കനക ദുര്‍ഗയെ തടഞ്ഞു.അടിപിടി.ലാത്തി ചാര്‍ജ് ഒടുവില്‍ അറസ്റ്റും .ശബരിമലയില്‍ സ്ത്രീപ്രവേശനം നടത്താനെത്തിയ കനകദുര്‍ഗ ഇപ്പോഴും പ്രതിഷേധം നേരിടുകയാണ്. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ കുടുംബസംഗമത്തിന് കനകദുര്‍ഗ പൊലീസ് സുരക്ഷയിലാണ് എത്തിയതെങ്കിലും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുടുംബസംഗമം ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ കുടുംബസംഗമത്തിനെത്തിയ കനകദുര്‍ഗയെ തടയാന്‍ ബി.ജെ.പി.,
ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. നന്തിപുലം സഹകരണ ബാങ്ക് ഹാളില്‍ ‘മ്മടെ സ്വന്തം എഴ്ത്ത്‌പെര’ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മൂന്നാംവാര്‍ഷിക കുടുംബസംഗമത്തിനാണ് ശബരിമലദര്‍ശനം നടത്തിയ കനകദുര്‍ഗ എത്തിയത്.
കനക ദുര്‍ഗയെ തടഞ്ഞു.അടിപിടി.ലാത്തി ചാര്‍ജ് ഒടുവില്‍ അറസ്റ്റും
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക..