അമ്പലത്തിൽ നിന്നും വന്നിട്ട് ശിവ നേരെ റൂമിലേക്ക് പോകുന്നത് കണ്ടു.ഞാൻ

മുൻപത്തെ പാർട്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കലിപ്പന്റെ വായാടി

ഭാഗം 10

രചന – ശിവ നന്ദ

അമ്പലത്തിൽ നിന്നും വന്നിട്ട് ശിവ നേരെ റൂമിലേക്ക് പോകുന്നത് കണ്ടു.ഞാൻ മുത്തശ്ശിയ്ക്ക് പ്രസാദം കൊടുത്തപ്പോൾ ആ മുഖത്ത് വല്ലാത്തൊരു സന്തോഷമായിരുന്നു.കാര്യം ചോദിച്ചപ്പോൾ ശിവ അമ്പലത്തിൽ കയറിയത് അറിഞ്ഞതിന്റെ ആണെന്ന്. “ഈ ശിവേട്ടന് എന്താ ദൈവത്തിനോട് ഇത്രയും വാശി?”
“അറിയില്ല മോളേ.പണ്ട് എന്നും ക്ഷേത്രത്തിൽ പോകുന്നവനായിരുന്നു എന്റെ കുട്ടി.എന്തായാലും ഇപ്പോൾ നീ വന്നതോട് കൂടി എന്റെ പഴയ കുട്ടനെ എനിക്ക് തിരിച് കിട്ടി തുടങ്ങി”
അമ്പലത്തിൽ ഒന്ന് കയറ്റിയ പാട് എനിക്കല്ലേ അറിയൂ.എന്നാലും എന്തായിരിക്കും ശിവയ്ക്ക് പറ്റിയത്.. മ്മ്…കണ്ടുപിടിക്കാം.

മുറിയിൽ ചെന്നപ്പോൾ ആള് കാര്യമായ എന്തോ ആലോചനയിൽ ആണ്. “അല്ല പോയിട്ട് അത്യാവശ്യമുണ്ടെന്നു പറഞ്ഞ് മുറവിളി കൂട്ടിയ ആളല്ലേ ഈ ഇരുന്നു സ്വപ്നം കാണുന്നത്.”മറുപടി ഒരു നോട്ടത്തിൽ ഒതുക്കി. അങ്ങനെ അങ്ങ് വിടാൻ ഉദ്ദേശിക്കുന്നില്ല ഞാൻ. “അല്ല മാഷേ.. തനിക് വല്ല തേപ്പും കിട്ടിയിട്ടുണ്ടോ??”
“നീ ഒന്ന് പോകുന്നുണ്ടോ.. മനുഷ്യൻ സമാധാനമായിട്ട് ഒന്ന് ഇരിക്കാനും സമ്മതിക്കില്ല. ശല്യം.”
“എങ്കിൽ ഇയാൾ പുറത്ത് പോയി സമാധാനമായിട്ട് ഇരിക്ക്. എനിക്ക് ഡ്രസ്സ്‌ മാറണം”
“എനിക്ക് ഇപ്പൊ പോകാൻ സൗകര്യമില്ല”

“ശ്ശെടാ…എന്ന് പറഞ്ഞാൽ എങ്ങനെയാ.. എനിക്ക് ഡ്രസ്സ്‌ മാറണ്ടെ””അത്രക്ക് അത്യാവശ്യമാണെങ്കിൽ നീ മാറിക്കോ””താൻ ഇവിടെ ഇരിക്കുമ്പോഴോ?””ഞാൻ നിന്നെ കേറി പിടിക്കാൻ ഒന്നും വരുന്നില്ല.”
“താൻ ഒന്ന് പോയെ””ഗൗരി…ഞാൻ നിന്നോട് പറഞ്ഞു എനിക്ക് പോകാൻ വയ്യെന്ന്..ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഒന്ന് പോയെ”

