(രചന: Jisha K Sheeju)
“കല്യാണം കഴിഞ്ഞു മാസം ഒന്ന് തികഞ്ഞില്ല, അപ്പോളേക്കും അവൾ വയറ്റിൽ ഉണ്ടാക്കി., എന്നിട്ടോ പെറ്റ് ഇട്ടതോ പെണ്ണിനെ.. അതും നല്ല കരിക്കട്ടക്കരി പോലത്തെ ഒരു കൊച്ച്.. “കന്നി പ്രസവവും അതിന്റ എല്ലാ ചടങ്ങും കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയ സീമ യേ വരവേറ്റത് അമ്മായി അമ്മയുടെ കുത്തുവാക്കുകൾ ആണ്.. അയൽകൂട്ടം പെണ്ണുങ്ങളുടെ മുന്നിൽ തന്റെ മൂർച്ചയുള്ള നാവിനാൽ താണ്ഡവം ആടുകയാണ് അമ്മായി അമ്മ..
സീമ യാത്ര കഴിഞ്ഞു വന്നതിന്റെ ക്ഷീണത്താലോ ഭർത്താവ് മറുപടി എന്തെങ്കിലും കൊടുത്തോളും എന്ന ചിന്തയിലോ എന്തോ ഒന്നും കേട്ടില്ല ന്ന് വച്ച് കുഞ്ഞിനേയും കൊണ്ട് കിടക്കയിൽ വിശ്രമിക്കുകയായിരുന്നു..
“കെട്ടിലമ്മ സപ്രമഞ്ചത്തിൽ കേറി കാണും.. അതാണ് ഒച്ചയും അനക്കവും ഇല്ലാത്തത്.. “എരി തീയിൽ എണ്ണ ഒഴിച്ച് നാത്തൂനും തുടങ്ങി..
“എന്റെ ആങ്ങള ആയത് കൊണ്ടാണ് ഇവളെ വച്ചിരിക്കുന്നത്.. പെറ്റു വരുമ്പോൾ ആകെ കൊണ്ട് വന്നത് ആ കൊച്ചിന്റെ കഴുത്തിൽ ഉള്ള ഇത്തിരി യോളം പോന്ന മാല ആണ്.. ഇങ്ങനെ യുള്ള ദാരിദ്ര വാസി യേ യൊക്കെ കെട്ട്യോൾ ആണ് ന്ന് പറഞ്ഞു പുന്നാരിക്കുന്ന അവനെ വേണം തല്ലാൻ..
“നാത്തൂൻ കൊട്ടി കേറുകയാണ്.. ഭർത്താവ് ആകട്ടെ ചെവിയിൽ കുന്ത്രാണ്ടവും കുത്തി പാട്ട് കേട്ടിരിക്കുന്ന ഭാവത്തിൽ അങ്ങനെ ഇരിക്കുകയാണ്..
സീമ യുടെ ക്ഷമ നശിച്ചു..
കുഞ്ഞിനെ ഉറക്കി കിടത്തി അവൾ പതിയെ സഭയിലെക്ക് നടന്നു.. “അതെ, പ്രിയപ്പെട്ട മമ്മി, കല്യാണം കഴിഞ്ഞു ഒരു മാസം ആകുന്നതിനു മുന്നേ ഞാൻ ഗർഭിണി ആയെങ്കിൽ അതിനു കാരണ ക്കാരൻ നിങ്ങടെ പുന്നാര മോൻ ആണ്.. അല്ലാണ്ട് ഞാൻ മന്ത്രം ചൊല്ലി ഉണ്ടാക്കിയത് ഒന്നും അല്ല, പിന്നെ കൊച്ചു കറുത്ത് പോയതിനും ഉത്തരവാദി അങ്ങേരു തന്നെ..
നിങ്ങടെ മോൻ ഒരു ഋതിക് റോഷൻ അല്ലെ… ഏതാണ്ട് സിനിമയിൽ പറഞ്ഞ പോലെ കട്ടപ്പനയിലേ ഋതിക് റോഷൻ… അത് കൊണ്ട് ആ കൊണം ഒന്നും ഇങ്ങോട്ട് പറയണ്ട..നിങ്ങളും പെറ്റിട്ടുണ്ടല്ലോ ഒരു പെണ്ണിനെ.. അത് മറക്കണ്ട.. . ”
“പിന്നെ ഇവൾക്ക് ഉള്ള മറുപടി, എടിയേ പൊന്നു നാത്തൂനെ, എന്നേ കെട്ടി കൊണ്ട് വന്ന സ്വർണം കൊണ്ട് അല്ലേടി നിന്നെ കെട്ടിച്ചു അയച്ചത്.. എന്നിട്ട് അതൊക്ക എന്തിയെ… നിന്റെ നല്ലവനായ ഭർത്താവ് കുടിച്ചു നശിപ്പിച്ചു.. എന്നിട്ടോ വീണ്ടും ഓഹരി വാങ്ങാൻ പറഞ്ഞു വിട്ടിരിക്കുന്നു.. അപ്പൊ ശരിക്കും ആരാ ദാരിദ്രവാസി…
എന്റെ അച്ഛൻ അധ്വാനിച്ചു ഉണ്ടാക്കിയ മുതൽ ആണ് നീയും നിന്റെ കെട്ട്യോനും കൂടി തിന്നും കുടിച്ചും തീർത്തത്… അല്ലാണ്ട് നിന്റെ പരട്ട അമ്മയും ആങ്ങളയും കൂടി ഉണ്ടാക്കിയത് അല്ല…
“സീമയുടെ വിചാരിക്കാതെ യുള്ള ആക്രമണത്തിൽ തരിച്ചു പോയ അയൽ കൂട്ടം മെല്ലെ പിരിയാൻ ആലോചിച്ചു തുടങ്ങി.. സീമ യുടെ ഭർത്താവ് എന്ന മണ്ണുണ്ണി ആകട്ടെ ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ അടുക്കള പ്പുറം വഴി ഇറങ്ങി ഓടി..
Nb:കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്തു കൊടുത്താൽ അവനവനു സമാധാനം കിട്ടും