ഇന്ന് അവസാന പരീക്ഷ ആണ്.സ്റ്റഡി ലീവിന്റെ ആദ്യ നാളുകൾ കളിച്ചു നടന്നു അവസാന നാളുകളിൽ എന്റെ വിധിയും

മുൻപത്തെ പാർട്ട് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കലിപ്പന്റെ വായാടി

ഭാഗം 06

രചന – ശിവ നന്ദ

ഇന്ന് അവസാന പരീക്ഷ ആണ്.സ്റ്റഡി ലീവിന്റെ ആദ്യ നാളുകൾ കളിച്ചു നടന്നു..അവസാന നാളുകളിൽ എന്റെ വിധിയും നിർണയിച്ചു. ആകെ കിട്ടിയ 3, 4ദിവസം തല കുത്തിയിരുന്ന് പഠിച്ചതൊക്കെ എഴുതി വെച്ചിട്ടുണ്ട്.

ഇനി റിസൾട്ട്‌ വരുമ്പോൾ അറിയാം.കൂട്ടുകാരോട് കലപില കൂട്ടി നടന്ന് വരുമ്പോൾ ആണ് പരിചയമുള്ള ഒരു ബുള്ളറ്റ് കാണുന്നത്.ബുള്ളറ്റിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ തൃപ്തിയായി..ഇത് എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്..”വന്ന് കയറ്””എങ്ങോട്ട്? ”

“എന്തേ നിനക്കിരിക്കാൻ ഇത്രയും സ്ഥലം പോരേ??””അതല്ല..എങ്ങോട്ട് പോകാൻ ആണെന്ന്”
“അറിയില്ല””താൻ എന്താ ആളെ കളിയാക്കുന്നോ??””എനിക്കറിയില്ല.നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ ശ്രേയ പറഞ്ഞു.ഞാൻ വന്നു.നിനക്ക് പറ്റില്ലെങ്കിൽ പറ.

എനിക്ക് പോയിട്ട് വേറെ പണി ഉണ്ട്””വീട്ടിൽ അറിയിക്കാതെ വരാൻ പറ്റില്ല””നിന്റെ വീട്ടിൽ ഒക്കെ അറിയിച്ചിട്ടുണ്ട്.ഞാൻ കൂടെ ഉള്ളത് കൊണ്ട് അവർക്ക് പേടിയില്ലത്രേ..ഇപ്പോൾ മനസ്സിലായോടി ഈ ശിവയുടെ റേഞ്ച്”

വിളിച്ചത് അച്ഛനെ ആയിരിക്കും..ഏട്ടനെ എങ്ങാനും ആയിരുന്നെങ്കിൽ..മനസ്സില്ലാമനസ്സോടെ അയാളുടെ കൂടെ ഇരിക്കുമ്പോഴും ഉള്ളിൽ എവിടെയോ കാരണം അറിയാത്ത ഒരു കുഞ്ഞ് സന്തോഷം.വാ അടച്ചു വെച്ച് ശീലമില്ലാത്ത ഞാൻ ആ ബുള്ളറ്റ് നിർത്തുന്നത് വരെ മിണ്ടാതിരുന്നത് അത്ഭുതം തന്നെ..

അല്ലെങ്കിൽ തന്നെ ആരോട് മിണ്ടാനാ.കായൽ കരയിൽ ഉള്ള ഒരു റിസോർട്ടിന്റെ മുന്നിൽ ആയിട്ട് ശിവ ബുള്ളറ്റ് നിർത്തി.ഉള്ളിലെ ആ സന്തോഷം ഭയത്തിന് വഴി മാറുന്നുണ്ടോന്ന് ഒരു സംശയം.”വാ..”

“ശ്..ശ്..ശ്രേയേച്ചി..””അവിടെയുണ്ട്””എ..എവിടെ?? “”അല്ല..എന്തോ വലിയ സംഭവം ആണെന്ന് സ്വയം വിചാരിച്ചു നടക്കുന്ന ഗൗരിക്ക് പേടിയോ??””എനിക്ക് പേടിയൊന്നും ഇല്ല””പിന്നെന്തിനാ നീ ഇങ്ങനെ വിക്കുന്നത്”
“അത് പിന്നെ..

