പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് ഇന്ന് രണ്ടാമത്തെ ദിവസം.പലതും ഇനിയും അടുക്കി പെറുക്കാനുണ്ട്..ഒരു

(രചന: ഉമൈ മുഹമ്മദ്)

പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് ഇന്ന് രണ്ടാമത്തെ ദിവസം..പലതും ഇനിയും അടുക്കി പെറുക്കാനുണ്ട്..ഒരു വിധം അടുക്കയിലെ പണി തീർത്തതും ഞാൻ പതിയെ ടെറസിലേക്ക് നടന്നു..നിരനിരയായി നിരത്തി വെച്ചിരിക്കുന്ന വലിയ ഭാണ്ഡകെട്ടുകൾ കാണ്ടപ്പോ അറിയാതെ ഉള്ളിൽ നിന്നും ഒരു നെടുവീർപ്പു പുറത്തേക്ക് വന്നു…

എന്റെ റബ്ബേ ഇതൊക്കെ ഞാനിനി എവിടെ കൊണ്ടു പോയ ഒന്നതുക്കുക..മുറിയിലൊന്നും കയറ്റാൻ പാടില്ലെന്ന് ഓടറും ഉണ്ട്… പണ്ട് ഏതോ സിനിമയിൽ ഉർവശി ആദ്യം മാവിലെറിഞ്ഞ കല്ലുവരെ സൂക്ഷിച്ചു വെച്ച പെട്ടി കണ്ടപ്പോ പലരും അന്തം വിട്ടു കാണും…പക്ഷേ ഞാൻ വിട്ടിട്ടില്ല..

ഓരേ കയ്യിൽ കല്ലേല്ലേ ഉണ്ടായിരുന്നുള്ളു.. പക്ഷെ എന്റെ കയ്യിൽ ആ മങ്ങേന്റെ അണ്ടി വരെയുണ്ട്….
ഇടക്കിടെ എന്റെ കെട്ടിയോൻ അതിലേക്ക് നോക്കി ഒരത്മഗതം വിടാറുണ്ട്.എന്നിട്ട് പതിയെ എന്നോട് പറയും ഇതൊക്കെ വല്ല ആക്രിക്കാർക്കും കൊടുത്ത നമ്മക്ക് ഒരു കൊട്ടാരം വരെ കെട്ടാനുള്ളകാശ് കിട്ടുമെഡിന്ന്..പക്ഷെങ്കിൽ അതിലൊന്നും നമ്മൾ വീണില്ല.കൊട്ടാരം കെട്ടിലേലും വേണ്ടില്ല നമ്മക്ക് നമ്മടെ ഓർമകളാ വലുതെന്നു മുപ്പർക്കറിയില്ലല്ലോ..

അങ്ങനെ വീട് മാറി വരുമ്പോ പഠിച്ച പണി പതിനെട്ടും നോക്കിട്ടും എന്റെ ഓർമകളിൽ തൊടാൻ ഞാൻ വിട്ടില്ല..അതിന്റെ കലിപ്പ് കാരണമ ഇതൊന്നും വീട്ടിൽ കേറ്റുല്ലെന്ന് പറഞ്ഞു വീടിന്റെ ടറസുമലൽ കൊണ്ട് തള്ളിയത്..അതിനിടയിലാണ് പുരാവസ്തു ഗവേഷകരെ പോലെ അതിൽ നിന്നും ചികഞ്ഞു കൊണ്ടിരിക്കുന്ന എന്റെ സ്വന്തം പുത്രൻ ഒരു കവറുമായി എന്റെ അടുത്തേക്ക് വന്നത്..ഉമ്മി.. നോക്കിയേ ഒരു ശു..ഞാൻ നോക്കുമ്പോ ചുവന്ന കളറുള്ള ഒരു ഹൈ ഹീൽ ശു..അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു..ആരതാ ഉമ്മി ഈ പഴയ ശു..ന്യായമായ അവന്റെ സംശയം പ്രകടിപ്പിച്ചു..