ഇത്തവണ ശിവ സീരിയസ് ആയിട്ട് പറഞ്ഞതാണെന്ന് മനസിലായി.ഇനിയും വാശി കയറ്റിയാൽ അത് എനിക്ക് തന്നെ പണി ആകും.ഡ്രസ്സ്‌ ഇനി പിന്നെ മാറാം.അങ്ങനെ താഴെ ചെന്നു അമ്പൂട്ടിയെ എടുത്ത് കൊണ്ട് ശ്രേയ ചേച്ചിയുടെ അടുത്ത് ഇരുന്നപ്പോൾ ആണ് ഒരു കാർ വന്നത്.അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി.
“ഇവൻ നാട്ടിൽ എത്തിയോ?””ആരാ ചേച്ചി?””സച്ചി..ശിവയുടെ ഫ്രണ്ട് ആണ്.കയ്യിലിരുപ്പ് കാരണം അവന്റെ അച്ഛൻ കടൽ കടത്തിയത. “”അമ്പൂട്ടിയേ….”ന്നും വിളിച്ച് കൊണ്ട് കയറി വന്ന അവൻ മോളേ എടുത്ത് കൊണ്ട് നിൽക്കുന്ന എന്നെ കണ്ടതും കൂളിംഗ് ഗ്ലാസ് മാറ്റി അടിമുടി ഒരു നോട്ടം.
“ഇതാണോ അവന്റെ പെണ്ണ്””മ്മ് അതേടാ..ഗൗരി”

“പോരാ… തീരെ മാച്ച് അല്ല.അളിയന്റെ ഇഷ്ടപ്രകാരം തന്നെ ആണോ കെട്ട് നടത്തിയത്??”
അവന്റെ ആ സംസാരം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല..ഇവിടെ ഉള്ളതിനെ തന്നെ സഹിക്കാൻ പറ്റുന്നില്ല. അപ്പോഴാ അടുത്തതിന്റെ വരവ്.എന്നിട്ട് അവന്റെ ഒരു കണ്ടുപിടിത്തം.ഹും… “സോറി പെങ്ങളെ..സത്യം മുഖത്ത് നോക്കി പറഞ്ഞാ ശീലം””എന്നാൽ പിന്നെ ആങ്ങളക്ക് നേരത്തെ വന്നു ഈ കല്യാണം അങ്ങ് മുടക്കികൂടാരുന്നോ??”ഒരു മിണ്ടാപ്പൂച്ച ആയിരിക്കുമെന്ന് കരുതിയത് തെറ്റാണെന്ന് ബോധ്യപ്പെട്ട ഭാവമായിരുന്നു സച്ചി എന്ന ശിവന്റെ ആത്മമിത്രത്തിന്റെ മുഖത്ത്.”അടിപൊളി..നമുക്ക് പറ്റിയ കമ്പനി തന്നെ.ഈ നാക്ക് വെച്ച് അവന്റെ കൂടെ ഒരു രാത്രി കഴിഞ്ഞുവെന്ന് വിശ്വസിക്കാൻ വയ്യ”

“അതിന് ഞങ്ങള്ക്ക് ഇന്നലെ സംസാരിക്കാൻ സമയം കിട്ടിയതേ ഇല്ല”നാണം കലർന്ന ചിരിയോടെ ഞാൻ അത് പറഞ്ഞതും ശ്രേയേച്ചി എന്റെ കയ്യിൽ ഒരു നുള്ള് തന്നു.ഞാൻ തിരികെ കണ്ണടച്ച് ഒന്ന് കാണിച്ചു.”No way! അവന്റെ സ്വഭാവം ഇത്ര പെട്ടെന്ന് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.ഞാൻ എന്തായാലും അവനെ ഒന്ന് കാണട്ടെ.നമുക്ക് വിശദമായിട്ട് പിന്നെ പരിചയപ്പെടാംട്ടോ പെങ്ങളെ”

