ശിവ ഇത് എന്ത് ഭാവിച്ചാ ദൈവമേ. ഇവന്റെ കയ്യിൽ നിന്നും ഞാൻ

മുൻപത്തെ പാർട്ട്  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കലിപ്പന്റെ വായാടി

ഭാഗം 09

രചന – ശിവ നന്ദ

ശിവ ഇത് എന്ത് ഭാവിച്ചാ ദൈവമേ. ഇവന്റെ കയ്യിൽ നിന്നും ഞാൻ എങ്ങനെ രക്ഷപെടും.ഇവൻ എന്നെ എന്തെങ്കിലും ചെയ്യുമോ… എന്നൊക്കെയുള്ള ചിന്തകൾ എന്നെ പേടിയുടെ കൊടുമുടിയിൽ എത്തിച്ചു.അപ്പോഴും ശിവ എന്നെ ചേർത്ത് പിടിച്ചേക്കുവാരുന്നു. പെട്ടെന്ന് അവൻ എന്നെ തിരിച്ച് നിർത്തി.അവന്റെ ചുണ്ട് എന്റെ പിൻകഴുത്തിൽ തട്ടുന്നത് ഞാൻ അറിഞ്ഞു.ഇനിയും എതിർത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും.സർവ്വശക്തിയുമെടുത്ത് കുതറാൻ ശ്രമിച്ചപ്പോഴേക്കും ശിവയുടെ തനിസ്വഭാവം പുറത്ത് വന്നു..
“ഇത് എന്റെ ബെഡ് ആണ്.ഇതിൽ കയറി ഇരിക്കാൻ നിനക്ക് എന്ത് അവകാശമാടി??? ”
പറഞ്ഞതും അവൻ എന്നെ പിടിച്ചൊരു തള്ള്.

“ഇത് പറയാൻ ആണോ താൻ എന്നെ കയറി പിടിച്ചത്?””പിന്നെ നീ എന്ത് കരുതി..റൊമാൻസ് കാണിക്കാൻ ആണെന്നോ? “”അയ്യടാ..റൊമാൻസ് കാണിക്കാൻ ഇങ്ങ് വാ..””നിന്ന് ചീറാതെ ആ മൂലക്ക് എങ്ങാനും പോയി കിടക്കാൻ നോക്ക്””ഞാൻ ഈ ബെഡിൽ തന്നെ കിടക്കും.തനിക് വേണമെങ്കിൽ മൂലയ്ക്കോ മണ്ടയ്ക്കോ എവിടാണെന്ന് വെച്ചാൽ പോയി കിടന്നോ”അതും പറഞ്ഞ് ഞാൻ കയറി കിടന്നു.ശിവ പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു അത്.അവൻ എന്താ ഈ ഗൗരിയെ കുറിച് ധരിച്ചിരിക്കുന്നത്.

“നിന്നോട് മാന്യമായ ഭാഷയിൽ ആണ് പറയുന്നത് മര്യാദക്ക് ബെഡിൽ നിന്ന് എഴുനേറ്റ് പോയിക്കോണം.”
“ഇല്ലെങ്കിൽ ഇയാൾ എന്ത് ചെയ്യും?””ഓഹോ അത്രയ്ക്ക് ആയോ നീ..എങ്കിൽ ഞാനും ഈ ബെഡിൽ തന്നെ കിടക്കും””കിടന്നോ….””എന്ത്..??? ”
“കിടന്നോളാൻ…ഞാൻ ദേ നീങ്ങി കിടന്നു.ഇത്രയും സ്ഥലം പോരേ?? ”
“എന്ത് ധൈര്യമാടി നിനക്ക്..ഒരന്യപുരുഷന്റെ കൂടെ കിടക്കാൻ നിനക്ക് ഒരു പേടിയും ഇല്ലേ?”
“ഞാൻ എന്തിന് പേടിക്കണം.താൻ എന്നെ താലി കെട്ടിയതല്ലേ..മാത്രമല്ല എനിക്ക് എന്നെ നല്ല വിശ്വാസം ഉണ്ട്.വല്ല വേലത്തരവും കാണിച്ചാൽ എന്റെ തനി സ്വഭാവം താൻ കാണും”