നിയതവിടെ വെച്ചേ ചെക്ക അതുമ്മളൊന്നും തൊടരുതെന്ന് പറഞ്ഞതല്ലേ ഞാൻ…
അയ്യേ ഉമ്മിക്കെന്താ വട്ടാണോ ഇതൊക്കെ എടുത്തു വെക്കാൻ…ഒന്ന് പോടാ ചെർക്കാ…അത്തിന്റെ ഒക്കെ പിറകിൽ വല്യ വല്യ കഥകളാ..അതൊന്നും പറഞ്ഞ അനകിപ്പോ മനസ്സിലാകുല…അതൊക്കെ മനസ്സിലാകും ഉമ്മി പറഞ്ഞേ ഞാൻ കേൾക്കട്ടെ..ഉമ്മിയെ കാൾ നന്നായി ഈ ചെരുപ്പിന്റെ കഥ നിന്റെ ബാബ്ബാക്ക അറിയാ…
പോയി പറഞ്ഞു തരൻ പറ ചെല്ല്..

നേരം വെളുക്കുമ്പോ തൊടങ്ങിയതല്ലെ ആ പൊട്ടാ വണ്ടി തുടച്ചു മിനുക്കൻ..ഇതെങ്കിലും ഒരു പണിയാവട്ടെ അന്റെ ബാബക്ക്…ഞാൻ നൈസായി അവനെ അങ്ങേറുടെ അടുത്തേക്ക് പറഞ്ഞു വിട്ടു…
അല്ലെങ്കി ചിലപ്പോ പലകഥകളും ഞാൻ പറയേണ്ടി വരും…സത്യത്തിൽ ആ ചെരുപ്പിന്റെ കഥയോർക്കുമ്പോ ഇപ്പളും എനിക്ക് ചിരിവരും…അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം…അപ്പൊ ഹൈ ഹീൽ ചെരുപ്പോക്കെ കത്തിനിൽക്കുന്ന കാലം…

സിനിമയിലെ നായികമാരൊക്കെ സുചിമുനയുള്ള ചെരുപ്പൊക്കെയിട്ട് സ്റ്റൈലിൽ നടക്കുന്നത് കണ്ടപ്പോ മുതൾ നമ്മക്കൊരു മോഹം അമ്മാതിരി ഒരു ശു എനിക്കും വേണം..മോഹം മനസ്സിൽ കിടന്നുരുളാൻ തുടങ്ങിട്ടീട്ട് മാസം രണ്ട് കഴിഞു…അതിട്ടു ഒറ്റക്ക് നടക്കാൻ ഒരു മടി…കാരണം നാട്ടിൻ പുറത്തൊക്കെ അമ്മാതിരി ചെരുപ്പൊക്കെ ഇടാർ കുറവാണ്..ഇട്ട തന്നെ പിന്നെ അഹങ്കാരിയായി പരിഷ്ക്കാരിയായി പിന്നെ ഒന്നും പറയണ്ട പുകില്…
അപ്പോഴാണ് ഞമ്മളെ ചങ്ക് സിസ് മെഹറിന്റെ മുഖം മനസ്സിലേക്ക് ഓടിവന്നത്…ഓളാണ് ന്റെ അവസാനത്തെ പിടിവള്ളി..

ഞാൻ എന്ത് തരികിട കാണിക്കുന്നുണ്ടേലും ഓളെ പിടിച്ച് അതിന്റെ നടുക്ക് നിർത്തുക എനിക്കൊരു ഹോബിയായിരുന്നു..തിരിച്ചും അങ്ങനെ തന്നെ..ചുരുക്കി പറഞ്ഞ പണി ഏത് വഴിക്ക് വന്നാലും രണ്ടാളുടെയും തലയിലാവും എന്ന് സാരം അങ്ങനെ രണ്ടാളും കൂടി പോയി സുചിമുനയുള്ള ശു വാങ്ങി..
ഇനി ഇപ്പൊ ഇതൊന്നു നാട്ടുകാരെ കാണിക്കണം…സ്കൂളിൽ പോകുമ്പോ പിന്നെ ഇതിടാനും ഒക്കത്തില്ല….
അതിനെന്താണ് വഴിയേന്നാലോചിച്ചു നിക്കുമ്പോഴാണ് നീണ്ട ലിസ്റ്റുമായി കടയിൽ പോകാൻ ഇറങ്ങുന്ന സ്വന്തം ഉപ്പച്ചി ദൈവദൂതനെ പോലെ മുന്നിൽ വന്ന് നിന്നത്….

