(രചന ലതീഷ് കൈതേരി)
സ്ഥലം കണ്ണൂർ റെയിൽവേ സ്റ്റേഷൻ ,,,
എന്ത് വികൃതികൾ ആണ് ഈ കുട്ടികൾ ,,
എത്ര സമയമായി അവരിവിടെ നിന്ന് വികൃതികൾ കാട്ടുന്നു ,
ഒന്ന് നിയന്ത്രിക്കാൻ പോലും കൂടെയുള്ളവർ തയ്യാറക്കുന്നില്ല ,,
അല്പം അടുത്തായി ഇരിക്കുന്ന ഒരു സ്ത്രീ പറഞ്ഞു
ശരിയാണ് ,ചെറിയ കുട്ടികൾ വികൃതികാണിച്ചാൽ കൂടെയുള്ളവർ ശാസിക്കണം ,,,അല്ലാതിരുന്നാൽ കുട്ടികൾ വഴിതെറ്റുകയെ ഉള്ളു ,,അത് ഈ പ്രായത്തിൽ തന്നെ തുടങ്ങണം ,,,അല്ലെങ്കിൽ വഴിപിഴച്ചുപോകും ,കൂടിയിരിക്കുന്ന വല്യപ്പന്റെ കമന്റ്
അവർ പറയുന്നതൊന്നും ശ്രെദ്ധിക്കാതെ രണ്ടുപേർ അതേബെഞ്ചിന്റെ അരികുപറ്റി തന്നെ ഇരിപ്പുണ്ട്
കുട്ടികൾ അവരുടെ വികൃതികൾ നിർബാധം തുടരന്നപ്പോൾ സ്ത്രീ വീണ്ടുംശബ്ദം കടുപ്പിച്ചു പറഞ്ഞു ,,
നിങ്ങൾ നമ്മൾ പറയുന്നതൊന്നും കേൾക്കുന്നില്ലേ ?,,നമ്മുടെ എല്ലാവരുടെയും വാക്കുകളെ അപമാനിക്കുകയാണോ നിങ്ങൾ ,,കുട്ടികൾ കളിക്കുന്ന വികൃതികൾ പരിധിവിടുന്നത് നിങ്ങൾ കാണുന്നില്ലേ ?
ചേച്ചി ,കുട്ടികളുടെ വികൃതികളും ,,മറ്റുള്ളവരുടെ സംഭാഷണങ്ങളും എല്ലാം ഞാൻ കേൾക്കുന്നുണ്ട് കാണുന്നുണ്ട് ,,പക്ഷെ ഈ സമയത്തു എനിക്ക് ഇവരെ വഴക്കുപറയാൻ തോന്നുന്നില്ല ,,,
എന്തുപറ്റി ?
എനിക്കടുത്തായി ഇരിക്കുന്ന ഇയാളാണ് ആണ് ,,കുട്ടികളുടെ അച്ഛൻ ,,ഇവൻ വിളിച്ചിട്ടാണ് ഞാൻ കുട്ടികളെ കൂട്ടികൊണ്ടു വരാൻ സ്കൂള് വരെ പോയത് ,
ഇന്ന് രാവിലെ കുട്ടികളെ സ്കൂളിൽ വിട്ടു വരുന്നവഴി എതിരെ വന്ന വാഹനം ഇടിച്ചു ഈ കുട്ടികളുടെ ‘അമ്മ മരിച്ചുപോയി ,
,പ്രണയ വിവാഹം ആയിരുന്നു ഇവരുടെ,, രണ്ടുവീട്ടുകാരെയും എതിർത്തുള്ള വിവാഹം ,,
എല്ലാത്തിനും ഒരു സഹായമായി എപ്പോഴും എന്നയെ വിളിക്കാറുള്ളു ,
ഇപ്പോഴും ,എനിക്ക് ഒറ്റയ്ക്ക് നടക്കാൻ കഴിയില്ല ഞാൻ പോയാൽ എവിടെയെങ്കിലും വീണുപോകും എന്റെ കൂടെ നീയും വരുമോ എന്നുപറഞ്ഞപ്പോൾ ഇതിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ദുരന്ത കഥ ഉണ്ട് എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല
