്ദിനിക്കുട്ടി ഞാൻ വെറുതെ ചോദിച്ചതാ ഞാൻ വരുമ്പോൾ ദാ ഇങ്ങനെ വാതിലും തുറന്ന് പുഞ്ചരിയോടെ എന്നെ സ്വീകരിക്കുന്ന ഈ നന്ദിനി കുട്ടീടെ മുഖം കണ്ടാലേ എനിക്ക് ഈ വീടിനകത്തേക്കു കയറാൻ പോലും തോന്നു

നീ ഇങ്ങനെ ഞാൻ വാതിലു തുറന്ന് തരുന്നതും നോക്കിയിരിക്കാതെ പൂമുഖവാതിക്കൽ നിന്നേയും കാത്തു നിൽക്കാൻ ഒരു കുട്ടിയെ കൊണ്ടുവരാൻ നോക്ക്. ഞാൻ എത്ര നാളായി നിന്നോടു ഈക്കാര്യം പറയുന്നു.

അമ്മേ ഞാനിന്നൊരു പെൺകുട്ടിയെ കണ്ടു അവൾ ആരാ എന്താ എന്നൊന്നും എനിക്കറിയില്ല. പക്ഷേ അവളെൻ്റെ ഹൃദയത്തിൽ കേറി കൂടുകൂട്ടിയോന്നൊരു സംശയം
സത്യമാണോ നീ പറഞ്ഞത്.

അതേമ്മേ പക്ഷേ ഞാനവളെ ഒറ്റത്തവണ യേ കണ്ടുള്ളു.പിന്നെ ഞാനവിടെയെല്ലാം തിരഞ്ഞു പക്ഷേ അവളുടെ പൊടിപോലും കണ്ടില്ല

അമ്മ ദാ ഇവിടെ ഇരിക്ക് ഞാൻ പറയാം അമ്മയെ പിടിച്ച് സെറ്റിയിൽ ഇരുത്തിയിട്ട് അമ്മയോട് ചേർന്നിരുന്നു കൊണ്ട് നീരവ് പറയാൻ തുടങ്ങി.

അമ്മേ എനിക്കാ പെൺകുട്ടിയുടെ കണ്ണുകളാണ് എനിക്ക് ഇഷ്ടമായത്. ആ കണ്ണുകൾക്ക് എന്തോ ആകർഷണം. അവളെ കണ്ടു പിടിച്ച് അവളെ ഞാനങ്ങ് കെട്ടിയാലോമ്മേ

മോനെ ആ കുട്ടി ആരാന്നു പോലും നിനക്കറിയില്ല. വിവാഹം കഴിഞ്ഞ കുട്ടിയാണോ അതും നിനക്കറിയില്ല.

വിവാഹം കഴിഞ്ഞതാകല്ലേന്ന് പ്രാർത്ഥിച്ചു അല്ലാതെ മറ്റു കാര്യങ്ങളൊന്നും എനിക്കറിയണ്ട അവൾക്കിഷ്ടമാണെങ്കിൽ ഞാനവളെ വിവാഹം ചെയ്യും.

മോനെ ഈ വിവാഹം എന്നൊക്കെ പറയുന്നത് ഒറ്റ ദിവസം കൊണ്ട് തീരുമാനിക്കേണ്ട കാര്യമില്ല
നമ്മളെത്ര പെൺകുട്ടികളെ കണ്ടു.

എന്നിട്ട് ഒരു പെൺകുട്ടിയെ പോലും എനിക്ക് ഇഷ്ടമായില്ല കാരണമെന്താ അവരിലൊന്നും എൻ്റെ സ്വപ്നത്തിലെ പെൺകുട്ടിയുമായി യാതൊരു സാമ്യം പോലും ഇല്ല .എന്നാൽ ഈ പെൺകുട്ടി ഇവളാണ് എൻ്റെ സ്വപ്നത്തിലെ രാജകുമാരി .

നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ. നിൻ്റെ ഇഷ്ടം എന്താണോ അതാണ് എൻ്റെയും ഇഷ്ടം
എന്നാൽ എൻ്റെ നന്ദിനിക്കുട്ടി പ്പോയി ഉറങ്ങിക്കോളു

അമ്മയെ അമ്മയുടെ മുറിയിലാക്കി അമ്മക്കൊരുമ്മയും നൽകിയിട്ട് നീരവ് തൻ്റെ മുറിയിലേക്ക് പോയി.

ഫ്രഷ് ആയി വന്ന് ഉറങ്ങാനായി കിടന്നു.

കണ്ണുകളടച്ചു കിടന്ന നീരവ് ആ പെൺകുട്ടിയുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു.