പിന്നെ ഒന്നും ആലോചിച്ചില്ല ഉപ്പയോടുള്ള അമിതമായ സ്നേഹം ഉള്ളത് പോലെ
ഉപ്പച്ചി ഇനിയും ഇങ്ങനെ കടയിൽ പോയി കഷ്ട്ടപ്പെടണ്ടാ ഞമ്മൾ പോയികൊളാന്നും പറഞ്ഞു മെഹറിന്റെ കയ്യും പിടിച്ച് ഞമ്മളെ പോക്ക് കണ്ട് ഉപ്പച്ചി പോലും അന്തം വിട്ടു കാണും..
തിന്ന പാത്രം എടുത്ത് മാറ്റി വെക്കാത്ത ഓൾക് പെട്ടന്ന് ഈ കുടുംബ സ്നേഹം എവിടന്ന് പോട്ടിമുളച്ചെന്നോർത്താവും…പക്ഷേ വിചാരിച്ച പോലെ അത്ര നിസ്സാരമായായിരുന്നില്ല ഞമ്മളെ പോക്ക്.
ഓരോ സ്റ്റെപ്പ് വെക്കുമ്പോളും ഒരു വീഴ്ച്ച പോരാത്തതിന് കുതിരനടക്കണ പോലുള്ളൊരു സൗണ്ടും…
ഭാഗ്യത്തിന് ഒറ്റ മനുഷ്യൻമാര് പോലും

ആ വഴി പോയുല്ല ഞമ്മളെ ചെരുപ്പാരും കണ്ടുല്ലാ..പണിപാളിയെന്ന് തോന്നിയെങ്കിലും അതൊന്നും മുഖത്ത് കാട്ടാതെ ഞാനെങ്ങനെയോ മെഹറിന്റെ മുന്നിൽ പിടിച്ച് നിന്നു..ഓളാണെങ്കിൽ ഇടക്കിടെ ദയനീയമായി എന്നെ നോക്കുന്നുണ്ട്…ഡീ.. ഇത് നമ്മൾ ആദ്യായി ഇടുന്നോണ്ട..ഇനിയിപ്പോ തിരിച്ചു വരുമ്പോളേക്കും ഒക്കെ ശരിയാകും നീ നോക്കിക്കോ…പിന്നെ നമ്മക്ക് ഈ ശു അല്ലാണ്ട് ഇടാൻ പറ്റൂല.പിന്നെ ഞമ്മളാരാ….

അങ്ങനെ എന്തൊക്കയോ തട്ടിവിട്ട് പരസ്പരം താങ്ങും തണലുമായി ഈഴഞ്ഞിഴഞ്ഞു എങ്ങനെയോ കടയിലെത്തി.. ഒരു വിധത്തിൽ സാധങ്ങൾ വാങ്ങി തിരിച്ചു നടക്കൻ തുടങി…രണ്ട് കയ്യിലും സാധനങ്ങൾ ചെരുപ്പണേൽ ഒരു നിലക്കും നിലത്ത് നിക്കണുല്ലാ…ഇപ്പൊ ഓളെ നോട്ടം കണ്ട എന്നെ കൊല്ലാനുള്ള പൂതി ഓൾക്കുണ്ടെന്നു
കണ്ട അറിയാം..നിന്റെ ഒലക്കമാലെ ഒരു സൂചിമുന…ലോകത്ത് എന്തൊക്കെ ആഗ്രഹങ്ങളുണ്ടായിരുന്നു കാണാൻ..ഇതിപ്പോ മനുഷ്യന്റെ നടുവൊടിയും കോപ്പ്..

