November 29, 2022

മരിച്ചതിന്‍റെ മൂന്നാം നാള്‍ വീട്ടിലേക്കു കയറിച്ചെന്ന അവള്‍ കണ്ടത്

മരിച്ചതിന്‍റെ മൂന്നാം നാള്‍ വീട്ടിലേക്കു കയറിച്ചെന്ന അവള്‍ കണ്ടത്.ഭര്‍ത്താവിനെയും മൂന്നു മക്കളെയും കാണാന്‍ മരിച്ചതിന്റെ മൂന്നാം നാള്‍ സ്വന്തം വീട്ടിലേക്ക് കയറി ചെന്ന അവള്‍ കണ്ടത്.

എന്‍റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ വീട്ടിലേക്ക് ചെല്ലുന്നത്.മക്കള്‍ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തില്‍ കരഞ്ഞിരിക്കുക ആയിരിക്കും എന്ന് കരുതി ജയ്യേട്ടന്‍ ഭാര്യയുടെ വിയോഗത്തില്‍ സര്‍വതും നഷ്ട്ടപ്പെട്ടവനെ പോലെ ഇരിക്കുക ആകും എന്ന് കരുതിയത.മൂത്തവളായ നീലു അടുക്കളയില്‍ കയറി.അവള്‍ അനിയനും അച്ഛനും ചായ ഇടുക ആയിരുന്നു.

ഇടക്ക് അടുപ്പത് ഇരിക്കുന്ന കറി കരിഞ്ഞോ എന്ന് നോക്കുന്നുണ്ട്.ഇന്ന് വരെ അടുക്കളയുടെ പരിസരത്ത് വരാതവള്‍ എങ്ങനെ ഇതൊക്കെ പഠിച്ചു എന്ന് ഞാന്‍ അത്ഭുതത്തോടെ ചിന്തിച്ചു.മകന്‍ പാത്രം കഴുകി വെക്കുക ആയിരുന്നു.കഴിച്ച പാത്രം ഇരുന്നിടത്ത് നിന്ന് മാറ്റാത്തവന്‍ എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി അടുക്കി വെക്കുന്നു.ജയേട്ടന്‍ തുണികള്‍ എല്ലാം ഇസ്തിരി ഇടുന്നുന്നുണ്ടായിരുന്നു.

ഇസ്തിരി ഇട്ടു വെക്കുന്നത് കണ്ടിട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ഇസ്തിരി ഇട്ടു വെച്ച ഷര്‍ട്ട് ഞാന്‍ ചെന്ന് ബട്ടന്‍സ് ഇട്ടു കൊടുത്താലെ തൃപ്തി ആവുകയുള്ളൂ .രാവിലത്തെ തിരക്കില്‍ ഇതേ ചെല്ലി എത്ര തവണ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്.ഞാന്‍ ഇല്ലാതെ എന്റെ അടുക്കളയില്‍ തീ പുകയില്ലെന്ന് ഊണ് മേശയില്‍ എച്ചില്‍ പാത്രങ്ങള്‍ കുന്നു കൂടുമെന്ന് വസ്ത്രങ്ങള്‍ വൃത്തിയാക്കപ്പെട്ടില്ല എന്ന് മുറ്റം കരിയില കൊണ്ട് നിറയുമെന്നു ഈ വീട് ഉണരുകയോ ഉറങ്ങുകയോ ഇല്ലെന്നു ഞാന്‍ കരുതിയിരുന്നു.

അവയൊക്കെ എന്റെ വെറും തോന്നല്‍ മാത്രമാണ്.ഈ വീടിനു ഒരു മാറ്റമേ ഉള്ളു ഇവടെ ഞാന്‍ ഇല്ല എന്നുള്ള മാറ്റം മാത്രം.എന്റെ മക്കളും ഭര്‍ത്താവും സ്വയം പര്യയപ്തത കൈ വരിച്ചിരിക്കുന്നു.ആശുപത്രി കിടക്കയില്‍ കിടക്കുബോഴും ഞാന്‍ ഭയപ്പെട്ടത് എന്റെ മക്കള്‍ എന്റെ ഭര്‍ത്താവ് അവര്‍ എങ്ങനെ ഞാന്‍ ഇല്ലാതെ ജീവിക്കും എന്ന് മാത്രം ആയിരുന്നു.പുറത്തു എവിടെ എങ്കിലും പോയാല്‍ ഓടി എത്തുന്നത് ഞാന്‍ ഇല്ലാതെ വീടില്ല എന്ന ചിന്തയില്‍ ആയിരുന്നു.

പക്ഷെ ഇന്ന് ഞാന്‍ മരിച്ച അന്ന് അലമുറയിട്ട മക്കള്‍ മാറിയിരിക്കുന്നു.നീ ഇല്ലാതെ എങ്ങനെ ഇന്ദു ഞാന്‍ ജീവിക്കുക എന്ന് ചോദിച്ച ജയെട്ടനും ആ സങ്കടത്തില്‍ നിന്ന് എല്ലാം മാറി.ഇവരെയ്യോക്കെ ഓര്‍ത്തു ജീവിക്കാതെ മരിച്ച ഞാനാണ് വിഡ്ഢി.കുടുംബത്തിനു വേണ്ടി സ്വന്തം സന്തോഷം മാറ്റി ജീവിക്കുന്ന ഓരോരുത്തരും വിഡ്ഢികളാണ്.ജീവിക്കാതെ മരിക്കുന്നവര്‍.

കടപ്പാട് ഷെറീന കെ കെ

Leave a Reply

Your email address will not be published.