“നീ എന്താടി കരുതിയത് നിന്റെ കൂടെ കിടക്കുമ്പോഴേക്കും എന്റെ ആണത്തം ഞാൻ അങ്ങ് പണയം വെക്കുമെന്നോ…””എങ്കിൽ കയറി കിടക്കാൻ നോക്ക്.എനിക്ക് ഉറങ്ങണം”
“സൗകര്യമില്ല നിന്റെ കൂടെ ബെഡ് ഷെയർ ചെയ്യാൻ”പാവം ശിവ..എന്റെ മുന്നിൽ അടവുകൾ ഒന്നും നടക്കാത്തതിന്റെ ദേഷ്യം മുഴുവൻ ആ മുഖത്തുണ്ട്.ഏത്‌ നിമിഷവും ഒരു അക്രമം പ്രതീക്ഷിക്കാം.ശിവ സോഫയിൽ കിടന്ന് പെട്ടെന്ന് തന്നെ ഉറങ്ങി.നല്ല ക്ഷീണം ഉണ്ടായിരുന്നെന്ന് തോന്നുന്നു.ഏട്ടൻ ഉറങ്ങുന്ന ടൈം ആയില്ല.ഫോൺ എടുത്ത് ഞാൻ ഏട്ടനെ വിളിച്ചു.
“മോളേ…ഉറങ്ങിയില്ലേ നീ”

“ഇല്ല ഏട്ടാ..ഉറങ്ങാൻ പോകുന്നതേ ഉള്ളു””നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?? “”ഞാൻ ഹാപ്പി ആണ് ഏട്ടാ..മുത്തശ്ശിക്കും ചേച്ചിക്കും ഒക്കെ ഞാൻ ജീവൻ ആണ്.””അതെനിക് അറിയാം.ഞാൻ ചോദിച്ചത് അവന്റെ കാര്യമാ””പ്രശനം ഒന്നുമില്ല ഏട്ടാ.പിന്നെ അറിയാലോ ആളെ ഒന്ന് മെരുക്കി എടുക്കാൻ സമയമെടുക്കും”
“ഇതൊന്നും വേണ്ടായിരുന്നെന്ന് തോന്നുന്നുണ്ടോ നിനക്ക്?”.”ഇല്ല ഏട്ടാ…ഏട്ടൻ വെറുതെ ഓരോന്ന് ഓർത്തു വിഷമിക്കരുത്””അച്ഛന് മുന്നിൽ തർക്കിച്ച് നിന്നേനെ ഞാൻ..പക്ഷെ നീയും ഈ കല്യാണത്തിന് സമ്മതിച്ചത് കൊണ്ട ഞാൻ.””ദേ ഏട്ടാ…ഇത് കേൾക്കാൻ അല്ല ഞാൻ ഇപ്പോൾ വിളിച്ചത്…അച്ഛനും അമ്മയും എവിടെ? ഉറങ്ങിയോ? “”അറിയില്ല.ഞാൻ പുറത്ത”

“അതെന്താ..ഇതുവരെ വീട്ടിൽ കയറിയില്ലേ? “”നീ ഇല്ലാത്ത ആ വീട്ടിലേക്ക് പോകാൻ തോന്നുന്നില്ല”
കുറച്ച് നേരത്തേക്ക് മൗനം തളം കെട്ടി നിന്നു.”ഞാൻ വെക്കുവാ ഏട്ടാ”
“മ്മ്…പിന്നെ എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറയണം.ഞാൻ ഉണ്ട് നിനക്ക്..”
“മ്മ്….മിസ്സ്‌ യൂ ഏട്ടാ”ഏട്ടന്റെ മറുപടിക്ക് കാക്കാതെ ഞാൻ ഫോൺ കട്ട്‌ ചെയ്തു.കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു.

രാവിലെ ഉണർന്നു കണികണ്ടത് തന്നെ ശിവയെ ആണ്.ആള് നല്ല ഉറക്കം.ചെന്ന് ഉണർത്തിയാലോ…അല്ലങ്കിൽ വേണ്ട..രാവിലെ തന്നെ തുടങ്ങണ്ട..സമയം ഉണ്ടല്ലോ.ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെന്നു.ചേച്ചി അടുക്കളയിൽ ഉണ്ടായിരുന്നു.മുത്തശ്ശിയെ അവിടെ എങ്ങും കണ്ടില്ല.
“ആഹാ നേരത്തെ എഴുന്നേറ്റോ നീ””ഞാൻ എന്താ ചെയ്യേണ്ടത്?””തത്കാലം ഒന്നും ചെയ്യണ്ട.ഞാൻ രണ്ട് ദിവസം കഴിയുമ്പോൾ പോകും.അത് കഴിഞ്ഞ് നീ വേണം എല്ലാം ചെയ്യാൻ””ചേച്ചി എവിടെ പോകുന്നു?? ”

