‘ഡീ നീ ദാസ് നോട്‌ കാര്യം പറഞ്ഞോ..’ ‘ഇല്ല.. ഞാൻ പറയുന്നത് കേൾക്കാൻ ഒരു നിമിഷമെങ്കിലും

ചന്ദ്ര

(രചന: ഫസ്‌ന സലാം)

‘ഡീ നീ ദാസ് നോട്‌ കാര്യം പറഞ്ഞോ..”ഇല്ല.. ഞാൻ പറയുന്നത് കേൾക്കാൻ ഒരു നിമിഷമെങ്കിലും നിൽക്കേണ്ടേ നിമ്മി..”എടീ നീ പറയണ്ട അതാണ്‌ നല്ലത്…പറഞ്ഞു കഴിഞ്ഞ അവനെങ്ങനെ റിയാക്ട് ചെയ്യും..
ഞാൻ പറഞ്ഞില്ലേ കൃതിയേ കുറിച്ചോർത്ത് എല്ലാം ക്ഷമിക്ക്..”എത്ര നിസാരമായിട്ടാ നിമ്മി നീയിത് പറഞ്ഞത്..
സ്വയം വഞ്ചിക്കപ്പെടുവാ ന്നറിഞ്ഞിട്ടും അയാളുടെ മുന്നിൽ കിടന്നു കൊടുക്കുമ്പോഴുള്ള എന്റെ മാനസികവസ്ഥ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല നിമ്മി..”അതല്ല മോളെ..വലിയൊരു പ്രശ്നം ഒഴിവാക്കാൻ വേണ്ടിയാ ഞാൻ …
പിന്നെ മക്കളല്ലേ ഇതിന്റയൊക്കെ ഇടയിൽ ബലിയാടാവുന്നത്..”അച്ഛന് ഗുളിക കൊടുക്കാനുള്ള സമയമായി ഞാൻ വെക്കട്ടെ…”ഓക്കേ ഡീ…’

‘ദാസ് എനിക്കൊരു കാര്യം പറയാനുണ്ട്…”ആ ചന്ദ്ര… നാളെ എനിക്കൊരു ബിസിനസ്‌ ടൂർണ്ട്… നീയെന്റെ രണ്ടു മൂന്നു ഷർട്ടും പാന്റും അയൺ ചെയ്തു വെക്കണം..”ഓക്കേ..പക്ഷെ ദാസ് എനിക്ക് നിന്നോട്..’
‘ചന്ദ്ര… നമുക്ക് പിന്നെ സംസാരിക്കാം… ആ ഷൈജു വിളിച്ചിരുന്നു..
അവനെന്തോ ആവിശ്യത്തിനു ടൗണിലേക്ക് പോകുന്നുണ്ട് കമ്പനിക്ക് പോയി കൊടുക്കാവോ ന്നു ചോദിച്ചിട്ട്…’
വീണ്ടും പറയാൻ വേണ്ടി വന്നതവൾ വിഴുങ്ങി ‘ഞാൻ ചിലപ്പോൾ വരാൻ വൈകും നീ വാതിലടച്ചു കിടന്നോ..”ഊം..’

‘അവൻ വന്നില്ലേ മോളെ..”ഇല്ലച്ചാ വരാൻ വൈകും ന്നു പറഞ്ഞിരുന്നു..’ഊം..അച്ഛനുള്ള ചോറ് വിളമ്പി കൊടുക്കായിരുന്നു ചന്ദ്ര ..അമ്മക്ക് രാത്രി ചെറിയരി കഞ്ഞിയാണ് പതിവ്..രണ്ടാളും കഴിപ്പു കഴിഞ്ഞു … അവളും പേരിന് ചോറ് തിന്നെന്നു വരുത്തി..ശേഷം..സ്ലാബിൽ കുമിഞ്ഞു കൂടിയ പാത്രങ്ങളെല്ലാം കഴുകി വെച്ചു..രാവിലെത്തേക്കുള്ള നിലക്കടല വെള്ളത്തിലിട്ടു..അടുക്കള പൂട്ടി റൂമിൽ കയറി വാതിലടച്ചു ഊര നിവർത്തി…സമയം ഒമ്പതു മണി കഴിഞ്ഞു.. ദാസിതുവരെ വന്നില്ല..ഫോൺ ചെയ്തു നോക്കിയാലോ..വേണ്ട..ചിലപ്പോൾ അതിനും വഴക്ക് കേൾക്കും..