ഓളെന്നെ തെറി വിളിച്ചിയെന്നെ ഉള്ളൂ ബാക്കിയോക്കെ പറയന്നുണ്ട്….ഇടവഴി തിരിഞ്ഞതും ആ കാഴ്ചകൾ കണ്ട് ഞമ്മളെ കൽബോന്ന് പിടച്ചു… നാട്ടിലുള്ള കാണാൻ കൊള്ളാവുന്ന സകലാ വായിനോക്കി പിള്ളേരുമുണ്ട്…
ഒരുടെ മുന്നിൽ ആണെങ്കിൽ നല്ലൊരു നിലയും വിലയുമുണ്ട് താനും..അല്ലെങ്കിലേ ഒരേന്നെ നല്ല പേരുകളാണ് വിളിച്ചോണ്ടിരിക്കുന്നത്… ഇനിപ്പോ ഈ താറാവ് നടക്കണ പോലുള്ള നടത്തം കൂടി കണ്ട പൊളിച്ചു..
പിന്നെ നാളെമുതൽ ഞമ്മൾ പുറത്തിറങ്ങേണ്ടി വരൂല..ഡീ മെഹറു…

ഇയ്യോന്ന് എന്റെ കയ്യിൽ പിടിച്ച് അഡ്ജസ്റ്റ് ചെയ്തു നടക്കുട്ടാ..വീണാൽ അറിയാലോ ഞമ്മൾ പിന്നെ ജീവിച്ചിരുന്നിട്ട് കാരല്യ..അറിയാലോ ആ കൂതറകളെ..നീയോ പെടാൻ തീരുമാച്ചു പിന്നെന്തിനാടി കോപ്പേ എന്നെ കൂടി ഇത് വാങ്ങിപ്പിച്ചേ…ഒറ്റക്ക് വീയ്യുമ്പോ ഒരു സുഗല്ല ഇവളെ അതോണ്ടാ….ഞാൻ അവളെയൊന്ന് പാളി നോക്കികൊണ്ട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു…ഇയ്യെന്റെ കയ്യിൽ മുറുകെ പിടിച്ചോട്ട….

എന്നും പറഞ്ഞു ഞമ്മൾ പതിയെ ഓരോ സ്റ്റെപ്പായി നടന്നു തുടങ്ങി…ഡീ വീഴല്ലേ…
വീഴല്ലേ….എന്ന് പറഞ്ഞോണ്ടിരുന്ന എന്റെ വാക്കുകളെ അപ്പാടെ കാറ്റിൽ പരത്തി കൊണ്ട്
ആ ചെക്കന്മാരുടെ മുന്നിലെത്തിയതും ചക്ക വീഴുന്ന പോലെ ഒറ്റ വീഴച്ച….
ആ വീഴുന്ന വീഴ്ചയിൽ ആ കുരിപ്പ്എന്നെ കൂടെ വലിച്ചു താഴെയിടുകയും ചെയ്തു….
ഒരു കുട്ടച്ചിരി കാതിൽ മുഴുകി…ഞമ്മളെ ബോധം ചെറുതായി പോയോന്നൊരു സംശയം…
ഇല്ലാ പോയില്ല ആവശ്യത്തിന് അത്‌

പൊകുലാ പണ്ടാരം…ഞാൻ പതിയെ എണീറ്റ് ചുറ്റും നോക്കി….ഭാഗ്യം ആരും കണ്ടില്ലന്നു പറയണമെന്നുണ്ടാർന്നു അവളോട് പക്ഷേ അതുടെ പറഞ്ഞ ചിലപ്പോ എന്റെ മയ്യത്താവും വീട്ടിൽ എത്തുക….
പിന്നെ പതിയെ വീഴ്ച കണ്ടു പൊട്ടിച്ചിരിക്കുന്ന നല്ലവരായ ആ നാട്ടുകാരെ നോക്കി ഒരു അവിഞ്ഞ ചിരി പാസ്സാക്കി..അവളെ എങ്ങനെയോ താങ്ങി പിടിച്ചെണീപ്പിച്ചു…. നോക്കമ്പോ കയ്യിലുണ്ടായിരുന്ന സാധങ്ങൾ മൊത്തം റോഡിൽ ചിതറി കിടക്കുന്നു…

