അർദ്ധരാത്രി ഏട്ടന്‍റെയും ഏടത്തിയമ്മയുടെയും സംസാരം ഒളിഞ്ഞു കേട്ട അനിയന്റെ വാക്കുകൾ.
അർദ്ധരാത്രി ഏട്ടന്‍റെയും ഏടത്തിയമ്മയുടെയും കുശു കുശു ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.ഓടിട്ട ചെറിയ വീട് ആയതു കൊണ്ട് പറയുന്നത് ഏകദേശം എനിക്ക് കേള്‍ക്കാം.സംസാരത്തില്‍ എന്‍റെ പേര് വന്നത് കൊണ്ടാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്.മൂന്നു മാസം ആയി പണി ഒന്നും ഇല്ലാതെ രണ്ടമത്തെ ഏട്ടന്ന്റെയും എട്ടതിയുടെയും നാട്ടിലാണ് ഞാന്‍.
എല്ലാ ചെറുപ്പക്കാര്‍ക്കും ഒരിക്കല്‍ എങ്കിലും പറ്റുന്ന അബദ്ധം എനിക്കും പറ്റി.കൂട്ടുകാരന്‍ വലിയ ഒരു കബ്ബനിയില്‍ ജോലി വാഗ്ദാനം ചെയ്തപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ചെയ്ത് കൊണ്ടിരുന്ന ജോലി രാജി വെച്ചു.
എന്നാല്‍ പുതിയ ജോലി കിട്ടിയതുമില്ല.അങ്ങനെ ഒരുപാട് സങ്കടത്തില്‍ വീട്ടില്‍ ഇരിക്കുന്ന സമയം.ആദ്യമൊക്കെ പുറത്തു ഇറങ്ങുന്നത് രസമായിരുന്നു.പിന്നീട് നാട്ടുകാരുടെ ചോദ്യങ്ങള്‍ കൂടി കൂടി വന്നു.എപ്പോഴ തിരിച്ചു പോകുന്നത്.ആ ജോലി പോയോ അങ്ങനെ തുടങ്ങുന്ന ചോദ്യങ്ങള്‍.പിന്നെ പിന്നെ പുറത്തു ഇറങ്ങാന്‍ മടി ആയി.
വീട്ടില്‍ ടീവി കണ്ടു വെറുതെ ഇരിക്കുമ്പോള്‍ മനസ് വല്ലാതെ വേദനിച്ചിരുന്നു.അന്നൊന്നും മൊബൈല്‍ ഇല്ലലോ.ചിലപ്പോഴൊക്കെ ഏട്ടത്തി അമ്മയെ അടുക്കളയില്‍ സഹായിക്കും.പക്ഷെ വല്ല ജോലി ചെയ്യാന്‍ പുള്ളിക്കാരി സമ്മതിക്കോ.അതുമില്ല.ഈ സമയത്ത് ആയിരിക്കും കൂലി പണി എടുത്തു ക്ഷീണിച്ചു കൊണ്ട് ഏട്ടന്‍ വരുന്നത്.ആദ്യം എല്ലാം നാന്നായി സംസാരിച്ചിരുന്ന ഏട്ടന്‍ ദിവസങ്ങള്‍ കഴിയുംതോറും മിണ്ടാതെ ആയി.വിയര്‍ത്തു ഒലിച്ച് വരുന്ന ഏട്ടനെ കാണുമ്പോള്‍ ഞാന്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഉള്ളില്‍ കരയും.
ഒരു പണിയും ചെയ്യാന്‍ ഇല്ലാതെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നതിന്റെ കുറ്റബോധം എന്നെ എപ്പോഴും വേട്ടയാടി കൊണ്ടിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം ഏട്ടന്‍ പണി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ സ്നാക്സ് കഴിച്ചു കൊണ്ട് കാലിനു മുകളില്‍ കാല്‍ കയറ്റി വെച്ച് കൊണ്ട് ടീവി കണ്ടിരിക്കായിരുന്നു.ഏട്ടന്‍ പുറകിലൂടെ വന്നത് ഞാന്‍ കണ്ടില്ല.
“ഡാ നിനക്ക് പാടത് പോയി ആ വാഴയോക്കെ നനച്ചൂടെ ഇങ്ങനെ വെറുതെ ഇരുന്നു കാലം കഴിക്കാന്‍ നിനക്ക് ഇതിനൊക്കെ പറ്റു”
അപ്രതീക്ഷിതമായ വാക്കുകള്‍ കേട്ട് ഞാന്‍ ഒന്ന് പതറി.ഏട്ടത്തിയമ്മ ഏട്ടനെ പിടിച്ചു കൊണ്ട് പോയി.ഞാന്‍ ആണെങ്കില്‍ കരച്ചിലിന്റെ വക്കില്‍ എത്തിപ്പോയി.പിന്നീട് ആലോചിചച്ഛപ്പോള്‍ സന്തോഷമാണ് തോന്നിയത്.