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ദാസ്സിന്റ വണ്ടിയാണെന്ന് മനസ്സിലായത്..കുറച്ചു നേരം കഴിഞ്ഞപ്പോൾ ഹാളിലത്തെ ലൈറ്റും വീണു..’ദാസ്…”ഞാൻ കഴിച്ചു… ‘ ഞാനതേ ചോദിക്കത്തുള്ളൂ ന്നു അവനറിയാം ..’
‘ഹും… ‘അവൾക്ക് സ്വയം പുച്ഛം തോന്നി..’നല്ല ക്ഷീണം…കിടക്കട്ടെ…’അതും പറഞ്ഞു പുതപ്പെടുത്തു കട്ടിലിന്റെ അരുവിലായിട്ടവൻ ചുരുണ്ടു കൂടി..ചന്ദ്ര അപ്പോഴും ആലോചനയിലാണ്…

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളുറങ്ങിയോ എന്നവൻ എത്തി നോക്കുന്നുണ്ട്…’
അവൾ മനപ്പൂർവം കണ്ണു ചിമ്മി കിടന്നു..അവളുറങ്ങി എന്നുറപ്പായതോടെ അവൻ തലയിണയുടെ അടിയിൽ വെച്ച ഫോണെടുത്തു ഓൺ ചെയ്തു..കാതറിനോട് ചാറ്റ് ചെയ്യുമ്പോൾ ഒരിക്കൽ പോലും അവന്റ കണ്ണുകൾ ചന്ദ്രക്കു നേരെ നീണ്ടില്ല..’ആരോടാ ചാറ്റിങ്ങ് കാതറിൻ ആണോ..”ഹേ..’അവളുട ചോദ്യം കേട്ടതും അവന്റ ഫോൺ തെന്നി മാറി നിലത്തു വീണതും ഒപ്പമായിരുന്നു..’ഞാനൊന്നും അറിയുന്നില്ല ന്നു കരുതിയൊ… പുതിയ ഗേൾ ഫ്രണ്ട്മായുള്ള ചാറ്റിങ്ങും വിഡിയോസുമെല്ലാം ഞാൻ കണ്ടു…’

‘ചന്ദ്ര…”വിളിക്കരുതെന്നെ .. എന്നെ അങ്ങനെ വിളിക്കരുത് ദാസ്..അറപ്പു തോന്നാ നിന്നെ .. വെറുപ്പ് തോന്നാ..നിന്നെയാണല്ലോ ഞാൻ ജീവന് തുല്യം സ്നേഹിച്ചത്..നമ്മുട മോൾ കൃതി ക്ക് പുതിയ സംശയങ്ങൾ എന്താ അമ്മേ fuck ന്നു..എവിടെന്നാ ഈ വൃത്തികേട് കിട്ടി ന്നു ചോദിച്ചപ്പോ അച്ഛന്റ്റെ ഫോണിന്നാണെന്നു പറഞ്ഞു..ഞെട്ടി പോയി ഞാൻ… അതിനേക്കാൾ ഞെട്ടിയത് മെസ്സേജർ നോക്കിയപ്പോഴായിരുന്നു..
സന്തോഷയി ദാസ്… വേറൊരു പെണ്ണിനെ മനസ്സിൽ വെച്ചോണ്ടല്ലേ നീയെന്നെ… ച്ചെ..’
‘ചന്ദ്ര… എനിക്ക് പറയാനുള്ളത് കേൾക്ക്… അത് ജസ്റ്റ്‌ ഒരു ടൈം പാസ്സ്… അവരെ എനിക്ക് അറിയുക പോലുമില്ല…

നീ ഇതൊരു ഇഷ്യൂ ആക്കരുത്..ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജയച്ചു ന്നല്ലാതെ… ഞങ്ങൾ ഫിസിക്കലി…’
‘മനസ്സ് കൊണ്ട് നീ അവളുടെതായില്ലേ…ദാസ് അതും ഫിസിക്കലി തന്നെയല്ലേ..
ഇനി അങ്ങനെയൊന്നും ഇല്ലന്നങ്ങനെ ഞാൻ വിശ്വസിക്കും ..ബിസിനസ്‌ ടൂർ ന്നും പറഞ്ഞു നീ എവിടെയെല്ലാം പോകുന്നു..ഏതൊക്ക പെണ്ണുങ്ങളുമായി ബന്ധമുണ്ടന്നു ആർക്കറിയാം..”ഡീ… ഒരുപാട് നെഗളിക്കല്ലേ നീ…
ദാസ് അവളെ ചുവരിനോട് ചേർത്ത് നിർത്തി കവിളിൽ കുത്തി പിടിച്ചു ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്…

എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടരുതന്നു..ഞാനെങ്ങനെ നടന്നാലും നിനക്കന്താ… നീയൊരു പെണ്ണാണ് വെറുമൊരു പെണ്ണ്.ആ ഓർമ വേണം..”വിടന്നെ…’അവന്റെ കൈ അവൾ തട്ടി മാറ്റി..
‘അതൊക്ക പണ്ടാണ് ദാസ്.. ആണിന്റെ കൊള്ളരുതായ്മയെല്ലാം സഹിച്ചു
അവന്റ അടിമയെ പോലെ നിന്ന കാലം കഴിഞ്ഞു .ഇന്നവൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള തന്റേടമുണ്ട്.. മുഖത്തു നോക്കി സംസാരിക്കാനുള്ള ധൈര്യമുണ്ട്..സൊസൈറ്റിയേ പേടിച്ചു… സ്വന്തം വീട്ടുകാർടെ സപ്പോർട്ട് ഭയന്ന്… എന്തും സഹിക്കും ന്നുള്ള തോന്നലുണ്ടങ്കിൽ അതങ്ങു മാറ്റിയേക്ക്..