കല്യാണ വീട്ടിലെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി കൂട്ടുകാർക്കൊപ്പം ചേർന്ന് സംസാരിച്ചിരിക്കുമ്പോളാണ് മുത്തു പൊഴിയുന്ന പോലുള്ള പൊട്ടിച്ചിരികേട്ടത്‌

തങ്ങളുടെ എതിർവശത്ത് കുറച്ചു മാറി കുറച്ചു പെൺകുട്ടികൾ കൂട്ടം ചേർന്നിരുന്ന് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതാണ്

വെറുതെ അവരിലേക്ക് നോട്ടം പായിച്ചതാണ് പെട്ടന്നാണ് അവരുടെ നടുവിൽ ഇരുന്ന് മുഖം പൊത്തിച്ചിരിക്കുന്ന പെൺകുട്ടിയുടെ കണ്ണ് താൻ ശ്രദ്ധിച്ചത്‌ നല്ല ഭംഗിയുള്ള കണ്ണുകൾ കൈ കൊണ്ട് മുഖം മറച്ചിരുന്നതുകൊണ്ട് മുഖം ശരിക്കും കാണാൻ പറ്റിയില്ല

അവരിൽ ഒരാൾ ഞങ്ങളുടെ നേരെ വിരൽ ചൂണ്ടുന്നത് കണ്ടപ്പോൾ ഞാൻ നോട്ടം പിൻവലിച്ചു – കൂട്ടുകാരോടൊപ്പം ചേർന്നു

അല്പസമയം കഴിഞ്ഞ് ഞാൻ വീണ്ടും നോക്കിയപ്പോൾ ആ കുട്ടി മാത്രം അവരുടെ ഇടയിൽ ഉണ്ടായിരുന്നില്ല

എന്തോ വീണ്ടും ആ കണ്ണുകളെ കാണാനൊരാഗ്രഹം. പലയിടത്തും നോക്കിയിട്ടും പിന്നീട് ഞാനാ പെൺകുട്ടിയെ കണ്ടില്ല

എന്തായാലും നാളെ കാണാൻ പറ്റുമായിരിക്കും. കാണണം കണ്ടേ പറ്റു.

ഒരോന്നോർത്തു കിടന്ന് നീരവ് പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണ്ടു
രാവിലെ നന്ദിനി വന്നു വിളിച്ചുണർത്തിയപ്പോഴാണ് നീരവ് കണ്ണുതുറന്നത്.

നിൻ്റെ സ്വപ്നത്തിലെ രാജകുമാരിയെ കാണാൻ പോകുന്നില്ലേ

ആ സമയത്താണ് നീരവ് തലേന്നത്തെ കാര്യങ്ങൾ ഓർത്തെടുത്തത്.

ആ കണ്ണുകൾ….. ആ ഓർമ്മ തന്നെ നീരവിനെ കുളിരണിയിച്ചു. നീരവ് വേഗം തന്നെ എഴുന്നേറ്റു കുളിച്ചു. തേച്ചു മടക്കി വെച്ചിരുന്ന ഷർട്ടും ജീൻസും എടുത്തിട്ടു മുടി ചീകി ഒതുക്കി കണ്ണാടിയൻ ഒരിക്കൽ കൂടി നോക്കി

റൂമിൽ നിന്നും വെളിയിലിറങ്ങി ഡൈനിംഗ് റൂമിലേക്ക് ചെന്നു.അമ്മയോടൊപ്പം ഭക്ഷണം കഴിച്ചു –
പതിനൊന്നിനല്ലേ മോനേ മുഹുർത്തം അതെ അതിനാണോ ഇപ്പോഴെപോകുന്നത്

അമ്മ ചോദിച്ചപ്പോഴാണ് നീരവ് സമയത്തെ കുറിച്ച് ബോധവായത്.

നന്ദിനിക്കുട്ടി അല്ലേ എന്നെ നേരത്തെ വിളിച്ചുണർത്തിയത്.

ഞാൻ വിളിച്ചുണർത്തി എന്നേയുള്ളു. എന്തായാലും ഒരുങ്ങിയിറങ്ങിയതല്ലേ പോയിട്ടു വാ

അമ്മക്ക് കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്ത് നീരവ് വീട്ടിൽ നിന്നിറങ്ങി.

അമ്പലത്തിൽ വെച്ചാണ് താലികെട്ട് അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് ഫംഗഷൻ.
നീരവ് റോഹൻ്റെ വീട്ടിലേക്കാണ് പോയത് അവൻ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുണ്ടാവില്ല
അമ്പലത്തിൻ്റെ അടുത്താണ് റോഹൻ്റെ വീട്

മുഹുർത്തത്തിന് അര മണിക്കൂർ മുൻപ് ഇറങ്ങിയാലും മതി വീട്ടിൽ നിന്ന്
നീരവ് റോഹൻ്റെ വീട്ടിൽ ചെല്ലുമ്പോൾ റോഹൻ കുളിക്കാൻ കയറിയിട്ടേയുള്ളു

അല്ല ഇതാര് നീരവോ? ഇരിക്കൂട്ടോ റോഹൻ കുളിക്കാൻ കയറിയിട്ടേയുള്ളു.