എന്തായാലും വിചാരിച്ചത്ര കുഴപ്പക്കാരൻ അല്ല സച്ചിയേട്ടൻ.ഒരുപക്ഷെ ശിവയുടെ പ്രശ്നം എന്താണെന്ന് അറിയാൻ സച്ചിയേട്ടന്റെ സഹായം വേണ്ടി വരും.സച്ചിയേട്ടന് കുടിക്കാൻ ഉള്ള വെള്ളവുമായി മുകളിലേക്ക് ചെന്നപ്പോൾ രണ്ട് പേരും ബാൽക്കണിയിൽ നിന്ന് കാര്യമായ സംസാരത്തിൽ ആണ്.താഴെ വെച്ച് ഞാൻ കണ്ടപ്പോൾ ഉള്ള ഭാവം അല്ല സച്ചിയേട്ടന് അപ്പോൾ.വല്ലാത്തൊരു ഗൗരവം ആ മുഖത്ത് ഉണ്ടായിരുന്നു.എന്നെ കണ്ടപ്പോൾ അത് വിദഗ്ധമായി മറയ്ക്കുകയും ചെയ്തു.നമ്മുടെ കെട്യോന്റെ സ്ഥായിഭാവം അത് തന്നെ ആയത് കൊണ്ട് അങ്ങോട്ട് നോക്കാൻ പോയില്ല.

“എന്നാലും എന്റെ അളിയാ..നീ കണ്ടുപിടിച്ച ആള് കൊള്ളാം.കലിപ്പൻ ആയ നിനക്ക് ചേർന്നൊരു വായാടി”
കൂർത്ത ഒരു നോട്ടം മാത്രമായിരുന്നു ശിവയുടെ മറുപടി.”പെങ്ങളെ ഇവനെ ഞാൻ ഒന്ന് കൊണ്ട് പോകുവാ.രാത്രി ആകുമ്പോഴേക്കും എത്തിക്കാം”കൊണ്ടുപൊയ്‌ക്കോ…എങ്ങോട്ടാണെങ്കിലും കൊണ്ടുപൊയ്‌ക്കോ…അത്രയും സമാധാനം..എന്ന് പറയണമെന്ന് ഉണ്ടായിരുന്നു.പക്ഷെ ഒന്ന് ചിരിച്ചിട്ട് നേരത്തെ ഇങ്ങ് വന്നേക്കണേ ഏട്ടാ എന്നൊന്ന് പറഞ്ഞ് ഞാൻ തിരികെ നടന്നു..പാവം ശിവ ഞെട്ടി തരിച്ച്‌ നില്പുണ്ട്.

കാര്യം നേരിൽ കാണുമ്പോൾ ഒക്കെ വഴക്കാണെങ്കിലും സ്നേഹത്തോടെ ഒരു നോട്ടം പോലും തന്നിട്ടില്ലെങ്കിലും ശിവ സച്ചിയേട്ടനോടൊപ്പം പോയപ്പോൾ മുതൽ വല്ലാത്തൊരു വീർപ്പുമുട്ടൽ.കുറേ നേരം സിറ്ഔട്ടിൽ വന്നിരുന്നു.സന്ധ്യ കഴിഞ്ഞപ്പോൾ എല്ലാവരും ടീവിയുടെ മുന്നിൽ ഇരുപ്പായി.അപ്പോഴും എന്റെ കണ്ണുകൾ മുറ്റത്ത് തന്നെയായിരുന്നു.

“ഇങ്ങനെ കണ്ണുംനട്ട് ഇരിക്കാതെ നീ അവനെ ഒന്ന് വിളിച്ച് നോക്കെന്റെ കുട്ട്യേ”
മുത്തശ്ശി അത് പറഞ്ഞപ്പോൾ ഞാൻ ആകെ ചമ്മി പോയി..കള്ളം പിടിക്കപ്പെട്ടത് പോലെ ഞാൻ പതിയെ അവിടുന്ന് എസ്‌കേപ്പ് ആയി മുറിയിൽ എത്തി.വിളിക്കാൻ ആയി ഫോൺ എടുത്തെങ്കിലും വിളിച്ചില്ല.അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ വിളിക്കുന്നത്?? താലി കിട്ടിയെന്ന് അല്ലാതെ ഇതുപോലെ കാത്തിരിക്കാനും മാത്രമുള്ള അറ്റാച്ച്മെന്റ് ഒന്നും ഞങ്ങൾക്കിടയിൽ ഇല്ലല്ലോ??എന്നാലും എവിടാണെന്നെങ്കിലും ഒന്ന് വിളിച് പറഞ്ഞൂടെ?? ശ്ശെടാ…ഞാൻ എന്തിനാ ഇങ്ങനെ ടെന്ഷൻ ആകുന്നത്..ഇങ്ങനെ പല ചിന്തകളും ആയിട്ട് കുഴഞ്ഞുമറിഞ്ഞ് ഇരിക്കുമ്പോൾ ആണ് ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുന്നത്.പെട്ടെന്ന് തോന്നിയ സന്തോഷത്തിനു സ്റ്റെപ് ഓടിയിറങ്ങി ചെന്നു നിന്നത് സച്ചിയേട്ടന്റെ മുന്നിൽ..