ഇത് ഞങ്ങളുടെ കൂടി ലോകമാണ് ഞങ്ങൾക്കും ജീവിക്കണം… ”നീയെന്താ പറഞ്ഞു വരുന്നത്…”ഞാനെന്റെ വീട്ടിൽ പോകുന്നു… നാളെ തന്നെ… ”എന്നിട്ട്… ഇവിടുത്തെ കാര്യങ്ങളൊക്കെ ആര് നോക്കും..’
‘ഞാൻ വരുന്നതിനു മുൻപും ഇവിടുത്തെ കാര്യങ്ങളൊന്നും നടന്നിട്ടില്ലേ…”കൃതി കുറിച്ച് ചിന്തിച്ചോ നീ…’

‘അവളെ ഓർത്തോണ്ട് മാത്രമാണ് ഞാൻ ഡിവോഴ്സ് നെ കുറിച്ച് ചിന്തിക്കാത്തത്..”ഈ താലി മാലക്കും നീ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിനും ഞാൻ തരുന്നൊരു റെസ്‌പെക്ട് ണ്ട് ദാസ് ..അതൊരു വിശ്വാസമാണ്… അതിനേക്കാൾ ഉപരി എന്റെ ജീവിതമാണ്…ജീവനാണ് അതാണ്‌ നീ തകർത്തത്.. ഇനിയും നിന്റെ മുന്നിൽ സ്നേഹം അഭിനയിക്കാൻ വയ്യ..

വേറെന്തും ഞങ്ങൾ സ്ത്രീകൾ സഹിക്കും… കള്ളു കുടിച്ചു കൂത്താടി വന്ന് എന്നെ ഉപദ്രവിചാലും സഹിക്കും..
പക്ഷെ മറ്റൊരു പെണ്ണുമായി കിടക്ക പങ്കിടുന്നത് ചിന്തിക്കാൻ പോലും പറ്റില്ല..
വേണോങ്കി എനിക്കും നിന്നെ പോലെ മറ്റൊരു റിലേഷൻ തേടി പോവായിരുന്നു അല്ലെങ്കി നിന്റെ മുന്നിൽ ജയിക്കാൻ കളവു പറയെങ്കിലും ചെയ്യായിരുന്നു..പക്ഷെ പറ്റില്ല ടോ. അങ്ങനെ ചിന്തിക്കാൻ പോലുമുള്ള ത്രാണി എനിക്കില്ല..ഞാൻ നാളെ പോകും.. ആരു തടഞ്ഞാലും പോകും..

‘ചന്ദ്ര…”ആ പറ നിമ്മി… എന്തൊക്ക വിശേഷങ്ങൾ..”Fine.. നിന്റെ വിശേഷക്കെ ഞാനറിഞ്ഞു… അങ്ങോട്ടേക്ക് തന്നെ തിരിച്ചു പോയില്ലേ …”മ്മ്..അതേടാ..മോളെ ഓർത്തോണ്ട് മാത്രം..’
‘അതേതായാലും നന്നായി…”അച്ഛനും അമ്മയും എന്തു പറയുന്നു..’അവരെന്തു പറയാൻ… ഞാനന്ന് തന്നെ മോന്റെ ലീലാ വിലാസങ്ങളെ കുറിച്ചവരോട് പറഞ്ഞല്ലോ.ഇനിയവൻ എന്തു തെറ്റ് ചെയ്യുമ്പോഴും രണ്ടാമതൊന്നു ആലോചിക്കും..സ്വന്തം പേരെന്റ്സ് ന്റെ വിശ്വാസം തകർത്തില്ലേ…”ഇപ്പൊ എന്താ അവസ്ഥ…’

‘അവഗണന… അതിന്റ രുചി എന്താണെന്ന് അവനറിയണം… ”മതിയെടീ… കൊടുക്കാവുന്നത്ര ശിക്ഷ നീ കൊടുത്തില്ലേ..നിന്റെ വീട്ടുകാർ ബന്ധുക്കൾ എല്ലാരും അറിഞ്ഞില്ലേ..ഇനിയും നിങ്ങൾ തമ്മിൽ യോചിച്ചു പോകുന്നില്ലങ്കി ഡിവോഴ്സിലാവും അവസാനിക്കാ…”ഇല്ലടീ… അങ്ങനെയൊരു മണ്ടത്തരം ഞാൻ ചെയ്യില്ല… പക്ഷെ ഇനി ഒരു ഭയം അവനുണ്ടാവും ഒന്നാമത് കൃതി വളർന്നു വലുതാവല്ലേ..
അവളുടെ മുന്നിൽ പെർഫെക്ട് അച്ഛൻ ആവണ്ടേ…ഞാൻ ദാസിന്റെ കൂടെ തന്നെ ജീവിക്കും എന്നിട്ട് ഇടയ്ക്കിടെക്ക് ചെയ്ത തെറ്റ് ഓർമിപ്പിക്കും. അതാണ് ഞാൻ അവനു കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ..

Leave a Reply

Your email address will not be published. Required fields are marked *