നീരവിന് ആകെയൊരു ചമ്മൽ തോന്നി.

കല്യാണ ചെറുക്കൻപോലും കളിക്കാൻ കയറിയിട്ടേയുള്ളു. ഞാനെന്തിനാ അതിരാവിലെ കുളിച്ചൊരുങ്ങി ഓടി പിടച്ചുവന്നത്

നീരവ് നോക്കുമ്പോളതാ ഒരമ്മാവനും കുളിച്ചൊരുങ്ങി തൻ്റെ അടുത്തായി വന്നിരുന്നു
പ്രായമായ അമ്മാവൻമാരെ ഇഷ്ടമാണ് എല്ലാവരിലും തൻ്റെ അച്ഛനെയാണ് താൻ കാണുന്നത്.

അച്ഛനെ കണ്ട് ഓർമ്മയില്ലാത്ത തനിക്ക് അച്ഛനും അമ്മയും എല്ലാം നന്ദിനിക്കുട്ടിയാണ്. തൻ്റെ ചെറുപ്പത്തിൽ ഞങ്ങളെ വിട്ട് ഈ ലോകത്തിൽ നിന്നും പോയതാണ് അച്ചൻ.

അടുത്തിരുന്ന അമ്മാവൻ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.

അതിനെല്ലാം മറുപടി പറയുമ്പോളും നീരവിൻ്റെ കണ്ണുകൾ തൻ്റെ സ്വപ്നത്തിലെ രാജകുമാരിയെ തേടികൊണ്ടിരുന്നു.

അമ്മാവൻമാരുടെ എണ്ണം കൂടി കൂടി വന്നു അവരോട് സംസാരിച്ചിരുന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല

ചെറുക്കനും കൂട്ടരും വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയമായി. എല്ലാവർക്കും ദക്ഷിണ നൽകി റോഹൻ വീട്ടിൽ നിന്നിറങ്ങി. ഇതെല്ലാം കണ്ടു കൊണ്ട് നീരവ് മാറി നിന്ന് ആ കണ്ണിൻ്റെ ഉടമയെ തേടികൊണ്ടിരുന്നു

ആ വീട്ടിലെ അവസാനത്തെ ആളും വീട്ടിൽ നിന്നിറങ്ങിയിട്ടും തൻ്റെ രാജകുമാരിയെ മാത്രം കണ്ടില്ല നീരവ്.

നിരാശയോടെ നീരവും തൻ്റെ കാറിൽ കയറി

അമ്പലത്തിൽ വെച്ചു കാണും എന്ന പ്രതീക്ഷയിൽ നീരവ് അമ്പലത്തിൽ വന്നവരുടെ ഇടയിലും ആ കണ്ണുകളുടെ ഉടമയെ തിരഞ്ഞു

ഓഡിറ്റോറിയത്തിലും കാണാതെ വന്നപ്പോൾ നീരവിന് സങ്കടമായി നിരാശയോടെ വീട്ടിൽ ചെന്നു കയറിയ നീരവ് അമ്മയോടു പോലും ഒന്നും മിണ്ടാതെ തൻ്റെ മുറിയിൽ കയറി വാതിലടച്ചു.

നന്ദിനിക്ക് കാര്യം മനസ്സിലായി നീരവിന് ആ പെൺകുട്ടിയെ കാണാൻ സാധിച്ചില്ലന്ന്‌ സങ്കടം വരുമ്പോൾ മാത്രമേ അവൻ റൂമിന് കുറ്റി ഇടാറുള്ളു. സങ്കടം മാറി ഇറങ്ങി വരട്ടെ അപ്പോ ചോദിക്കാം

നീരവ് റൂമിൽ കയറി തൻ്റെ ഫോണെടുത്ത് fb തുറന്നു.റോഹൻ്റെ ഫ്രൊഫൈൽ എടുത്തു നോക്കി. അതിൽ അവൻ്റെ ഫ്രണ്ടസിനെ ഓരോരുത്തരെയായി തിരഞ്ഞു.

തിരഞ്ഞു തിരഞ്ഞു ചെന്നപ്പോഴാണ് ആ പേരു കണ്ടത് ഗംഗ. ഗംഗയുടെ ഫ്രൊഫൈൽ പിക് കണ്ട് നീരവിന് സന്തോഷമടക്കാനായില്ല

ഗംഗയ്ക്ക് റിക്വസ്റ്റ് വിട്ട് നീരവ് കാത്തിരുന്നു –

തുടരും

Leave a Reply

Your email address will not be published. Required fields are marked *