ഈ റിസോർട്ടിലേക്ക് തന്റെ കൂടെ എന്ത് വിശ്വസിച്ച ഞാൻ വരേണ്ടത്?? ”
“ഹലോ മാഡം..I’m Siva…ഒരു പെണ്ണിനെ ഇവിടെ കൊണ്ട് വന്ന് അപമാനിക്കാനും മാത്രം ചെറ്റയല്ല ഞാൻ.”
“ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല..””നീ എന്ത് ഉദ്ദേശിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല.”

പറഞ്ഞത് അബദ്ധം ആയല്ലോന്ന് ഓർത്തു നിൽകുമ്പോൾ തന്നെ ശ്രേയ ചേച്ചി അടുത്തേക്ക് വന്നു..
“വന്നിട്ട് എന്താടാ അകത്തേക്ക് വരാതിരുന്നത്? “”വന്നതേ ഉള്ളടി..അളിയൻ എവിടെ? ”
“സിദ്ധു ഏട്ടൻ അവിടെ ഫോട്ടോഗ്രാഫറുടെ കൂടെ ഉണ്ട്””ഫോട്ടോഗ്രാഫറോ??

“കാര്യം മനസ്സിലാകാതെ ഞാൻ ചോദിച്ചു.”അപ്പോൾ ഇവൻ നിന്നോട് കാര്യം പറയാതെ ആണോ കൊണ്ട് വന്നത്.എന്താടാ നീ ഇവളോട് പറഞ്ഞില്ലേ?? “”ഇപ്പോൾ അറിഞ്ഞില്ലേ..പിന്നെന്താ..”

അതും പറഞ്ഞ് അങ്ങേര് നടന്ന് പോയി.അപ്പോഴും കാര്യം അറിയാതെ ഞാൻ നിന്നു.
“നിങ്ങളുടെ പ്രീ വെഡിങ് ഷൂട്ടിനു വേണ്ടിയ നിന്നെ കൊണ്ട് വന്നത്””ഈ കോലത്തിലോ?? “”നിനക്ക് ഉള്ള ഡ്രെസ്സും കാര്യങ്ങളും എല്ലാം അകത്തെ മുറിയിൽ ഉണ്ട്.അവിടെ പോയി റെഡി ആയിട്ട് വാ””ഇതിനു വേണ്ടി റൂം ഒക്കെ എടുത്തോ?? ഒന്നും വേണ്ടായിരുന്നു”

“എന്റെ ഗൗരി..ഇത് ഞങ്ങളുടെ റിസോർട് ആണ്.”ഒരു ഞെട്ടൽ ആയിരുന്നു എനിക്ക്.ഇത്രയും വല്യ ക്യാഷ് ടീംസ് ആണെന്ന് ഞാൻ അറിഞ്ഞില്ല.എങ്ങനെ അറിയാനാ..അതിന്റെ കുറച്ചെങ്കിലും ജാഡ ഈ മുഖത്ത് വേണ്ടേ..”നീ ഇങ്ങനെ നോക്കി നിക്കാതെ വേഗം പോയി റെഡി ആക്”

ചേച്ചി കാണിച്ചു തന്ന റൂമിൽ കയറി നോക്കിയപ്പോൾ 3 ജോഡി ഡ്രസ്സ്‌ ഉണ്ടായിരുന്നു.ഒരു സാരീ, ഒരു ജീൻസ്-ഷർട്ട്‌, പിന്നെ ഒരു ലോങ്ങ്‌ സ്കെർട്ട്-ടോപ്.അതിന് ആവശ്യമുള്ള ഓർണമെന്റ്സും.എല്ലാം കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി..ഈ ഫോട്ടോഷൂട് പൊളിക്കും.ആദ്യം തന്നെ സാരീ ആണ് ഉടുത്തത്.ചേച്ചി സഹായിച്ചത് കൊണ്ട് നല്ലത് പോലെ ഉടുക്കാൻ പറ്റി.

പുറത്തിറങ്ങിയപ്പോൾ അതിന് ചേരുന്ന ഷർട്ടും മുണ്ടും ഇട്ടു നിൽക്കുന്ന ശിവയെ കണ്ടപ്പോൾ ആദ്യമായി എന്റെ മനസ്സൊന്നു ചാഞ്ചാടിയോ..ആവോ..എന്നാൽ അങ്ങേര് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല.ക്യാമറ ചേട്ടൻ പറയുന്ന പോസ്സിൽ ഒക്കെ നിൽകുമ്പോഴും ഇടക്കൊക്കെ ആ കണ്ണിൽ ഞാൻ ലോക്ക് ആയി പോകുന്നത് പോലെ.ശിവയുടെ കൂർപ്പിച്ചുളള നോട്ടത്തിൽ അത് ഇല്ലാതാകുകയും ചെയ്യും.അടുത്തത് വള്ളത്തിൽ ഇരിക്കുന്ന ഫോട്ടോ ആണെന്ന് പറഞ്ഞതും എന്റെ പാതി ജീവൻ പോയി.കാരണം വേറൊന്നും അല്ല..

