March 29, 2023

നി​യ​ന്ത്ര​ണം​ ​വി​ട്ട് ​പു​ഴ​യി​ലേ​ക്ക് ​മ​റി​ഞ്ഞ​ ​കാ​റി​ലെ​ ​അ​ഞ്ചു​ ​പേ​രെ​ ​ര​ക്ഷി​ച്ച​ ​ഓ​ട്ടോ​ഡ്രൈ​വ​ർ​ ​നി​ർ​മ്മാ​ല്യം​ ​വി​നോ​ദി​ന്റെ​ ​ധീ​ര​ത​യ്ക്ക് ​സോഷ്യൽ മീഡിയയുടെ​ ​കയ്യടി

നി​യ​ന്ത്ര​ണം​ ​വി​ട്ട് ​പു​ഴ​യി​ലേ​ക്ക് ​മ​റി​ഞ്ഞ​ ​കാ​റി​ലെ​ ​അ​ഞ്ചു​ ​പേ​രെ​ ​ര​ക്ഷി​ച്ച​ ​ഓ​ട്ടോ​ഡ്രൈ​വ​ർ​ ​നി​ർ​മ്മാ​ല്യം​ ​വി​നോ​ദി​ന്റെ​ ​ധീ​ര​ത​യ്ക്ക് ​സോഷ്യൽ മീഡിയയുടെ​ ​കയ്യടി

​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​പു​ഴ​യി​ലേ​ക്ക് ​മ​റി​ഞ്ഞ​ ​കാ​റി​ലെ​ ​അ​ഞ്ചു​ ​പേ​രെ​ ​ര​ക്ഷി​ച്ച​ ​ഓ​ട്ടോ​ഡ്രൈ​വ​ർ​ ​നി​ർ​മ്മാ​ല്യം​ ​വി​നോ​ദി​

ന്റെ​ ​ധീ​ര​ത​യ്ക്ക് ​സോഷ്യൽ മീഡിയയുടെ​ ​കയ്യടി.​ ​സ​ഹ​ജീ​വി​ ​സ്‌​നേ​ഹ​ത്തി​ന് ​മാ​തൃ​ക​യാ​യ​ ​ധീ​ര​മാ​യ​ ​ഇ​ട​പെ​ട​ലി​ന്

​പൊ​ന്നാ​നി​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​ആ​ദ​ര​വും. ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായതിന് പിന്നാലെ നാട്ടിലെ

ഹീറോയായി മാറിയിരിക്കുകയാണ് വിനോദ്.

ശ​നി​യാ​ഴ്ച​ ​ഉ​ച്ച​യോ​ടെ​യാ​ണ് ​പൊ​ന്നാ​നി​ ​സ്വ​ദേ​ശി​ ​ന​വാ​സും​ ​കു​ടും​ബ​വും​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​കാ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​പു​

ഴ​യി​ൽ​ ​വീ​ണ​ത്.​ ​ക​രി​മ്പ​ന​യി​ൽ​ ​നി​ന്ന് ​ഓ​ട്ടോ​റി​ക്ഷ​യു​മാ​യി​ ​സ​വാ​രി​ ​എ​ടു​ക്കാ​ൻ​ ​ക​ർ​മ്മ​ ​റോ​ഡി​ലൂ​ടെ​ ​പോ​ക​വേ​യാ​

ണ് ​ഈ​ ​കാ​ഴ്ച​ ​വി​നോ​ദി​ന്റെ​ ​ക​ണ്ണി​ൽ​പ്പെ​ട്ട​ത്.​ ​മു​ന്നി​ലൂ​ടെ​ ​ക​ട​ന്ന് ​പോ​യ​ ​കാ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​പോ​ലെ​ ​വ​ല​ത്തോ​ട്ട്

​തി​രി​യു​ന്ന​തും​ ​ക​ർ​മ്മ​ ​റോ​ഡി​നെ​ ​ത​ഴു​കി​യൊ​ഴു​കു​ന്ന​ ​ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ​തെ​ന്നി​മ​റി​യു​ന്ന​തും​ ​വി​നോ​ദ് ​ക​ണ്ടു.​ ​ന​ല്ല​

