കളിയാക്കിയവരും, പരിഹസിച്ചവരും കാണണം ഈ ഉമ്മച്ചികുട്ടി സ്വന്തമാക്കിയ നേട്ടം.പി എച് ഡി സ്വന്തമാക്കാന്‍ നിശ്ചയിച്ച വിവാഹം വരെ വേണ്ട എന്ന് വെച്ചാണ് സച്ചു ഐഷ എന്ന മിടുക്കി കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് വണ്ടി കയറിയത്.സത്യം പറഞ്ഞാല്‍ ഓടി രക്ഷപ്പെടുകയായിരുന്നു ഞാന്‍.ഉറപ്പിച്ച കല്യാണം വേണ്ടെന്നു വെക്കുമ്പോള്‍ നാട്ടിലും കുടുംബത്തിലും വേരുക്കപ്പെട്ടവളായി മാറാന്‍ കൂടുതല്‍ ഒന്നും വേണ്ടായിരുന്നു.പെണ്‍കുട്ടികളെ പ്രായം ആയാല്‍ കെട്ടിച്ചു അയക്കണം.പഠിത്തം എല്ലാം പിന്നെയും ആവാമല്ലോ അലെങ്കില്‍ തന്നെ അവളെയൊക്കെ പഠിപ്പിച്ചു എന്താക്കാനാ,ഇത്തരം വിലങ്ങിനു ഉള്ളില്‍ നിന്നും പുറത്തു കടക്കുന്നത് അത്രക്ക് എളുപ്പം ആയിരുന്നില്ല.
കളിയാക്കിയവരും, പരിഹസിച്ചവരും കാണണം ഈ ഉമ്മച്ചികുട്ടി സ്വന്തമാക്കിയ നേട്ടം