“അത് നല്ല ചോദ്യം..എന്റെ മോളേ നമ്മൾ പെൺകുട്ടികൾക്കു കല്യാണം കഴിഞ്ഞാൽ സ്വന്തം വീട് വല്ലപ്പോഴും വന്നു നില്കാൻ പറ്റുന്ന ഇടം മാത്രമാണ്””സിദ്ധു ഏട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്? ”
“അമ്മ മാത്രമേ ഉള്ളു.അതല്ലേ സിദ്ധു ഏട്ടൻ ഇവിടെ സ്റ്റേ ചെയ്യാത്തത്.അമ്മയെ ഒറ്റക്കാകാൻ പറ്റില്ല”
“എങ്കിൽ അമ്മയ്ക്കും ഇവിടെ വന്നു നിന്നുകൂടെ? ”
“ഞാൻ പല തവണ പറഞ്ഞതാ.പക്ഷെ അമ്മ ആ വീട് വിട്ട് എങ്ങും പോകില്ല.അച്ഛനെ അടക്കിയിരിക്കുന്നത് അവിടെയാ ”

അപ്പോഴാണ് ശിവയുടെ അച്ഛനെ കുറിച്ച് ഞാൻ ചിന്തിക്കുന്നത്.”ചേച്ചി…..””നിന്റെ സംശയം മനസിലായി.ഞങ്ങളുടെ അച്ഛന് എന്ത് പറ്റിയെന്ന് അല്ലേ””മ്മ്…””ശിവ ജനിച്ച്‌ ഒരു മാസം കഴിഞ്ഞപ്പോൾ ബിസിനസ്‌ ടൂർ എന്നും പറഞ്ഞ് പോയതാ.പിന്നെയാ അറിഞ്ഞത് കമ്പനി ബോസ് ആയ സ്ത്രീയും ആയിട്ട് അച്ഛനുള്ള ബന്ധം.അതോടെ എന്നെയും അവനെയും കൊണ്ട് ഈ വീട് വിട്ട് പോകാൻ ഒരുങ്ങിയത അമ്മ.പക്ഷെ അനാഥ ആയ അമ്മയ്ക്ക് പോകാൻ ഒരു സ്ഥലവും ഇല്ലെന്നും സ്വന്തം മകൻ ചെയ്ത തെറ്റിന്റെ ശിക്ഷ ഞങ്ങൾ അനുഭവിക്കേണ്ട ആവശ്യം ഇല്ലെന്നും പറഞ്ഞ് അച്ഛമ്മ ആണ് അമ്മയെ പിടിച്ച് നിർത്തിയത്.ടൂർ ഒക്കെ കഴിഞ്ഞ് അച്ഛൻ വന്നപ്പോൾ അച്ഛമ്മ ഒന്നേ ആവശ്യപ്പെട്ടോളൂ..

അമ്മയെ ഇനി ചതിക്കില്ലെന്ന് അച്ഛമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്യാൻ.കഴഞ്ഞത് ഒക്കെ മറക്കാൻ അമ്മയും തയാറായിരുന്നു.പക്ഷെ അച്ഛൻ പറഞ്ഞത് ഒരു ഭാര്യക്കും സഹിക്കാൻ പറ്റാത്ത കാര്യം ആയിരുന്നു.അമ്മയെ പോലൊരു അനാഥയെ പ്രേമിച്ച് കെട്ടിയത് തന്നെ അച്ഛന്റെ ഇഷ്ടപ്രകാരം ജീവിക്കാൻ വേണ്ടിയാണെന്ന്.അതാകുമ്പോൾ ചോദിക്കാൻ ഒന്നും ആരും വരില്ലല്ലോന്ന്.അന്നാദ്യമായി അച്ഛമ്മയുടെ കൈ അച്ഛന്റെ കവിളിൽ പതിഞ്ഞു.അച്ഛനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.എല്ലാ സ്വത്തുക്കളും അമ്മയുടെ പേരിൽ എഴുതി വെച്ചു.

