മുത്തശ്ശി തന്ന നിലവിളക്കും പിടിച്ച് ആ വലിയ വീട്ടിലേക്ക് വലതു കാൽ വെച്ചു കയറുബോൾ

മുൻപത്തെ പാർട്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കലിപ്പന്റെ വായാടി

ഭാഗം 08

രചന – ശിവ നന്ദ

മുത്തശ്ശി തന്ന നിലവിളക്കും പിടിച്ച് ആ വലിയ വീട്ടിലേക്ക് വലതു കാല് വെച്ച് കയറുമ്പോൾ ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു. ഞാൻ കാരണം ഈ കുടുംബത്തിന്റെ സന്തോഷം ഇല്ലാതാകരുത്.അകത്തു കയറി ഇനിയെന്തെന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് ശ്രേയ ചേച്ചി ശിവയുടെ മുറി കാണിച്ച് തന്നത്.
“നീ പോയൊന്ന് ഫ്രഷ് ആക്.ഡ്രസ്സ്‌ ഒക്കെ അലമാരയിൽ വെച്ചിട്ടുണ്ട്.ഫങ്ക്ഷന് രാത്രിയിൽ ആണ്. അത് വരെ റസ്റ്റ്‌ എടുക്കാം”

ശരിയെന്നു പറഞ്ഞ് ചേച്ചി കാണിച്ചു തന്ന മുറിയിലേക്ക് കയറിയപ്പോൾ തന്നെ ACയുടെ തണുപ്പ് അരിച്ചു കയറി.
“ഓ കുഞ്ഞുവാവ തണുപ്പ് കൊണ്ടേ കിടക്കത്തോളെന്ന് തോന്നുന്നു.ശെരിയാക്കി തരാം.”അലമാര തുറന്നപ്പോൾ അതിൽ നിറച്ച് എനിക്കുള്ള ഡ്രസ്സ്‌.

കണ്ണ് തള്ളി പോയി.എന്തായാലും ശിവ അല്ല ഇതൊന്നും വാങ്ങിയിരിക്കുന്നത്.മുത്തശ്ശിയും ചേച്ചിയും ഒക്കെ എന്റെ വരവ് ഒരാഘോഷം ആക്കിയത് പോലെ തോന്നി.തത്കാലത്തേക്ക് ഒരു ചുരിദാറും എടുത്ത് ഞാൻ ബാത്റൂമിൽ കയറി.വിശാലമായ ഒരു കുളിയും പാസ്സാക്കി ഡ്രെസ്സും ചെയ്ത് ഡോർ തുറന്നതും മുന്നിൽ ശിവ.

“കുറേ നേരം ആയല്ലോ ഇതിനകത്ത് കയറിയിട്ട്..ഒന്ന് മാറ് എനിക്ക് കുളിക്കണം””വന്നിട്ട് കുറേ നേരം ആയെങ്കിൽ വിളിച്ചൂടായിരുന്നോ..അല്ലാതെ ഞാൻ എങ്ങനെ അറിയാന?””മനഃപൂർവം ആടി വിളിക്കാതിരുന്നത്.എന്നിട്ട് വേണം ഞാൻ കാത്തു നില്കുന്നത് അറിഞ്ഞിട്ട് നിനക്ക് കുറച്ചുംകൂടി താമസിച്ച് ഇറങ്ങാൻ…””തന്നോട് തർക്കിക്കാൻ ഞാൻ ഇല്ല”

അതും പറഞ്ഞ് ഞാൻ മാറി കൊടുത്തു.എന്നെ പുച്ഛിച്ചിട്ട് അകത്തേക്ക് കയറിയ ശിവ ദാ കിടക്കുന്നു നിലത്ത്.സംഭവം വേറൊന്നും അല്ല.തറ നനഞ്ഞു കിടക്കുവാരുന്നല്ലോ..ആളൊന്നു സ്ലിപ് ആയി.ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ആ കിടപ്പ് കണ്ടു എനിക്ക് ചിരി അടക്കാൻ പറ്റിയില്ല.