എനിക്കീ വള്ളവും ബോട്ടിങ്ങും ഒക്കെ പണ്ടേ പേടിയാ.അത് ശിവയോട് ഞാൻ പറയുകയും ചെയ്തു.എന്തോ തമാശ കേട്ടത് പോലെ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ദേ പോയിരിക്കുന്നു വള്ളത്തിൽ.വേറെ നിർവാഹം ഇല്ലാതെ ഞാനും കൂടെ ചെന്നു.ആ വള്ളത്തിൽ കയറാൻ ആണെങ്കിൽ പേടിയും..എന്നാൽ ഒരു കൈ തന്ന് സഹായിക്കുമോ..അതുമില്ല..അത്രക്കായോ..

എന്നാൽ എനിക്കും വാശി തന്നെയാ..രണ്ടും കല്പിച്ച് ഞാൻ അതിൽ കയറിയതും വള്ളം മൊത്തത്തിൽ ഒന്ന് കുലുങ്ങിയതും ശിവ പേടിച്ചതും എല്ലാം പെട്ടന്നായിരുന്നു.ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരിക്കുന്ന എന്നെ കണ്ടപ്പോൾ ശിവയുടെ ദേഷ്യം കൂടി..”ഈ ഫോട്ടോഷൂട് ഒന്ന് പെട്ടെന്ന് തീർക്കുമോ..എനിക്ക് പോയിട്ട് വേറെ പണിയുണ്ട്””എന്ത് പണി?? ഇന്ന് നീ ലീവ് അല്ലേ”

പാവം സിദ്ധു ഏട്ടൻ..നിഷ്കളങ്കമായ ആ ചോദ്യം കേട്ട് എനിക്ക് കഷ്ടം തോന്നി.ഇങ്ങേരുടെ ഉള്ളിലിരിപ്പ് ഇവരാരും അറിയുന്നില്ലല്ലോ…ഒടുവിൽ എല്ലാ രീതിയിലും ഫോട്ടോസ് എടുത്ത് ആ സെക്ഷൻ ഞങ്ങൾ ഭംഗിയായി അവസാനിപ്പിച്ചു.ഡ്രസ്സ്‌ മാറി റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് കോറിഡോറിൽ 3,4 ചെറുപ്പക്കാർ നില്കുന്നത് കണ്ടത്.ഞാൻ ആണെങ്കിൽ ഒറ്റക്കെ ഉള്ളു.

ഒരു ആവേശത്തിന് ചേച്ചിയോട് വരണ്ടെന്ന് പറയുകയും ചെയ്തു.അല്ലെങ്കിൽ പേടിക്കുന്നത് എന്തിനാ…ഇത് സിദ്ധു ഏട്ടന്റെ റിസോർട് അല്ലേ..അപ്പോൾ ഞാൻ സേഫ് ആണ്.ആ ധൈര്യത്തിൽ ആണ് അവന്മാരുടെ അടുത്ത് കൂടി പോകാൻ തീരുമാനിച്ചത്.പെട്ടെന്ന് അതിൽ ഒരുത്തൻ എന്റെ കയ്യിൽ കയറി പിടിച്ചു.”മോള് ആരുടെ കൂടെ വന്നതാ?? ”

ഒരു വഷള ചിരിയോടെ അവൻ അത് ചോദിച്ചപ്പോൾ കാരണം പുകയ്ക്കാനാ തോന്നിയത്.പക്ഷെ കയ്യിൽ അവൻ ബലമായി പിടിച്ചിരിക്കുകയാണ്.”മര്യാദക് എന്നെ വിട്ടോ..””വിടാം..ദേ അതാ ഞങ്ങളുടെ റൂം.നമുക്ക് അവിടെ പോയിരുന്നു സംസാരിക്കാം.”