എന്ത് ചെയ്യണമെന്നറിയത്ത അവസ്ഥയിൽ നിൽക്കുന്ന ഞങ്ങളെ കണ്ട് സഹതാപം തോന്നിയ അതിലെ ഇത്തിരി മൂത്ത ചേട്ടൻ വന്ന് ഒന്നും പറയാതെ സാധങ്ങൾ പെറുക്കാൻ തുടങ്ങി..അത്‌ കണ്ടപ്പോ ബാക്കിയുള്ളോരും കൂടി പങ്കുചേർന്നു ഒടുവിൽ മൊത്തം പെറുക്കി കവറിലക്കി തന്നു..കയ്യിലെ മുട്ടുമലു വല്ലാണ്ട് നീറുന്നത് പോലെ തോന്നി പതിയെ കൈയൊന്നും പൊക്കി നോക്കി ചെറുതായി പൊട്ടിട്ടുണ്ട്….
ഞാൻ നോക്കുന്നത് വീണ്ടും ആ സഹതാപത്തിന്റെ കണ്ണിനുടമ കണ്ടെന്നു തോന്നുന്നു…
തോട്ടടുത്തു കണ്ട കമ്മ്യുണിസ്റ്റ് പച്ച പറിച്ചു ഒരുരെടെ കയ്യിലിട്ട് ഒരു തിരുമ്മൽ തിരുമ്മി എനിക്ക് നേരെ നീട്ടി…
ആ മുറിവ്മ്മേൽ വെച്ചൊ പെട്ടന്ന് മാറിക്കോളും..ഞാൻ പതിയെ ഒന്ന് തലയാട്ടി…

കൂടെയുണ്ടാർന്ന് പിള്ളേരെ അർത്ഥം വെച്ചുള്ള ഒരു മുളലും കുടിയായപ്പോ ഞമ്മക്കൊരു വഷപെശഖ് ഫീൽ ചെയ്‌തെങ്കിലും ഞമ്മളത് കാര്യാക്കിയില്ല..പിന്നെ ബാക്കി കയ്യിൽ കിട്ടിയ സാധനങ്ങളുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഓളെ ഒലക്കമേലോരു സൂചിമുനയെന്നും പറഞ്ഞു കാലുമ്മലെ ചെരുപ്പുരി കയ്യിൽ പിടിച്ച് ഒറ്റ നടത്തം..ചിരിക്കണോ കരയണോഎന്നറിയാതെ പകച്ചു പോയ കുറച്ചു നിമിഷങ്ങൾ..
പിന്നെ എന്തായാലും ഉള്ള മാനം കപ്പല് കയറി യെന്ന തിരിച്ചറിവിൽ ചെരുപ്പുരി കയിൽ പിടിച്ച് ഓളെ പിന്നാലെ ഞാനും നടന്നു…

അന്ന് കവറിലാക്കിയതാണ് സൂചിമുനയുള്ള ഈ ചെരുപ്പ്… പിന്നെ വേറൊന്നു കൂടിയുണ്ട് അന്ന്
കണ്ട ആ സഹതാപത്തിന്റെ കണ്ണുകളാണ് ഇന്നെന്റെ കെട്ടിവയനാണെന്ന് പറഞ്ഞു മുറ്റത്ത് നിൽക്കുന്ന ആ മനുഷ്യൻ…ആ വീഴച്ചയിൽ ഞാൻ നേരെ വീണത് അങ്ങേരുടെ ഹൃദയത്തിലോട്ടണത്രെ…
അതും പറഞ്ഞു മൂന്ന് കൊല്ലം ഞമ്മളെ പിന്നാലെ നടന്നെങ്കിക്കും ഞമ്മൾ മൈന്റ് ചെയ്തത്തിന്റെ പകരം വീട്ടുന്നത് കഴിഞ്ഞ എട്ട് കൊല്ലമായി ന്റെ മുന്നിൽ നടന്നു തീർക്കുന്നു….ഏതായാലും ഓർമകൾ അയവിറക്കിയ സ്ഥിതിക്ക് മെഹരുനും കൂടെ ഇത്തിരി അയവിറക്കാൻ കൊടുക്കാമെന്ന പുതിയിൽ

ഞാൻ പതിയെ ടെറസിന്റെ സൈഡിലേക്ക് നീങ്ങി നിന്നു താഴേക്ക് നോക്കി..ആ പാട്ട വണ്ടി ഇനിയും കഴുകി കഴിഞ്ഞില്ലെണ് തോന്നുന്നു ..അത്‌ കണ്ടു ആനന്ദം കണ്ടെത്തുന്ന ന്റെ സൽപുത്രാനെ ഞാൻ നീട്ടി വിളിച്ചു….
ടാ.. പാച്ചുട്ടാ…ആ ചെരുപ്പ് എന്തിയെ ഇങ്ങു കൊണ്ട് വന്നേ…ഞാനത് തീയിലിട്ട് ഉമ്മച്ചിയെ….ഒരു കുലുക്കവുമില്ലാതെ അവനത് പറഞ്ഞതും ഞാനും ഇക്കയും ഷോക്കേറ്റത് പോലെ നിന്നു..എന്തിനാടാ കുരിപ്പേ ഇയ്യാത് തീയ്യിലിട്ടത്..