“അളിയോ..ദേ നിന്റെ പെണ്ണ് കാത്തിരുന്നു മുഷിഞ്ഞെന്ന് തോന്നുന്നുഅപ്പോഴും പിറകെ വരുന്ന ശിവയിൽ ആയിരുന്നു എന്റെ നോട്ടം.എന്നാൽ എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ആള് മുറിയിലേക്ക് പോയപ്പോൾ ഇന്നാദ്യമായി എന്റെ ഹൃദയം ഒന്ന് പിടഞ്ഞു.പക്ഷെ എന്തിന്?? എനിക്കെന്താ ഇപ്പോൾ ഇങ്ങനൊക്കെ തോന്നുന്നത്?? ശിവയുടെ പ്രവൃത്തി തീർത്ത മൗനത്തെ ഭേദിച്ച് കൊണ്ട് എന്റെ മൊബൈൽ റിങ് ചെയ്തു.നോക്കുമ്പോൾ ഏട്ടനാണ്.”ഹലോ ഏട്ടാ..”

“മോളേ..എന്ത് പറ്റി നിന്റെ സൗണ്ട് വല്ലാതിരിക്കുന്ന? “”ഒന്നുമില്ലെന്റെ ഏട്ടാ..ഞങ്ങൾ എല്ലാവരും കൂടി ഇവിടെയിരുന്ന് സംസാരിക്കുവാരുന്നു””ശിവ? “”ശിവേട്ടൻ ഇവിടെ ഇല്ലായിരുന്നു.ഇപ്പൊ വന്നതേ ഉള്ളു”
“മ്മ്..മോളേ ഞാൻ വിളിച്ചത് നിങ്ങൾ നാളെ ഇങ്ങോട്ട് വരുന്ന കാര്യം ഓര്മിപ്പിക്കാനാ”
“ഓർമയുണ്ട് ഏട്ടാ..രാവിലെ മുത്തശ്ശി പറഞ്ഞിരുന്നു ഇങ്ങനെ ഒരു ചടങ്ങ് ഉണ്ടെന്ന്”
“മുത്തശ്ശി ഉള്ളത് കൊണ്ട് എല്ലാ ചടങ്ങും അതിന്റെതായ രീതിയിൽ നടക്കുമെന്ന് അറിയാം.എങ്കിലും വിളിച്ചെന്നെ ഉള്ളു””ഏട്ടാ..അമ്മ എന്തിയെ? ”

“ഇവിടെ ഉണ്ട് ഞാൻ കൊടുക്കാം”കുറച്ച് നേരം അമ്മയോടും സംസാരിച്ചപ്പോൾ ഞാൻ വീണ്ടും ആ പഴയ ഗൗരി ആയി.നാളെ വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ ഭയങ്കര സന്തോഷം.യാത്ര പറഞ്ഞിറങ്ങിയ സച്ചിയേട്ടനോട് നാളെ എന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞപ്പോൾ “ആദ്യം നീ ശിവനെ കൊണ്ട് സമ്മതിപ്പിക്ക്” എന്നായിരുന്നു മറുപടി.ഒരു ഞെട്ടലോടെ സച്ചിയേട്ടനെ നോക്കിയപ്പോൾ “എല്ലാം അറിയാം” എന്ന അർത്ഥത്തിൽ ഒന്ന് പുഞ്ചിരിച്ചു.അല്ലെങ്കിലും ഉറ്റസുഹൃത്തിന്റെ ദാമ്പത്യം വെറും അഡ്ജസ്റ്മെന്റ് ആണെന്ന് മനസിലാക്കാൻ ആണോ പാട്.മറുപടി ഒന്നും പറയാതെ ഞാൻ നിന്നപ്പോൾ സച്ചിയേട്ടൻ ഒന്ന് ചിരിച്ചു..