“വന്നു കയറിയില്ല.അതിന് മുൻപേ ബാക്കി ഉള്ളവർക്കു പണി ആയി””അത് കൊള്ളാം.നിലത്ത് നോക്കി നടക്കാതെ മൂടും ഇടിച്ച് വീണിട്ട് ഇപ്പൊ കുറ്റം എനിക്ക്””നീ അല്ലേടി ഇവിടം എല്ലാം നനച്ചിട്ടത്””തറ നനയ്ക്കാതെ കുളിക്കാൻ എനിക്കറിയില്ല..””എനിക്ക് അറിയാടി നീ മനഃപൂർവം ചെയ്തതാ..””ആഹ്..അതേ…തന്നെ ഉരുട്ടി ഇടാൻ വേണ്ടി ഞാൻ തന്നെ ആണ് രണ്ട് ബക്കറ്റ് വെള്ളം നിലത്തൊഴിച്ചത്.ഒന്ന് പോടോ”

പറയാൻ വന്നത് വേണ്ടെന്ന് വെച്ച് എന്നെ കൂർപ്പിച്ചൊന്ന് നോക്കി ശിവ എഴുനേൽക്കാൻ ശ്രമിച്ചു.പക്ഷെ പറ്റിയില്ല.കണ്ടപ്പോൾ കഷ്ടം തോന്നി.സഹായിക്കാൻ ആയിട്ട് ഞാൻ ചെന്ന് കൈ നീട്ടിയപ്പോൾ ആ ദുഷ്ടൻ എന്റെ കൈ പിടിച്ച് വലിച്ചു.ബാലൻസ് കിട്ടാതെ ഞാൻ വീണു..വേറെ എങ്ങും അല്ല…ശിവയുടെ മേലേക്ക്.ആ നെഞ്ചിലെ ചൂട് എന്റെ കവിളിൽ പതിഞ്ഞ ആ ഒരു നിമിഷം ഞാൻ വേറെ ഒരു ലോകത്ത് എത്തിയത് പോലെ.

എന്റെ മുടിയിൽ നിന്നും ഇറ്റുവീഴുന്ന വെള്ളം ശിവയുടെ നെഞ്ചിനെ നനയ്ക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.ഒരു വേള ആ മുഖത്തേക്ക് നോക്കിയതും ശിവയുടെ നോട്ടം എന്റെ കണ്ണിൽ തന്നെ ഉടക്കി.ഇത്രയും നാളും ആ കണ്ണിൽ ഞാൻ കണ്ടിരുന്നത് ദേഷ്യവും പുച്ഛവും മാത്രമായിരുന്നു.പക്ഷെ ഇപ്പോൾ…ഇപ്പോൾ മറ്റെന്തോ..

“അളിയാ..”അപ്രതീക്ഷിതമായി കേട്ട ആ വിളിയിൽ ഞങ്ങൾ രണ്ടും ഞെട്ടി തിരിഞ്ഞ് നോക്കി.സിദ്ധു ഏട്ടൻ..ഈ കാലമാടൻ ഡോർ അടക്കാതെ ആണ് വന്നതെന്ന് സിദ്ധു ഏട്ടനെ മുന്നിൽ കണ്ടപ്പൊഴാ അറിഞ്ഞത്..ചാടി പിടഞ്ഞ് എഴുനേറ്റ് എങ്ങോട്ട് ഇറങ്ങി ഓടണമെന്ന് അറിയാതെ ആകെ നാണംകെട്ട് ഞാൻ നിന്നു.”അത് അളിയാ..

ഞങ്ങൾ കുളിക്കാൻ കയറിയപ്പോൾ ഒന്ന് സ്ലിപ് ആയതാ””നിങ്ങൾ കുളിക്കാൻ കയറിയപ്പോഴോ???????”അങ്ങനെ അല്ല.ഞാൻ കുളിക്കാൻ കയറിയപ്പോൾ ഇവൾ വന്നു.അങ്ങനെ സ്ലിപ് ആയി”ഇങ്ങേരിത് പറഞ്ഞ് കൊളമാക്കും.അതിന് മുൻപേ രക്ഷപ്പെടുന്നത ബുദ്ധി.”സോറി ശിവാ..ഞാൻ നിന്നെ വിളിക്കാൻ വന്നതാ.ഇവൾ ഉണ്ടെന്നുള്ള കാര്യം ഞാൻ ഓർത്തില്ല..ഛെ..ഞാൻ വെറുതെ ഇടയ്ക്ക് കയറി..സോറി”

