സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുന്ന നാട് | കുട്ടികള്‍ ഉണ്ടാക്കാനും വഴിയുണ്ട് | എന്തൊരു നാട്.സ്ത്രീകള്‍ പരസ്പരം വിവാഹം കഴിക്കുന്ന ഒരു ഗ്രാമത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?ഒരു പെണ്ണിനെ മനസിലാക്കാന്‍ മറ്റൊരു പെണ്ണിനെ കഴിയു എന്ന് ഈ ഗ്രാമീണര്‍ക്ക് നന്നായി അറിയാം.
അത് കൊണ്ടാണ് സ്ത്രീകള്‍ ഒറ്റപ്പെടുമ്പോള്‍ അവര്‍ക്ക് പങ്കാളി ആയി സ്ത്രീകളെ തന്നെ നല്‍കാന്‍ ഇവര്‍ മനസ് കാട്ടുന്നത്,
ഒരു വിവാഹത്തില്‍ നിന്നും പങ്കാളികള്‍ പരസ്പരം പ്രതീക്ഷിക്കുന്നത് എല്ലാം ഈ വിവാഹത്തിലൂടെ അവര്‍ക്ക് ലഭിക്കും.ലൈഗിക ബന്ധം ഒഴികെ.
സുര്‍വഗനുകാരം പ്രോത്സാഹിപ്പിക്കനോ ഈ വിവാഹത്തെ അനുകൂലിക്കാനോ അല്ല ഈ ഗ്രാമം മുന്‍ കൈ എടുത്തു കൊണ്ട് സ്ത്രീകളെ പരസ്പരം വിവാഹം കഴിപ്പിക്കുന്നത്.
മറിച്ച് ഒരു സ്ത്രീ പോലും അനാഥ ആവരുത് എന്ന ഉദ്ദേശ്യം കൊണ്ട് തന്നെയാണ്.ടാന്‍സാനിയയിലെ ഗോത്ര വര്‍ഗത്തിന് ഇടയില്‍ ആണ് സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുന്ന രീതിയുള്ളത്.
നിംബാ റോമു എന്നാണ് ഈ ആചാരത്തിന് പറയുന്നത്.ഇതിന്റെ അര്‍ഥം സ്ത്രീകളുടെ വീട് എന്നാണ്.ഗ്രാമത്തില്‍ ഉള്ള വിധവകള്‍ ആയ സ്ത്രീകളുടെ ജീവിതം സുരക്ഷിതം ആക്കുന്നതിനു വേണ്ടിയാണു ഗ്രാമം ഇത്തരം വിവാഹം നടത്തുന്നത്.
ഗ്രാമത്തിലെ വിധവകള്‍ ആയ സ്ത്രീകളാണ് മറ്റു പെണ്‍കുട്ടികളെ വിവാഹം കഴിക്കുക.ശേഷം അവര്‍ ഒന്നിച്ചു ജീവിക്കും ജോലിക്ക് പോവുക വീട്ടു കാര്യം നോക്കുക കുഞുങ്ങളെ വളര്‍ത്തുക തുടങ്ങി ജോലികള്‍ എല്ലാം തുല്യ പങ്കാളിത്തത്തോടെ തന്നെ ചെയ്യും.
വിധവ ആയ സ്ത്രീക്ക് മുന്‍ വിവാഹത്തില്‍ കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് ഏതെങ്കിലും ഒരു പുരുഷനെ ഭര്‍ത്താവു ആയി കണ്ടെത്താനും അനുവാദം ഉണ്ട്.
ആ ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അയാള്‍ക്ക് യാതൊരു അവകാശവും പറയാന്‍ സാധിക്കില്ല.കാരണം രണ്ടു സ്ത്രീകള്‍ വിവാഹിതര്‍ ആവുമ്പോള്‍ കുടുംബത്തില്‍ അനന്തര അവകാശികള്‍ ഉണ്ടാവാത്തത് കൊണ്ടാണ് ഇത്തരം ഒരു ഇളവ് സ്ത്രീ ദബ്ബതികളില്‍ പ്രായം കുറഞ്ഞ സ്ത്രീക്ക് സമൂഹം കല്‍പ്പിച്ചു കൊടുക്കുന്നത്.
ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് അനന്തര അവകാശി ആയി മറ്റാരും ഇല്ലെങ്കില്‍ സമൂഹത്തിലെ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിക്കാം.ആ പെണ്‍കുട്ടിക്ക് അതെ സമയം ഗര്‍ഭ ധാരണ നടത്താന്‍ ഒരു പുരുഷനെയും സ്വീകരിക്കാം.
കേള്‍ക്കുമ്പോള്‍ വിചിത്രം എന്ന് തോനുന്ന പല ആചാരവും ലോകത്തിലെ വിവിധ ഗോത്ര സമൂഹങ്ങളില്‍ നടന്നു വരുന്നു.ഇത്തരത്തില്‍ സ്ത്രീക്ക് അവള്‍ക്ക് ഇഷ്ടപ്പെട്ട പുരുഷന് ഒപ്പം ലൈഗിക ബന്ധം പുലര്‍ത്താന്‍ ഉള്ള സ്വതന്ത്രവും ഈ ഗോത്രം അനുവദിക്കുന്നു.ഈ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടിയാണ് ഗോത്രത്തിലെ അടുത്ത അവകാശി.
കൂടുതല്‍ അറിയാന്‍ Umayappa Real Estate എന്ന യുട്യൂബ് ചാനല് സന്ദര്‍ശിക്കുക