November 27, 2022

വീടിന് മുന്നില്‍ പണപ്പൊതി പ്രത്യക്ഷപ്പെടുന്നു അജ്ഞാതനെ തേടി ഗ്രാമവാസികള്‍

വീടിന് മുന്നില്‍ പണപ്പൊതി പ്രത്യക്ഷപ്പെടുന്നു അജ്ഞാതനെ തേടി ഗ്രാമവാസികള്‍.ഒരു കൂട്ടം ഗ്രമാവസികള്‍ അത്ഭുതം കൂറി നില്‍ക്കുകയാണ്.കാരണം കുറച്ചു ദിവസമായി ഇവരുടെ വീടിനു മുന്നില്‍ ആരോ പണം കൊണ്ട് വെക്കുന്നു.ചിലര്‍ക്ക് തപാല്‍ വഴി പണം ലഭിക്കുന്നു.ആരാണ് പണം കൊണ്ട് വെക്കുന്നത് എന്നും ഇത് വരെ ഈ ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സ്പെയ്നില്‍ ഉള്ള വിലരാം വിലൈ എന്ന ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടാകുന്നത്.15 പേര്‍ക്ക് ഇത് വരെ പണം ലഭിച്ചു കഴിഞ്ഞു.100 യൂറോക്ക് മുകളില്‍ ആണ് ഓരോരുത്തര്കും ലഭിച്ചത്.800 ഓളം താമസക്കാര്‍ ഉള്ള ഗ്രാമത്തിലാണ് പണം എത്തുന്നത്.മേയര്‍ നൂരിയാ സൈമണ്‍ ഇത് സംബധിച്ച് സ്ഥിരീകരണം നടത്തി.വില്ലാരാമിലെ റോബിന്‍ ഹുണ്ട് എന്നാണ് ആ അജ്ഞാതനെ സ്പാനിഷ് മാധ്യമം വിളിക്കുന്നത്.

ആരാണ് ഇതിനു പിന്നില്‍ എന്ന് അറിയില്ല.എന്ത് ഉദ്ദേശ്യം വെച്ചാണ്‌ പണം കൊണ്ട് വെക്കുന്നത് എന്നും മനസിലാകുന്നില്ല എന്ന് മേയര്‍ നൂരിയ സൈമണ്‍ പറയുന്നു.ഈ ഗ്രാമത്തില്‍ ഉള്ളവരെ നന്നായി അറിയാവുന്ന ആള്‍ ആകണം പണം കൊണ്ട് വെക്കുന്നത് എന്ന് സംശയിക്കുന്നതായി മേയര്‍ പറയുന്നു.പണം ലഭിച്ച പലരും പോലീസ് അത് പോലെ ബാങ്ക് ബന്ധപ്പെട്ടു എങ്കിലും അയച്ചത് ആരാണ് എന്ന് മാത്രം കണ്ടെതാത്തത് ഗ്രമാവസികള് പറയുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് ഇത് വരെ അന്വേഷണം നടന്നിട്ടില്ല എന്നും ഗ്രമാവാസികള്‍ പറയുന്നു.ഈ വീട്ടിലെ രാജാകുമാരിക്ക് വേണ്ടിയാണു പണം അയക്കുന്നത്.സ്വീകരിക്കണം എന്നും പണത്തിന്റെ കൂടെ എഴുതിയിട്ടുണ്ട് എന്ന് മേയര്‍ പറയുന്നു.അയച്ച ആളെ പേരോ മേല്‍വിലാസം ഒന്നും തന്നെ വ്യക്തമല്ല.അത് കൊണ്ട് ആളെ തിരിച്ചു അറിയാന്‍ ഏറെ പ്രയാസം ആണെന്നും മേയര്‍ പറയുന്നു.ഈ കാര്യം കുറ്റകൃത്യം അല്ല എന്നും അത് കൊണ്ട് കേസ് എടുക്കാന്‍ പറ്റില്ല എന്നും മേയര്‍ പറഞ്ഞു.

കടപ്പാട്

Leave a Reply

Your email address will not be published.