എന്തോ വലിയ തെറ്റ് ചെയ്തത് പോലെ സിദ്ധു ഏട്ടൻ ഇറങ്ങി പോയി.അയ്യേ ഇനി എങ്ങനെ ഏട്ടന്റെ മുഖത്ത് നോക്കും.”നാണംകെടുത്തിയപ്പോൾ സമാധാനം ആയല്ലോ നിനക്ക്””താൻ അല്ലേ എന്നെ പിടിച്ച് നിലത്തേക്ക് ഇട്ടത്.””ഞാൻ നിലത്തേക്ക് അല്ലേ ഇട്ടത്.നീ എന്തിനാ എന്റെ പുറത്തേക്ക് വന്നു വീണത്? “കുറച്ച് മുൻപ് ഇങ്ങേരുടെ കണ്ണിൽ ഞാൻ കണ്ടത് വേറൊന്നും അല്ല…രാക്ഷസന്റെ കുബുദ്ധി ആണെന്ന് ഇപ്പൊഴാണ് മനസ്സിലായത്..പക്ഷെ ആ സമയത്തുള്ള എന്റെ ഹൃദയമിടിപ്പിന്റെ അർത്ഥമാണ് മനസ്സിലാകാത്തത്..

“നിന്ന് സ്വപ്നം കാണാതെ ഒന്നിറങ്ങി പോടീ”ശിവ അലറിയതും ഞാൻ ആ മുറിയിൽ നിന്നു തന്നെ ഇറങ്ങി താഴേക്ക് പോയി.മുത്തശ്ശിയുടെ മുറിയിൽ കുറച്ച് ബന്ധുക്കൾ ഉണ്ടായിരുന്നു.അവരോടൊക്കെ സംസാരിച്ചും ഇടയ്ക്ക് അമ്പൂട്ടിയെ കളിപ്പിച്ചും സമയം പോയതറിഞ്ഞില്ല.റിസപ്ഷൻ ഹാളിലേക്ക് പോകാൻ സമയം ആയെന്നും പറഞ്ഞ് ശ്രേയ ചേച്ചി എന്നെ ഒരുക്കാൻ തുടങ്ങി.വയലറ്റ് കളർ ഗൗണിനു ചേരുന്ന ഹെയർ സ്റ്റൈലും ചെയ്ത് ഒരു കയ്യിൽ ബ്രേസ്‌ലെറ്റും മറ്റേ കയ്യിൽ വലിയൊരു മോതിരവും സിമ്പിൾ ഹാങ്ങിങ് ആയിട്ടുള്ള കമ്മലും ഇട്ടു.കുറച്ച് ഹെവി ആയിട്ടുള്ള നെക്‌ലേസ് ചേച്ചി എടുത്തപ്പോൾ തന്നെ ഞാൻ തടഞ്ഞു..”അത് വേണ്ട ചേച്ചി”

“എന്തേ മോഡൽ ഇഷ്ടപെട്ടില്ലേ?? “”അതല്ല ചേച്ചി ഈ താലി മാത്രം മതി.അതാണ്‌ ഐശ്വര്യം”
“എന്റെ കുറുമ്പി പറഞ്ഞതാ കാര്യം.പെണ്ണിന്റെ അഴക് അവളുടെ താലി തന്നെയാ”
“അല്ലെങ്കിലും അച്ഛമ്മയ്ക്ക് ഇനി ഞങ്ങളെ ആരെയും വേണ്ടല്ലോ ”
ശ്രേയ ചേച്ചി പരിഭവം പറഞ്ഞപ്പോൾ മുത്തശ്ശി എന്നെ നോക്കി ഒരു കള്ള ചിരി.വാർദ്ധക്യത്തിലും നിറഞ്ഞു നിൽക്കുന്ന കുട്ടിത്തം മാറാത്ത ആ മുഖഭാവം കണ്ണെടുക്കാതെ ഞാൻ നോക്കി ഇരുന്നു.

