(രചന: മനു പി എം)
ഇന്നത്തെ അച്ഛനും അമ്മയും കളി കഴിഞ്ഞു ഞാൻ വീട്ടിൽ വന്നു കയറി..അപ്പുറത്തെ പുതിയത് വന്ന വീട്ടിലെ കുട്ടിയായിരുന്നു എൻറെ ഭാര്യ അതിനാൽ ഞാൻ അന്ന് നല്ല മൂഡിൽ ആണ് വീട്ടിലേക്ക് പോയത്..
എൻറെ സ്ഥിരം താവളമായ അടുക്കളയിലേക്ക് .തന്നെ വെച്ചു പിടിച്ചു ..
അവിടെ അമ്മ നല്ല ജോലി തിരക്കിലാണ്.. പുളിയിട്ടു മീൻ കറി വറ്റിച്ചെടുക്കുവാണ്..
തൊട്ട് അരികിൽ ആവി പറക്കുന്ന തേങ്ങ കൊത്തിയിട്ട കടല കറിയും..
എനിക്ക് മീൻ കറിയുടെ മണം അടിച്ചപ്പോൾ തന്നെ വായിൽ വെള്ളം വന്നു നിറഞ്ഞു തുടങ്ങി..
അമ്മേ ഇത്തിരി ചോറു താ..നീ … കൈയ്യ് കഴുകിയോട അസത്തെ ..
നിൻെറ കൈയ്യിലും ടൗസറിലും മുഴുവൻ ചളിയാണല്ലോ.. പോയി കുളിച്ചിട്ട് വാട .എനിക്ക് വിശക്കുന്നുണ്ട് ചോറുണ്ടിട്ടു കുളിച്ച പോരെ..നിൻെറ കളിയിത്തിരി കൂടുന്നുണ്ട് .. അച്ഛനിങ്ങ് വരട്ടെ ശരിയാക്കണുണ്ട്…
ടി. മോളെ .നിനക്കിതിനു രണ്ടു അക്ഷരം പറഞ്ഞു കൊടുത്തൂടെ ഇതിന്….
അകത്ത് നിന്നും എൻറെ ചേച്ചിടെ സ്വരം അതിൻെറ തലയിൽ ഒന്നു കയറില്ല അമ്മ..
നീ പോടി … എൻറെ തലയിൽ കയറും അന്ന് ഞാന് ക്ലാസിൽ ഇരിക്കുമ്പോൾ ഒരു ഉറുമ്പു കയറി പോയത് ഞാൻ കണ്ടതാ ..
നീ പോടീ..(എൻറെ മൂത്തത് ആണ് എന്നാലും ഞാനിന്നും അന്നും ഏടിയെന്നെ വിളിക്കു..)
നീ കുളിച്ചിട്ടു അടുക്കളയിൽ കയറിയ മതി എന്നിട്ടെ ഇന്ന് വല്ലതും തിന്നാൻ തരു..
അമ്മ തറപ്പിച്ചു പറഞ്ഞു.. ഇതെന്തൊരു കഷ്ടമാണ്..അമ്മ ഒരു കാര്യം ചോദിക്കെട്ടെ..?
” അത് കല്ല്യാണം കഴിച്ച് ഉമ്മ വച്ചാൽ ആണോ കുട്ടി ഉണ്ടാവ..?എന്താട നിനക്കിനി കല്ല്യാണം കഴിക്കണോ !!