പക്ഷെ ആ സംഭവത്തിന്‌ ശേഷം അമ്മ ആകെ തകർന്നു.ശിവയുടെ ഒന്നാം പിറന്നാളിന്റെ പിറ്റേന്ന് അമ്മ ഞങ്ങളെ വിട്ട് പോയി.അറ്റാക്ക് ആയിരുന്നു..അതിന് ശേഷം ഞങ്ങള്ക്ക് എല്ലാം അച്ഛമ്മ ആയിരുന്നു”
ഒരു മരവിപ്പോടെ എല്ലാം ഞാൻ കേട്ട് നിന്നു.ആ അമ്മ എന്ത് മാത്രം വിഷമിച്ചിട്ടുണ്ടാകും.സത്യം പറഞ്ഞാൽ ശ്രേയ ചേച്ചിക്കും ശിവയ്ക്കും അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടിയിട്ടില്ല.വെറുതെ അല്ല ശിവ മുത്തശ്ശിയിൽ ഇത്രയും ഡിപെൻഡന്റ് ആയത്.എല്ലാം പറഞ്ഞ് കഴിഞ്ഞ് ചേച്ചി വീണ്ടും ജോലിയിൽ മുഴുകി.ഞാൻ മുത്തശ്ശിയെ തിരക്കി ചെന്നപ്പോൾ ആള് പൂജ മുറിയിൽ ആണ്.
“മോള് എഴുന്നേറ്റോ…അവൻ ഉറങ്ങുവായിരിക്കും അല്ലേ”ഒന്നും പറയാതെ മുത്തശ്ശിയെ ചെന്നു കെട്ടിപിടിച്ചു.

“മുത്തശ്ശിയോട് ഉള്ള സ്നേഹം ഇപ്പൊ ഒരുപാട് കൂടി””ശ്രേയ എല്ലാം പറഞ്ഞുല്ലേ”
“മ്മം പറഞ്ഞു””ഞാനാ അവളോട് പറഞ്ഞത് സന്ദർഭം കിട്ടുമ്പോൾ നിന്നോട് എല്ലാം പറയാൻ.”
“ആ അച്ഛനെ പിന്നെ മുത്തശ്ശി കണ്ടിട്ടില്ലേ””കണ്ടു.കുട്ടന് 18 വയസ്സ് തികഞ്ഞ അന്ന്.പിറ്റേന്ന് എന്റെ മോള് പോയിട്ട് 17 വർഷവും ആകുമായിരുന്നു”
“എന്നിട്ട്?? “”എന്നിട്ട് എന്താ..അവൻ പോയപ്പോൾ അവളുടെ പേരിൽ ഞാൻ എഴുതി വെച്ച എന്റെ സ്വത്തുക്കൾ എല്ലാം 18 തികഞ്ഞപ്പോഴേക്കും കുട്ടന് അവകാശപ്പെട്ടതായി.അത് എഴുതി വാങ്ങാൻ വന്നതാ എന്റെ വയറ്റിൽ പിറന്ന ആ നീചൻ.”

“എന്നിട്ട് മുത്തശ്ശി എന്ത് പറഞ്ഞു? “”അന്ന് ഞാൻ അല്ല കുട്ടൻ ആണ് സംസാരിച്ചത്.അവൻ ആദ്യമായിട്ടാ അവന്റെ അച്ഛനെ കാണുന്നതെങ്കിലും അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു.ഒരു ബന്ധവും പറഞ്ഞ് കണ്മുന്നിൽ വരരുതെന്ന് അവൻ പറയുമ്പോൾ നിറഞ്ഞ അവന്റെ കണ്ണുകൾ ഞാൻ മാത്രമേ കണ്ടോളു..അത് പക്ഷെ അച്ഛനോട് അങ്ങനെ പറയേണ്ടി വന്നതിന്റെ അല്ല..അച്ഛന്റെ പ്രവർത്തി കാരണം അമ്മയെയും കുട്ടിക്കാലവും സന്തോഷവും എല്ലാം നഷ്ടപ്പെട്ടതിന്റെ വേദന ആയിരുന്നു”