ഇറങ്ങാൻ സമയം ആയെന്ന് സിദ്ധു ഏട്ടൻ വന്നു പറഞ്ഞപ്പോളാണ് ഞങ്ങൾ ഇറങ്ങുന്നത്.ശിവയെ കണ്ടപ്പോൾ ഞെട്ടി പോയി.നല്ല സ്റ്റൈൽ ആയിട്ടുണ്ട് ചെക്കൻ.ഈ കണക്കിന് പോയാൽ അടിയുണ്ടാക്കുന്നതിനു പകരം ഇങ്ങേരെ ഞാൻ അങ്ങ് പ്രേമിക്കും.എന്നാൽ ശിവ എന്നെ നോക്കുക പോലും ചെയ്യാതെ കാറിൽ കയറി ഇരുന്നു.ഇനി ആ നോട്ടമൊന്ന് കിട്ടണമെങ്കിൽ ക്യാമറ ചേട്ടൻ കനിയണം.

റിസപ്ഷന്റെ സമയത്താണ് ശിവയുടെ ഫ്രണ്ട്‌സിനെ ഒക്കെ ഞാൻ കാണുന്നത്.ഈ കാട്ടുപോത്തിനും കൂട്ടുകാർ ഉണ്ടല്ലോന്ന് ഞാൻ അപ്പോൾ ചിന്തിച്ചു.അവരൊക്കെ ഞങ്ങളെ ഓരോന്ന് പറഞ്ഞ് കളിയാകുമ്പോൾ ഉള്ള ശിവയുടെ ചിരി ഞാൻ ആവോളം ആസ്വദിച്ചു.വല്ലപ്പോഴും മാത്രം കാണുന്ന ഒരു പ്രതിഭാസം ആണല്ലോ അത്.ഇടയ്ക്ക് ഒരു പെൺകുട്ടി വന്നു ഗിഫ്റ്റ് തന്നു.

അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ ഒരു നഷ്ടബോധം.അവൾ വന്നപ്പോൾ കൂട്ടുകാരും എല്ലാം സൈലന്റ് ആയി.ദൈവമേ ഇനി ഈ ഗിഫ്റ്റ് വല്ല തേപ്പ്പെട്ടിയും ആയിരിക്കുമോ??? എന്നാൽ ശിവയ്ക്ക് അവൾ വന്നിട്ടും വലിയ ഭാവമാറ്റം ഒന്നും ഞാൻ കണ്ടില്ല.അവൾ പോയതും ഞാൻ ശിവയോട് ചോദിച്ചു..

“അതിനെ തേച്ചിട്ടാണോ താൻ എന്റെ ജീവിതം ഇല്ലാതാകാൻ വന്നത്? ”
“അതേലോ..നീ എങ്ങനെ കണ്ടുപിടിച്ചു? “ഒരു കൂസലും ഇല്ലാതെ ശിവ അത് പറഞ്ഞപ്പോൾ ഹൃദയത്തിൽ എന്തോ ഭാരമുള്ളത് വന്നിടിച്ചത് പോലെ.പിന്നെ എനിക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല.അത് വരെ ഉണ്ടായിരുന്ന സന്തോഷം എങ്ങോട്ടോ പോയത് പോലെ.”ഡീ നീയെന്താ പെട്ടെന്ന് ഡൌൺ ആയത്? “”ഒന്നുമില്ല””മ്മ്..”

പിന്നെ ശിവ ഒന്നും ചോദിച്ചില്ല.റിസപ്ഷൻ ഒക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരാൻ നിക്കുമ്പോൾ ആണ് ആരോടെന്നില്ലാതെ ശിവ എന്റെ അടുത്ത് വന്ന് പറഞ്ഞത്..”ഒരുത്തിയേയും ഞാൻ പ്രേമിച്ചിട്ടില്ല.അവൾക്ക് എന്നോട് ആ കോപ്പ് തോന്നിയപ്പോൾ പറ്റില്ലെന്ന് പല തവണ പറഞ്ഞതാ.പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞ് പിറകെ നടന്നപ്പോൾ കരണം നോക്കി ഒന്ന് പൊട്ടിച്ചായിരുന്നു.അതിന് ശേഷം ഇപ്പോഴാണ് എന്റെ മുന്നിൽ വരുന്നത്”