“വിഷമിക്കണ്ട..നീ വിചാരിച്ചാൽ അവനെ മാറ്റിയെടുക്കാൻ പറ്റും”എല്ലാവരും ഇതുതന്നെയാണ് പറയുന്നത്..പക്ഷെ എങ്ങനെ എന്ന് മാത്രം എനിക്കിപ്പോൾ അറിയില്ല.ഞാൻ ശിവയിലേക്ക് ഒതുങ്ങി പോകുന്നത് പോലൊരു തോന്നൽ.ഇത്ര പെട്ടെന്ന് ശിവയ്ക്ക് എന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചില്ല…ഒരുപക്ഷെ എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയുടെ ശക്തി ആകാം.
“സച്ചിയേട്ടാ..ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?? “”ശിവന്റെ പ്രോബ്ലം എന്താണെന്ന് അല്ലേ??”മ്മ്..”

“എല്ലാവരും എന്നോട് ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് ഇത്.പക്ഷെ am sorry gouri, എനിക്ക് അറിയില്ല”
അത്രയും പറഞ്ഞ് സച്ചിയേട്ടൻ പോയി.ആ പ്രതീക്ഷയും നഷ്ടമായി എന്ന് ചിന്തിച്ചു മുറിയിലേക്ക് ചെന്നപ്പോൾ ശിവ സോഫയിൽ കിടന്നിരുന്നു.അപ്പോഴാണ് നാളെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞില്ലല്ലോന്ന് ഓർത്തത്.
“അതേ…നാളെ എന്റെ വീട്ടിൽ പോകണം” “പോകണം..അതിന് ഞാൻ എന്ത് വേണം?” “എല്ലാവരും ഒരുമിച്ചാണ് പോകേണ്ടത്””എല്ലാവരും പൊയ്ക്കോ..എന്നെ പ്രതീക്ഷിക്കണ്ട” “എടൊ ഇതൊരു ചടങ്ങ് ആണ്..””ഞാൻ വരുന്നില്ല.ഇനി കൂടുതൽ എന്തെങ്കിലും അറിയാൻ ഉണ്ടോ നിനക്ക്?? ”
“അങ്ങനെ പറഞ്ഞാൽ പറ്റില്ല” “നാശം ഒരു സമാധാനവും തരില്ല”

എന്നും പറഞ്ഞു ചാടി എഴുന്നേറ്റപ്പോൾ ഒരു അടിയാണ് ഞാൻ പ്രതീക്ഷിച്ചത്.എങ്കിൽ ഇന്നിവിടെ ചോര പുഴ ഒഴുകിയേനെ..അല്ല പിന്നെ…പക്ഷെ എന്നെ ഒന്ന് തള്ളിമാറ്റി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ആയിരുന്നു പ്ലാൻ..പക്ഷെ വാതിൽക്കൽ മുത്തശ്ശിയെ കണ്ടതും കലിപ്പൻ പെട്ടെന്ന് തന്നെ പാവം കുട്ടൻ ആയി മാറി.
“എന്തിനാ അച്ഛമ്മേ വയ്യാതിരിക്കുമ്പോൾ ഈ പടിയും കയറി വന്നത്? ” “നീ അത്താഴം കഴിക്കാൻ താഴേക്ക് വരുമെന്ന് കരുതി ഇരുന്നതാ..കാണാഞ്ഞപ്പോൾ ഇങ്ങ് കയറി വന്നു”
“ഞാൻ പുറത്തുന്നു കഴിക്കുമെന്ന് അച്ഛമ്മയ്ക്ക് അറിയില്ലേ..ആദ്യമായിട്ട് അല്ലല്ലോ ഞാൻ സച്ചിയുടെ കൂടെ പുറത്ത് പോകുന്നത്”