“ച്ചെ..അനാവശ്യം പറയരുത്”.അപ്പോഴും അവന്റെ കൈപ്പത്തി എന്റെ കയ്യിൽ മുറുകികൊണ്ടിരുന്നു.കൂടെ ഉണ്ടായിരുന്ന വേറെയൊരുത്തൻ എന്റെ ഇടുപ്പിൽ കൈ വെച്ചതും “ഗൗരീ..” എന്നൊരു ആക്രോഷം കേട്ടു..ശിവയെ കണ്ടതും വല്ലാത്തൊരു ധൈര്യമാണ് എനിക്ക് തോന്നിയത്..പക്ഷെ..

“ഇവിടെ കിന്നരിച്ചു കൊണ്ട് നിൽകുവാണോ നീ..വാ ഇങ്ങോട്ട്”എന്റെ കയ്യിൽ പിടിച് വലിച്ചു കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ തൊലി ഉരിഞ്ഞു പോകുന്നത് പോലെ തോന്നി.ആ വൃത്തികെട്ടവൻമാരുടെ മുന്നിൽ അതിലും അതപധിച്ചവൾ ആയത് പോലെ..പുറത്തിറങ്ങിയതും എന്നെ പിടിച്ചിരുന്ന ശിവയുടെ കൈ തട്ടി മാറ്റി ഞാൻ ശ്രേയ ചേച്ചിയുടെ അടുത്തേക് ഓടി.

ആ മാറിൽ കിടന്ന് കരഞ്ഞു കൊണ്ട് എല്ലാം പറയുമ്പോഴും ഒരക്ഷരം മിണ്ടാതെ ശിവ നിന്നു.”നീ കരയാതെ.ഇപ്പോൾ തന്നെ അവന്മാരെ ഇവിടെ നിന്നും പറഞ്ഞ് വിട്ടിട്ട് വരാം””അതിന്റെ ആവശ്യമൊന്നുമില്ല അളിയാ.അവന്മാർ കുടിച്ചിട്ടുണ്ട്..അങ്ങനെ ഉള്ളവരുടെ അടുത്ത് നിക്കുമ്പോൾ പെൺകുട്ടികൾ സ്വയം സൂക്ഷിക്കണം.”

അതും കൂടി കേട്ടതോടെ എനിക്കെന്റെ സങ്കടവും ദേഷ്യവും നിയന്ത്രിക്കാൻ ആയില്ല.എത്രയും വേഗം ശിവയുടെ അടുത്ത് നിന്നും ഓടി പോകാൻ തോന്നുന്നു..”ഗൗരി..നിക്ക്..””ഞാൻ പോകുവാ ചേച്ചി.ഇപ്പോൾ തന്നെ ലേറ്റ് ആയി””മോളേ..നീ ഒറ്റക്ക് പോകണ്ട.ശിവ..

ഇവളെ കൊണ്ടാക്കിയിട്ട് വാ””വേണ്ട ചേച്ചി.പെൺകുട്ടിയെ സൂക്ഷിക്കേണ്ടത് അവൾ തന്നെയാ.ഞാൻ ഒരു തെറ്റെ ചെയ്തോളു..വിളിച്ചയുടനെ കൂടെ വന്നത്.എന്റെ അച്ഛൻ അതിന് അനുവാദം തന്നത് എന്നെ കെട്ടാൻ പോകുന്ന ആളുടെ അടുത്ത് ഞാൻ സുരക്ഷിത ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട..പക്ഷെ..”

“ഗൗരി..എനിക്ക് മനസ്സിലാകും നിന്നെ.എന്തായാലും ഒറ്റക്ക് പോകണ്ട.സിദ്ധു ഏട്ടൻ കൊണ്ടാക്കും”
സിദ്ധു ഏട്ടനോടൊപ്പം കാറിൽ കയറുമ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന മട്ടിൽ നിൽക്കുന്ന ശിവയെ ഞാൻ ഒരു പുച്ഛത്തോടെ നോക്കി.

കാറിൽ ആകെ മൊത്തം നിശബ്ദത ആയിരുന്നു.എന്റെ മൂഡ് മാറ്റാൻ ആയിരിക്കും ഏട്ടൻ എന്തൊക്കെയോ പറയുന്നുണ്ട്.ഇടക്ക് റിസോർട്ടിലേക്ക് വിളിച്ച് അവന്മാരെ എത്രയും വേഗം പറഞ്ഞ് വിടണമെന്ന് നിർദ്ദേശവും കൊടുത്തു.ശെരിക്കും എന്റെ ഏട്ടനെ ഞാൻ സിദ്ധു ഏട്ടനിൽ കാണുവായിരുന്നു..