ഞാൻ പോലും അറിയാത്തൊരു സന്തോഷം എന്നിൽ വന്നു നിറയുന്നത് ഞാൻ അറിഞ്ഞു.
“പിന്നെ ഇത് ഞാൻ നിന്നോട് പറഞ്ഞത് വേറൊന്നും കൊണ്ടല്ല.നീ വിചാരിക്കും പ്രണയം എന്റെ വീക്നെസ് ആണ്.അത് വെച്ച് എന്നെ അങ്ങ് പൂട്ടാമെന്ന്.നടക്കില്ല മോളേ..ഇത് ശിവ ആണ്..”

താൻ ശിവ ആണെങ്കിൽ ഞാൻ ഗൗരി ആണ്.നമുക്ക് നോക്കാം ശിവയെ പൂട്ടാൻ ഉള്ള താക്കോൽ ഗൗരിയുടെ കയ്യിൽ ഉണ്ടോന്ന്..വീട്ടിൽ എത്തി മുറിയിലേക്ക് പോകാൻ തുനിഞ്ഞപ്പോൾ ആണ് ചേച്ചി ഒരു ഗ്ലാസ്‌ പാല് കൊണ്ട് തരുന്നത്.സത്യം പറഞ്ഞാൽ അപ്പോഴാണ് അതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നത്..ഫസ്റ്റ് നൈറ്റ്‌!!!!!!!!
സകല ദൈവങ്ങളെയും വിളിച്ചാണ് പാൽ ഗ്ലാസും പിടിച്ച് ഞാൻ മുറിയിലേക്ക് ചെല്ലുന്നത്..നെഞ്ചിടിപ്പ് കൂടി വരുന്നുണ്ട്.എന്നെ എന്തെങ്കിലും ചെയ്യാൻ വന്നാൽ എങ്ങനെ രക്ഷപെടുമെന്നുള്ള പ്ലാനിങ്ങും ചിന്തിച്ച് ഞാൻ മുറിയിൽ കയറി.ഭാഗ്യം..

ആള് ബാത്‌റൂമിൽ ആണ്.ഗ്ലാസ്‌ ടേബിളിൽ വെച്ചു.എന്നിട്ട് ശിവ വരുമ്പോൾ എങ്ങനെ ഒക്കെ പ്രതികരിക്കണം എന്ന കണക്ക്കൂട്ടലും ആയി ഞാൻ ബെഡിൽ ഇരുന്നു.ബാത്‌റൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഞാൻ അടിമുടി വിറയ്ക്കാൻ തുടങ്ങി..ഇല്ല..എന്റെ കൈവിരലിൽ തൊടാൻ പോലും ഞാൻ സമ്മതിക്കില്ല.ഇത് ഗൗരി ആണ്..ഗൗരി സ്ട്രോങ്ങ്‌ ആണ്.

എന്നാൽ ആ ഉറപ്പുകൾക്ക് ശിവ മുന്നിൽ വന്നു നില്കുന്നത് വരെയേ ആയുസ്സുണ്ടായിരുന്നുള്ളു…ഇങ്ങേർക്ക് ഷർട്ട്‌ ഇട്ടിട്ട് ഇറങ്ങിയാൽ പോരായിരുന്നോന്ന് ഞാൻ ചിന്തിച്ചു.പക്ഷെ കരുതി കൂട്ടി വന്നത് പോലെയാണ് ശിവയുടെ നിൽപ്പ്.ആ നോട്ടം എന്നിലെ ഭയം ഇരട്ടിയാക്കി.ഇറങ്ങി ഓടാലോന്നു കരുതി എഴുന്നേറ്റതും ശിവ എന്നെ പിടിച്ച് ആ നെഞ്ചിലേക്ക് വലിച്ചിട്ടതും ഒരുമിച്ചായിരുന്നു..

തുടരും

Leave a Reply

Your email address will not be published. Required fields are marked *