​മ​ഴ​യു​മു​ണ്ടാ​യി​രു​ന്നു.​ ​വേ​ഗ​ത്തി​ൽ​ ​അ​വി​ടേ​ക്കെ​ത്തി​യ​ ​വി​നോ​ദ് ​വ​ണ്ടി​ ​ഓ​ഫാ​ക്കാ​നു​ള്ള​ ​സ​മ​യം​ ​പോ​ലും​ ​പാ​ഴാ​ക്കി​

യി​ല്ല.​ ​ഹാ​ന്റ് ​ബ്രേ​ക്കി​ൽ​ ​വ​ണ്ടി​ ​നി​റു​ത്തി​ ​പു​ഴ​യി​ലേ​ക്ക് ​ചാ​ടി.

ന​വാ​സി​ന്റെ​ ​ഉ​മ്മ​യും​ ​മ​ക്ക​ളു​മ​ട​ക്കം​ ​അ​ഞ്ചു​ ​പേ​രാ​ണ് ​കാ​റി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​കാ​ർ​ ​മു​ഴു​വ​നാ​യും​ ​താ​ഴ്ന്നി​രു​ന്നു.

​ ​ഡോ​ർ​ ​തു​റ​ന്ന് ​കു​ട്ടി​ക​ള​ട​ക്കം​ ​ഓ​രോ​രു​ത്ത​രെ​യും​ ​പി​ടി​ച്ച് ​ക​ര​യി​ലേ​ക്ക് ​ക​യ​റ്റി.​ ​വെ​ള്ളം​ ​കു​ടി​ച്ച് ​ബോ​ധ​ര​ഹി​ത​രാ​യ

​ഇ​വ​രെ​ ​ത​ന്റെ​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​പൊ​ന്നാ​നി​ ​താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്ന് ​ഡോ​

ക്ട​ർ​ ​പ​റ​ഞ്ഞ​തോ​ടെ​ ​വി​നോ​ദി​ന് ​ശ്വാ​സം​ ​നേ​രെ​ ​വീ​ണു.​ ​

നീ​ന്താ​ൻ​ ​പോ​ലും​ ​അ​റി​യാ​ത്ത​ ​താ​ൻ​ ​എ​ങ്ങി​നെ​യാ​ണ് ​ഒ​രാ​ൾ​ ​താ​ഴ്ച​യു​ള്ള​ ​പു​ഴ​യി​ൽ​ ​ചാ​ടി​ ​ജീ​വ​ൻ​ ​ര​ക്ഷി​ച്ച​തെ​ന്ന് ​ചി​

ന്തി​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​യു​ന്നി​ല്ല​ ​ഈ​ 32​കാ​ര​ന്.​ ​ചാ​ട്ട​ത്തി​നി​ട​യി​ൽ​ ​കാ​ലി​ന് ​മു​റി​വ് ​പ​റ്റി​യെ​ങ്കി​ലും​ ​അ​തി​ൽ​ ​തെ​ല്ലും​

​വേ​ദ​ന​യി​ല്ല. ഓ​ട്ടോ​യു​ടെ​ ​പേ​ര് ​നി​ർ​മ്മാ​ല്യം​ ​എ​ന്നാ​യ​തി​നാ​ൽ​ ​നി​ർ​മ്മാ​ല്യം​ ​വി​നോ​ദ് ​എ​ന്നാ​ണ് ​നാ​ട്ടു​കാ​ർ​ ​വി​ളി​ക്കു​

ന്ന​ത്.​ ​ പൊ​ന്നാ​നി​ ​ചെ​റു​വാ​യ്ക്ക​ര​ ​മു​ക്ക​ട​ ​കാ​ട്ടി​ൽ​ ​ച​ന്ദ​ൻ​-​ഉ​ഷ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​ണ് ​വി​നോ​ദ്.

Leave a Reply

Your email address will not be published.