“നീ കഴിച്ചോ?? ദേ ഇവള് നീ വന്നിട്ടേ കഴിക്കുന്നുള്ളുന്നു പറഞ്ഞു ഇരിക്കുവാരുന്നു.എങ്കിൽ പിന്നെ അവളെ കഴിപ്പിക്കുക എങ്കിലും ചെയ്യണ്ടേ കുട്ടാ..എന്ത് പണിയാ നീയീ കാട്ടിയെ? ”
അത്ഭുതത്തോടെ ശിവ എന്നെ തിരിഞ്ഞ് നോക്കിയപ്പോൾ ഇതുവരെ കെട്ടിപ്പൊക്കിയ പോരാളിയുടെ മുഖമൂടി അഴിഞ്ഞു വീണ നാണക്കേടിൽ നില്കുവാരുന്നു ഞാൻ.
“അത് അച്ഛമ്മേ..ഞാൻ…” “ഞാൻ കഴിക്കാൻ വരുവാരുന്നു മുത്തശ്ശി.ഞാൻ കഴിക്കാത്തതിന് ശിവേട്ടൻ ദേ വഴക്ക് പറഞ്ഞു കൊണ്ട് ഇരിക്കുവാരുന്നു”

ശിവയെ പറയാൻ അനുവദിക്കാതെ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു.അത് കേട്ട് മുത്തശ്ശി ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ ഈ കള്ളം ആ പാവത്തിനെ ഒരുപാട് സന്തോഷിപിച്ചുന്ന് മനസിലായി.കൊച്ചുമോന് നല്ലൊരു ജീവിതം കിട്ടിയ സമാധാനം ആയിരുന്നു ആ മുഖത്ത്.അത് കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞു.
മുത്തശ്ശിയോടൊപ്പം താഴേക്ക് ചെന്നു ആഹാരവും കഴിച്ച്‌ അമ്പൂട്ടിയെ ഓരോന്ന് പറഞ്ഞ് ചേച്ചി ഉറക്കുന്നതും ഒക്കെ നോക്കിയിരുന്ന് മുകളിലേക്ക് ചെന്നപ്പോഴും റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തിട്ടില്ല.അപ്പോ ശിവ ഇതുവരെ ഉറങ്ങിയിട്ടില്ല..വാതിൽ തുറന്നപ്പോൾ ആള് ദേ ബെഡിൽ ഇരുപ്പുണ്ട്.ഞാൻ അത് ശ്രദ്ധിക്കാതെ ബെഡിന്റെ സൈഡിൽ പോയി കിടന്നു.കുറേ ആയിട്ടും ആള് കിടക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല.
“എനിക്ക് ഉറങ്ങണം.ലൈറ്റ് ഓഫ്‌ ചെയ്യ്”

“നാളെ എപ്പോഴാ നിന്റെ വീട്ടിൽ പോകേണ്ടത്? “അദ്ഭുതമായിരുന്നു എനിക്ക്.കുറച്ച് മുൻപ് വരെ എന്റെ വീട്ടിലേക്ക് വരില്ലെന്ന് കട്ടായം പറഞ്ഞിരുന്ന ആളാ.
“അറിയില്ല..” “ഹ്മ്മ്…രാവിലെ വിളിച്ചാൽ മതി” അതും പറഞ്ഞ് ലൈറ്റും ഓഫ്‌ ചെയ്ത് ശിവ സോഫയിൽ പോയി കിടന്നു.എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്ക് ഉറക്കം വരുന്നില്ല.ശിവയുടെ ഈ മാറ്റം മുത്തശ്ശിയെ ഞാനൊരു കള്ളം പറഞ്ഞ് സന്തോഷിപ്പിച്ചതിന്റെ പാരിദോഷികം ആണെന്ന് അറിയാം.ഇത്രത്തോളം സ്നേഹിക്കുന്ന ആ മുത്തശ്ശിയ്ക്ക് പോലും അറിയാത്ത എന്ത് പ്രശ്നം ആണ് ശിവയ്ക്ക് ഉള്ളത്…കടുത്ത ഈശ്വരവിശ്വാസി ആയിരുന്ന ആള് എന്ത് കൊണ്ട ദൈവത്തെ പോലും ഇത്രത്തോളം വെറുക്കുന്നത്?? എന്റെ ദൈവമേ..ഇതിനെല്ലാം ഉള്ള ഉത്തരം കണ്ടെത്താൻ എന്നെ സഹായിക്കണേ…”

തുടരും

Leave a Reply

Your email address will not be published. Required fields are marked *