“അങ്ങനെ ആണോ ശിവ ഇത്രയ്ക്കും ചൂടൻ ആയത്?””അവന് പണ്ടേ ദേഷ്യം കൂടുതലാ.പക്ഷെ ഇങ്ങനെ ആയത് കുറച്ച് നാള് തൊട്ട..കാരണം ഒന്നും അറിയില്ല.”ഓഹോ…അപ്പോൾ ആ കരണം ആണ് ഞാൻ കണ്ടെത്തേണ്ടത്..എന്തായാലും ശിവ എന്ന മകനെ എനിക്ക് ഇഷ്ടപ്പെട്ടു.മുത്തശ്ശി പറഞ്ഞത് പ്രകാരം അമ്പലത്തിലേക്ക് പോകാൻ ആയി ഞാൻ ശിവയെ വിളിച്ചുണർത്തി.ആൾക്ക് അത് തീരെ ഇഷ്ടപെട്ടില്ലെന്ന് മനസിലായി.വീണ്ടും പുതച്ച് മൂടി കിടക്കുന്നത് കണ്ടപ്പോൾ എഴുനെല്പിക്കാൻ ഒരു ബുദ്ധി തോന്നി.ജഗ്ഗിൽ ഇരുന്ന വെള്ളം ഞാൻ ശിവയുടെ മുഖത്ത് ഒഴിച്ചു.എന്നിട്ട് ഞാൻ ഓടി ബാത്‌റൂമിൽ കയറി.കയ്യിൽ കിട്ടിയാൽ എന്നെ അവൻ ബാക്കി വെച്ചേക്കില്ലെന്ന് അറിയാം.”എടി..ധൈര്യം ഉണ്ടെങ്കിൽ ഇറങ്ങി വാടി”

“എനിക്ക് ധൈര്യം കുറച്ച് കുറവാ….””നീ എപോഴെകിലും പുറത്തിറങ്ങുമല്ലോ…ഞാൻ ഇവിടെ തന്നെ നിക്കും”
“നിന്ന് കാല് കഴയ്ക്കത്തതെ ഉള്ളു.താൻ പോയിട്ടേ ഞാൻ ഇറങ്ങു”
പുറത്ത് നിന്നും ശബ്ദം ഒന്നും കേൾക്കുന്നില്ല..പോയെന്ന് കരുതി ഞാൻ പുറത്തേക്കിറങ്ങിയതും ശിവ എന്റെ കൈ പുറകിലേക്ക് പിടിച്ച് വെച്ചു.ആഹ്..വിട്..വേദനിക്കുന്നു”

“ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഇനി വെള്ളം ഒഴിക്കുമോ??””അത് എഴുനെല്പിക്കാൻ ചെയ്തതാ..അമ്പലത്തിൽ പോകാൻ…അആഹ്….””എനിക്ക് തോന്നുമ്പോൾ ഞാൻ എഴുന്നേൽക്കും.അമ്പലത്തിൽ പോകേണ്ടവർ പോയിക്കോണം””ഒരുമിച്ച് പോകണമെന്ന് മുത്തശ്ശി പറഞ്ഞു””എങ്കിൽ ഇനി മേലാൽ ഇങ്ങനെ ചെയ്യരുത്””ഇല്ല…ചെയ്യില്ല…കൈ വിട്”

“നിന്നെ അങ്ങനെ അങ്ങ് വിട്ടാൽ ശെരിയാകില്ലല്ലോ… ഒരു പണി ഉണ്ട്”
അതും പറഞ്ഞു അവൻ എന്നെ ബാത്റൂമിനു അകത്തേക്ക് കൊണ്ട് പോയി.അപ്പോഴും എന്റെ കൈ തിരിച്ച് പിടിച്ചേക്കുവായിരുന്നു.ഷവർ ഓൺ ആക്കി എന്റെ കൈ വിട്ട് ശിവ എന്നെ അതിന്റെ കീഴിലേക്ക് നിർത്തി…എന്നിട്ട് വിജയഭാവത്തിൽ ഒരു ചിരിയും.ആകെ നനഞ്ഞൊരു പരുവം ആയി.ഞാൻ ചെയ്തതിന്റെ ഫലം ആയത് കൊണ്ട് തത്കാലം ക്ഷമിച്ചു..ബുള്ളറ്റ് അമ്പലമുറ്റത് നിർത്തി ഞാൻ അതിൽ നിന്നും ഇറങ്ങി.ഇവിടെ വെച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്.അതും ഒരു ഒന്നൊന്നര കാണൽ ആയിരുന്നു.
“പോയിട്ട് വേഗം വരണം”

