March 25, 2023

ക്യാന്‍സറിന് അവധി കൊടുത്ത് പാവങ്ങള്‍ക്കായി പാട്ടുപാടിയും ലൈവ് ചെയ്തും പണം കണ്ടെത്തുന്ന ദമ്പതികള്‍

ക്യാന്‍സറിന് അവധി കൊടുത്ത് പാവങ്ങള്‍ക്കായി പാട്ടുപാടിയും ലൈവ് ചെയ്തും പണം കണ്ടെത്തുന്ന ദമ്പതികള്‍.കാന്‍സറിനെ അതിജീവിച്ച് ജീവിതത്തില്‍ വിജയം നേടിയ ഒരുപാട്‌പേരെ നമുക്കറിയാം. എന്നാല്‍ രോഗാവസ്ഥയില്‍ നിന്നു മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരു ദമ്പതികളുടെ കഥയാണ് ഇനി പറയുന്നത്. പാവങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നന്മമരങ്ങള്‍ ആണ് അപ്പുവും അച്ചുവും.

തലച്ചോറിനെ കാര്‍ന്നുതിന്നുന്ന മാരക അസുഖത്തിന് അവധികൊടുത്ത് പ്രിയതമ പാവങ്ങള്‍ക്കായി പാട്ടുപാടിയും ലൈവ് ചെയ്തും പണം കണ്ടെത്താന്‍ ഓടിനടക്കുമ്പോള്‍ തന്റെ വരുമാനമാര്‍ഗ്ഗമായ ജോലിക്ക് ഭര്‍ത്താവിന് പലപ്പോളും അവധി നല്‍കേണ്ടി വരുന്നു.യുവാവ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

കുറിപ്പ് വായിക്കാം:
അപ്പുവും അച്ചുവും പാവങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നന്മമരങ്ങള്‍ സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലെങ്കിലും വാടകവീടിന്റെ ഇല്ലായ്മയില്‍ ഒതുങ്ങിക്കഴിയുന്നവര്‍.തലച്ചോറിനെ കാര്‍ന്നുതിന്നുന്ന മാരക അസുഖത്തിന് അവധികൊടുത്ത് തന്റെ പ്രിയതമ പ്രിയ അച്ചു പാവങ്ങള്‍ക്കായി പാട്ടുപാടിയും ലൈവ് ചെയ്തും പണം കണ്ടെത്താന്‍ ഓടിനടക്കുമ്പോള്‍ തന്റെ വരുമാനമാര്‍ഗ്ഗമായ ജോലിക്ക് അപ്പുവിന് പലപ്പോളും അവധി നല്‍കേണ്ടി വരുന്നു.

രോഗികള്‍ക്കായുള്ള ഇവരുടെ യാത്രക്കായി ഒരു പ്രവാസി കുടുംബം വാങ്ങിനല്‍കിയ പുതിയ കാര്‍ പാവപ്പെട്ടൊരു കുടുംബത്തിന് ടാക്സി ഓടി ഉപജീവമാര്‍ഗ്ഗം കണ്ടെത്താന്‍ സംഭാവന നല്‍കിയവര്‍.. എവിടെക്കാണും ഇതുപോലൊരു ദമ്പതിമാരെ?? എന്ത് പറഞ്ഞു വിശേഷിപ്പിക്കും ഈ പുണ്യങ്ങളെ??ഇവരെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.. ഇവരെ തളര്‍ത്താനാണ് ചിലര്‍ പണിയെടുക്കുന്നത്.. ഒന്നോര്‍ത്തോ.. മനസ്സില്‍ നന്മ ബാക്കിയുള്ള മലയാളികള്‍ ഇവര്‍ക്ക് കൂട്ടായുണ്ട്.. ഇവര്‍ കണ്ണീരൊപ്പിയ ഒരുപാട് പാവപ്പെട്ട കുടുംബങ്ങളുടെ പ്രാര്‍ത്ഥന ഇവര്‍ക്ക് കരുത്തായുണ്ട്

Leave a Reply

Your email address will not be published.