, വീട്ടിൽ എത്തിയപ്പോൾകാര്യങ്ങൾ അറിഞ്ഞപ്പോൾ പലതവണ ഞാൻ പറഞ്ഞതാണ് ,,മക്കളേ ഞാൻ കൂട്ടിക്കൊണ്ടു വരാം നീ വരേണ്ടന്നു ,,,,,അപ്പോഴവൻ പറഞ്ഞത് ,കുട്ടികളെ കൂട്ടികൊണ്ടു വന്നില്ലെങ്കിൽ അവളെന്നോട് പിണങ്ങും ,,എന്തായാലും മക്കളെ ഒരു നോക്കുകണ്ടിട്ടെ അവളുടെ ആത്മാവ് ഈ ശരീരം വിട്ടുപോകു,,,അല്ലാതെ അവൾക്കു നിത്യശാന്തി കിട്ടില്ല ,, അതുവരെ അവൾ കാത്തിരിക്കും എന്നാണ് ,,,
ഇവരെക്കൂടാതെ ഒരു വയസ്സുള്ള ഒരുകുട്ടികൂടി ഇവർക്കുണ്ട് ,,ആ കുഞ്ഞിനെ തൊട്ടടുത്ത വീട്ടിലെ ചേച്ചിയെ ഏല്പിച്ചിട്ടാണ് വന്നത് ,അവരാണ് ഇപ്പോൾ ബോഡിയുടെ അടുത്തുള്ളത് ,,ആ കുഞ്ഞു അമ്മയുടെ മേലേക്ക് ചേർന്നിരിക്കാൻ വേണ്ടി കരയുന്ന കരച്ചിൽ ,,ഹൃദയം നുറുങ്ങുന്ന ആ കാഴ്ച കണ്ടിട്ടാണ് ഇ ങ്ങോട്ടുവന്നത് ,, ഇതൊക്കെ ഇവന്നെങ്ങനെ സഹിക്കുന്നു എന്നാലോചിക്കുമ്പോൾ ,,എനിക്ക് ചിന്തിക്കാൻ പോലും വയ്യ
,,ഈ അവസ്ഥയിൽ ഈ കുട്ടിക്കളോടു ഞാൻ എന്താണ് പറയുക ചേച്ചി,,, മനസ്സുമരവിച്ചു നിൽക്കുന്ന എന്റെ സുഹൃത്തു ,,അവന്റെ കുഞ്ഞുങ്ങൾ ഒന്നുമറിയാതെ അവർക്കു ലഭിക്കുന്ന ഈ കുഞ്ഞു നിമിഷങ്ങൾ അവർ അവരവരുടേതായ രീതിയിൽ സന്തോഷിക്കുമ്പോൾ ആ സന്തോഷം തല്ലിക്കെടുത്താൻ എനിക്കാകില്ല ,,,അത് സാധിക്കാതെ പോകുന്നതിനു എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു ,,
കേട്ടുനിന്നവർ നിന്നവർ എല്ലാവരും ഒരു നിമിഷം എന്തുചെയ്യണം എന്നറിയാതെ വീർപ്പുമുട്ടി
,,സെക്കന്റുകൾക്കു മുൻപ് വികൃതികണ്ടു കുട്ടികളെ ശകാരിച്ചവർ ,ഒരു കടുകുമണിയോളം വെറുത്തവർ കുട്ടികളെ സ്നേഹിക്കാനും അവരുടെ കളികളിൽ പങ്കാളികൾ ആകാനും മത്സരിച്ചു ,കയ്യിലുള്ള ഭക്ഷണ പൊതികൾ അവർക്കു പൂർണ്ണ മനസ്സോടെ പകുത്തുനൽകി അവരുടെ വായിൽ വെച്ചുകൊടുത്തു
,,വഴക്കുപറയാൻ മുന്നിട്ടു നിന്ന കരളുറപ്പില്ലാത്ത ആ ആ സ്ത്രീ കണ്ണിൽ നിന്നും വന്ന കണ്ണുനീർ സാരിത്തലപ്പ് കൊണ്ട് ഒപ്പി ,,,കുട്ടികളുടെ മൂർദ്ധാവിൽ ചുംബിച്ചിച്ചു ,,
അല്പസമയം കഴിഞ്ഞു പഴയങ്ങാടിയിലേക്കു പോയ ട്രയിനിൽ കുട്ടികൾ കയറിയപ്പോൾ ,,അവരുടെ കൂടെ എല്ലാ തിരക്കുകളും മാറ്റിവെച്ചു യാത്രയുടെ ദിശമാറ്റി ,,മുൻപ് കണ്ടോ കേട്ടോ പരിചയം ഇല്ലാത്ത പതിഞ്ചു പേർകൂടി കയറി