ഏട്ടന്‍ പറഞ്ഞതാണ് ശെരി.
അടുത്ത ദിവസം ചെറിയ ബക്കറ്റും തൂബ്ബയും എടുത്തു കൊണ്ട് പാടത് പോയി.പത്തു മുന്നൂര്‍ വഴ ഉണ്ട്.ചാലില്‍ നിന്ന് ബക്കറ്റ് കൊണ്ട് ഓരോ വാഴ ആയി നനച്ചു.കുറച്ചു കാലം ആയി ജോലി ഒന്നും ചെയ്യാത്തത് കൊണ്ട് ശരീരത്തിന് നല്ല വേദന തോന്നി.പക്ഷെ മനസ് ഒത്തിരി സന്തോഷിച്ചു.അടുത്ത ദിവസം വാഴ നനയോടൊപ്പം തൂബ്ബ കൊണ്ട് വാഴയുടെ ഇടയിലെ കളകളും ചെത്തി ക്കൊരി വൃത്തിയാക്കി വീട്ടില്‍ ചെല്ലുമ്പോള്‍ ഏട്ടന്‍ എന്നെയും കാത്തിരിക്കുകയാണ് കാപ്പി കുടിക്കാന്‍.പക്ഷെ ഏട്ടന്റെ മുഖം വാടിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
രണ്ടു മൂന്നു ദിവസം പണി എടുത്തപ്പോള്‍ ശരീരതിനോടൊപ്പം മനസും ഉഷാര്‍ തോന്നി.അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ ഞന്‍ ഏട്ടന്റെ മുഖം ശ്രദ്ധിച്ചു.അവിടെ ഒരു കടല്‍ ഇരബ്ബുന്നത് എനിക്ക് കാണാം.എന്റെ പുറകിലൂടെ വന്നു എന്റെ പുറത്തു അറിയാത പോലെ തട്ടിയിട്ട് പോയി.എന്നോട് എന്തൊക്കെയോ എട്ടന് പറയാന്‍ ഉള്ളത് പോലെ എനിക്ക് തോന്നി.ഞാന്‍ ഉറങ്ങി എന്ന് കരുതി രണ്ടു പേരും സംസാരിക്കുകയാണ്.
“പാവം അവനെ കൊണ്ട് പാടത്തെ പണിയൊക്കെ ചെയ്യിപ്പിച്ചു കൊണ്ട് നിങ്ങള്‍ എന്താ ഇങ്ങനെ വേണ്ടായിരുന്നു”
എട്ടതിയമ്മ ഏട്ടനെ കുറ്റപ്പെടുത്തുകയാണ്.
“അബദ്ധം പറ്റിയെടി” എന്ന് പറഞ്ഞു കൊണ്ട് ഏട്ടന്‍ കരയുകയാണ്.
“ഈശ്യര എന്തായിത് ഏട്ടന്‍ കരയുകയോ
അവന്റെ മുഖം നന്നായി വാടിയിട്ടുന്ദ്.എനിക്ക് അവന്റെ മുഖത്ത് നോക്കാന്‍ വയ്യ”
ഏട്ടത്തിയമ്മയും കരയുന്നു.
തലയിണയെ നനച്ചു ഞാന്‍ എപ്പഴോ ഉറങ്ങിപ്പോയി.
രാവിലെ ഏട്ടന്‍റെ വിരല്‍ സ്പര്‍ശമാണ് എന്നെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്.ഒരു കൊച്ചു കുട്ടിയെ പോലെ ഏട്ടന്റെ കൈകള്‍ എന്റെ മുടിയിഴകളിലൂടെ പതുക്കെ തലോടുന്നുണ്ടായിരുന്നു.ആ കൈകള്‍ വിറ കൊള്ളുന്നത് ഞാന്‍ അറിയുന്നുമുണ്ടായിരുന്നു.
ഒരു കൊച്ചു കുട്ടിയെ പോലെ ഞാനും കണ്ണടച്ച് കിടന്നു.മനസും കണ്ണും നിറഞ്ഞു.
കടപ്പാട് : ഉണ്ണികൃഷ്ണന്‍ തച്ചബ്ബാറ