“താൻ വരുന്നില്ലേ? “”ഇല്ല””അതെന്താ??””താല്പര്യം ഇല്ല””അതെന്താ താല്പര്യം ഇല്ലാത്തത്?”
“എനിക്ക് സൗകര്യം ഇല്ല.നീ പോകുന്നെങ്കിൽ പോ..അല്ലെങ്കിൽ വണ്ടിയിൽ കയറ് തിരിച് പോകാം”
“അമ്പലത്തിൽ കയറിയിട്ടേ ഞാൻ വരുന്നുള്ളു.പിന്നെ ഇവിടെ എന്നെയും മുത്തശ്ശിയേയും അറിയാവുന്ന ഒരുപാട് പേരുണ്ട്.അവരൊക്കെ ഭർത്താവ് എന്തിയെ എന്ന് ചോദിക്കുമ്പോൾ ഞാൻ എന്ത് പറയണം”
“എന്നെ കുറിച് നിന്നോട് ആരും അന്വേഷിക്കില്ല.”

“ശെരി..എന്നോട് അന്വേഷിക്കില്ലായിരിക്കും.പക്ഷെ മുത്തശ്ശിയോട് അവര് പറയും ഞാൻ ഒറ്റക്ക വന്നതെന്ന്.അപ്പോൾ മുത്തശ്ശി അറിയും നമ്മൾ തമ്മിൽ എന്തൊക്കെയോ പ്രശ്നനങ്ങൾ ഉണ്ടെന്ന്..എന്നോട് ചോദിക്കുമ്പോൾ ഞാൻ പറയും താൻ എന്നെ ഉപദ്രവിക്കുന്ന കാര്യങ്ങൾ ഒക്കെ..”
“മതി…നടക്ക്..ഞാൻ വരാം”അങ്ങനെ വഴിക്ക് വാ മോനെ.കലിപ്പ് ഭാവവുമായി ശിവ മുന്നേ നടന്നു.ഞാൻ കാണുന്നവരോടൊക്കെ സംസാരിച്ച് പിറകെയും.ശ്രീകോവിലിനു മുന്നിൽ തൊഴാതെ നിൽക്കുന്ന ശിവ എനിക്കൊരു അത്ഭുതം ആയി.ദൈവത്തിനോട് പോലും ഇത്രയ്ക്കും വാശി..തിരുമേനി പ്രസാദം തന്നിട്ട് എന്നെയും ശിവയേയും മാറി മാറി നോക്കി.”ഇങ്ങനെ നോക്കല്ലേ തിരുമേനി..എന്റെ കെട്യോനെ”

ഒരു കുസൃതി ചിരിയോടെ ഞാൻ അത് പറഞ്ഞു.”അറിയാം ഗൗരികുട്ടി.ഞാൻ നോക്കിയത് അതല്ല.എത്ര നാൾക്ക് ശേഷമാ ഇയാൾ അമ്പലത്തിൽ വരുന്നതെന്ന് അറിയുമോ…പണ്ട് ഇവിടുത്തെ സ്ഥിരം ഭക്തൻ ആയിരുന്നു”
ആര് ശിവയോ???എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.വലം വെക്കാതെ ശിവ പുറത്തിറങ്ങി നിന്നു.എല്ലായിടത്തും തൊഴുത്തിട്ട് ഞാനും ഇറങ്ങി.”താൻ അപ്പോൾ ജനിച്ചപ്പോഴേ നിരീശ്വരവാദി അല്ലായിരുന്നു അല്ലേ”
“അറിഞ്ഞിട്ട് ഇപ്പോ എന്തിനാ?? “”അപ്പോൾ കാര്യമായിട്ട് എന്തോ തനിക് സംഭവിച്ചിട്ടുണ്ട്.അത് കൊണ്ടല്ലേ ദൈവത്തിനോട് ഈ ദേഷ്യം”അതിന് മറുപടി പറയാതെ ശിവ ശ്രീകോവിലിലേക്ക് ഒന്ന് നോക്കി…എല്ലാം നിനക്ക് അറിയില്ലേ എന്ന ഭാവത്തിൽ..

തുടരും

Leave a Reply

Your email address will not be published. Required fields are marked *