എന്റെ സ്വാഭാവം അറിയുന്നുണ്ടാണെന്ന് തോന്നുന്നു ഇക്കാ വേഗം അതെറ്റെടുത്തത്..
അത്‌ ഉപ്പച്ചിയല്ലേ പറഞ്ഞത് ആ ചെരുപ്പാണ് ഇങ്ങളെ ഈ കോലത്തിലാക്കിയത്..
ജീവിതം കളഞ്ഞത് എന്നൊക്കെ…എടാ ഹമുക്കേ ഞാനതൊരു ഫ്ലോയിൽ പറഞ്ഞതല്ലേ…
ഇയ്യത്തൊക്കെ കാര്യാക്കിയോ…..ഇക്കാ അവനെ വഴക്ക് പറയുമ്പോളും ദയനീയമായി എന്നെ നോക്കി ചിരിക്കാൻ ശ്രമുക്കുണ്ട്..അത്‌ കണ്ട് എനിക്ക് ചിരി വന്നെങ്കിലും മുഖത് അല്പം ഗൗരവം വരുത്തി..
ഞാൻ അങ്ങട് വരട്ടെ തരാം

രണ്ടാൾക്കും എന്നും പറഞ്ഞു ദൃതിയിൽ സ്റ്റെപ്പിറങ്ങി താഴെക്ക് വന്നു…
നോക്കുമ്പോ ആട് കിടന്നേടത് പൂടപോലുല്ലെന്ന് പറഞ്ഞപോലെ ഇക്കാനെ കാണാനില്ല..
ടാ ഉപ്പച്ചി എവിടെ…അവോ..എനിക്കിനിയും ജീവക്കാൻ ആഗ്രഹം ഉണ്ടെടാ കുരിപ്പെന്നും പറഞ്ഞു വണ്ടിയെടുത്തു പോകുന്നത് കണ്ടു….എന്നിട്ട് ഞാൻ വണ്ടിടെ സൗണ്ട് ഒന്നും കെട്ടില്ലല്ലോ….
അതിന് വണ്ടി സ്റ്റാർട്ടക്കാൻ സമയുല്ലാന്ന് പറഞ്ഞു അതും തള്ളിക്കൊണ്ട് ഓടണ കണ്ടു..
ഞാൻ അന്തം വിട്ട കുന്തം പോലെ മേപ്പോട്ട് നോക്കി പോയി…
ഈ മനുഷ്യന് എന്നെ ഇത്രയും പേടിയോ…വെറുതെ എന്റെ എട്ട് വർഷം കളഞ്ഞു..അതല്ല ഉമ്മച്ചി…

ബാബച്ചിന്റെ ജീവിധം തകർത്ത ആ ശു എന്തിനാ ഉമ്മച്ചി ഇത്രയും കാലം സൂക്ഷിച്ചു വെച്ചെന്നാ എനിക്ക് മനസ്സിലാകാതത്…അവന്റെ ചോദ്യം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ ഒരു നിമിഷം പകച്ചു
അന്റെ ഒരു സംശയം…അനക് പഠിക്കാൻ ഒന്നുല്ലെടാ പോയി പടിക്ക് ചെക്കാന്നും പറഞ്ഞു രണ്ട് വിറപ്പികലോടെ ചെക്കൻ സ്ഥലം വിട്ടു…അല്ലേലും ഞമ്മൾ അമ്മമാരെ സ്ഥിര ഡയലോഗണിത് ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കാട്ടുക എന്ന് പറയാറില്ലേ ദത് തന്നെ ദിത്…..തല്ല എന്റെ സംശയം….എന്നാലും ഇങ്ങേരിദിതെന്തിനാ

Leave a Reply

Your email address will not be published. Required fields are marked *