വീട്ടിൽ എത്തിയിട്ടും മനസ്സാകെ അസ്വസ്ഥമായിരുന്നു.അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിനു വേണ്ടി ഞാൻ എന്നെ തന്നെ ഇല്ലാതാക്കുവാണെന്ന് തോന്നി.ഏട്ടൻ വന്നിട്ടും ഞാൻ മുറിയിൽ നിന്നും ഇറങ്ങിയില്ല.എന്നെ കാണാഞ്ഞിട്ടാകണാം ഏട്ടൻ മുറിയിലേക്ക് വന്നു.ഫോട്ടോഷൂട്ടിനു പോയതിന്റെ തല വേദന ആണെന്ന് കള്ളം പറഞ്ഞ് ഞാൻ കിടന്നു.കുറച്ച് നേരം കൂടി ഏട്ടൻ അടുത്തിരുന്നാൽ നടന്നതൊക്കെ ഞാൻ പറഞ്ഞ് പോകും.അത് വലിയ പ്രശ്നം ആകും.അങ്ങനെ ഒരു വിധം ഏട്ടനെ പറഞ്ഞ് വിട്ടിട്ട് ഞാൻ കിടന്നു..എപ്പോഴോ ഉറങ്ങി..

രാവിലെ തന്നെ ഫ്രണ്ടിന്റെ കാൾ കേട്ട് കൊണ്ടാണ് എഴുന്നേൽക്കുന്നത്.”എന്താടാ ഈ വെളുപ്പാൻകാലത്ത്?? ”
“എടി പോത്തേ..മണി 8 ആയി..3ആഴ്ചയും കൂടി കഴിഞ്ഞാൽ കെട്ടി പോകേണ്ട പെണ്ണാ””നീ എന്നെ ഇപ്പോൾ കെട്ടിച്ച്‌ വിടാനാണോ വിളിച്ചത്”

“അല്ലടി..ഇന്ന് ഹിമയുടെ ബര്ത്ഡേ അല്ലേ..അപ്പോൾ എല്ലാവർക്കും കൂടി ഒന്ന് കൂടാമെന്ന് വിചാരിച്ചു””അതിന് ഇന്നലെ അങ്ങോട്ട് പിരിഞ്ഞതല്ലേ ഉള്ളു.അതിന് മുൻപേ ഗെറ്റ്റ്റുഗെതെറോ?? “”നീ വരുന്നുണ്ടെങ്കിൽ വാ..”

“വരുന്നു വരുന്നു..എവിടെ വെച്ച””നീ ആ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നാൽ മതി.ഞങ്ങൾ അങ്ങോട്ട് വരാം.എന്നിട്ട് തീരുമാനിക്കാം എങ്ങോട്ട് പോകണമെന്ന്”അവനോട് ഓക്കെയും പറഞ്ഞ് ഞാൻ വേഗം റെഡി ആകാൻ പോയി.എന്തായാലും എന്റെ മൂഡ് മാറ്റാൻ ഇങ്ങനൊരു ഔട്ടിങ് നല്ലതാണ്.അമ്മയോട് യാത്രയും പറഞ്ഞ് ഞാൻ ഇറങ്ങി.

ഹോസ്പിറ്റൽ ജംഗ്ഷന് അടുത്തുള്ള കടയിൽ നിന്നും ഹിമയ്ക്കുള്ള ഗിഫ്റ്റും വാങ്ങി അവരെയും വെയിറ്റ് ചെയ്ത് നിക്കുമ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്നും 3, 4 പേര് ഇറങ്ങി വരുന്നത് കണ്ടത്..ആരോ കയറി മേഞ്ഞത് പോലെയായിരുന്നു എല്ലാത്തിന്റെയും കോലം.അവരുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി പോയി..ഇന്നലെ എന്നോട് അപമര്യാദയായി പെരുമാറിയവർ..പക്ഷെ ഇവർ ഇങ്ങനെ..ആരാ ഇവരെ ഇങ്ങനെ ആക്കിയത്?? മനസ്സിലേക്ക് ഒരൊറ്റ ഉത്തരമേ വന്നോളൂ..ശിവ

തുടരും

 

Leave a Reply

Your email address will not be published. Required fields are marked *