പോയി കുളിക്കെട..!!അതല്ല അമ്മ ഞാനിന്നു കൂട്ടുകാരുടെ കൂടെ കളിക്കുമ്പോൾ അപ്പുറത്ത് പുതിയത് വന്ന കുട്ടിയില്ലെ അവളെ ഞാനാണ് കല്ല്യാണം കഴിച്ചത്
അപ്പോൾ ഞാനവകൊരുമ്മ കൊടുത്തു..അപ്പോൾ ആ കുട്ടിക്ക് ” കുട്ടി ഉണ്ടാകോ..?…
ടാ.. കുരുത്തം കെട്ടവനെ നിനക്ക് ഇതൊക്കെ ആരാടാ പറഞ്ഞു പഠിപ്പിച്ചു…
ഇതും പറഞ്ഞു അടുക്കളയിൽ കൂട്ടിയിട്ട വിറകെടുക്കുന്ന അമ്മയെ കണ്ടതും ഞാനോടി പറമ്പിലെ പേര മരത്തിൽ കയറി..അമ്മയ്ക്ക് എത്താത്തത് കൊണ്ട് അടി കൊണ്ടില്ല..വടി വീശി ഇറങ്ങി വരാൻ കുറെ പറഞ്ഞിട്ടും
ഞാൻ വരില്ലെന്ന് പറഞ്ഞു പേര കൊമ്പിലിരുന്നു കരഞ്ഞു ബഹളം വച്ചു.. അമ്മ തല്ലില്ലേൽ ഇറങ്ങി വരമെന്ന് പറഞ്ഞു അന്ന് വൈകുന്നേരം വരെ ആ പേര കൊമ്പത്ത് ഇരുന്നു
അച്ഛൻ വന്നപ്പോൾ ആണ് ഞാനിറങ്ങി പോന്നത്..
അല്ലേൽ അച്ഛൻ കേറി വന്നു അറഞ്ചം പുറഞ്ചം തല്ലി എടുത്തെറിയുമെന്ന് എനിക്ക് നന്നായി അറിയാം .
അന്ന് രാത്രി ആരും എന്നോട് മിണ്ടില്ല.. ഞാൻ ചോറുണ്ട് റൂമിലേക്ക് പോയി..അമ്മയും അച്ഛനും ഉമ്മാറ കോലയയിൽ ഇരുന്നു എന്തോക്കെ പിറു പിറുക്കുന്നുണ്ട്.. പെട്ടെന്ന് അപ്പുറത്ത് ആരോ ശർദ്ധിക്കുന്നു ശബ്ദം കേട്ടു ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി…എൻറെ ദൈവമെ അത് ആ കുട്ടിയാണല്ലോ..ഭാഗവാനെ കാത്തോളെണെ ..അമ്മ അപ്പുറം പോയി അവളുടെ അമ്മയോടെ ചോദിക്കണ് കേട്ടു .എന്ത പറ്റിയതാടി..ശ്യാമെ..
ഒന്നുമില്ല ചേച്ചി തിന്നു കഴിഞ്ഞ ഒരു ഒതുക്കമില്ല.. കിടക്കയിൽ കുത്തി മറയൽ തന്നെ കൊടല് മറഞ്ഞതാണ്. വേറൊന്നുമല്ല..അമ്മ സംസാരം നിർത്തി ഉമ്മറത്തേക്ക് കയറി വന്നു..വീണ്ടും അച്ഛനോട് സംസാരം തുടങ്ങി..
അന്ന് രാത്രി ഇറങ്ങാൻ കിടന്നപ്പോൾ ആ കുട്ടിക്ക് കുട്ടിയുണ്ടായത് സ്വപ്നം കണ്ടു അവളുടെ അച്ഛനും അമ്മയും എന്നെ കൊണ്ട് കെട്ടിക്കണം പോലും..അന്ന് രാത്രി ഞാൻ പേടിച്ച് നിലവിളിച്ചു ഉറക്കമുണർന്നു..
പിറ്റെന്ന് നല്ല വിറയലും പനിയും…അന്ന് തന്നെ അടുത്തുള്ള വൈദ്യരെ കാട്ടി ഓതിച്ചു ചരട് കെട്ടി..
ഇന്ന് എനിക്ക് ഇരുപത്തിയഞ്ച് വയസായ് തൊഴിലില്ലായ്മ നേരിടുന്നു.. ഒരു മാറ്റവും ഇല്ല..
പക്ഷെ ആ കുട്ടിയുടെ കല്ല്യാണം കഴിഞ്ഞു ഒരു കുട്ടിയായ് എന്നാലും വഴിയിൽ കാണുമ്പോൾ പഴയ കാര്യം ഓർത്തു ഞാനവളുടെ കൊച്ചിനെ നോക്കാറുണ്ട്..ദൈവമെ .. അത് എന്നെ പോലെ തന്നെ ആണോന്ന്