അപകടത്തിൽ പരുക്കേറ്റ അമ്മ മകനെ അവസാനമായി കാണാൻ ആശുപത്രിയിൽ നിന്ന് എത്തിയപ്പോൾ.എന്റെ പൊന്നിനെ എന്റെ കയ്യില്‍ ഒന്ന് തരാമോ ഹൃദയം തകര്‍ന്ന മാത്യ വിലാപം കണ്ടു നിന്നവരുടെ കണ്ണുകളെ ഈറന്‍ അണിയിച്ചു.പാല കടനാട്ട് ഉണ്ടായ വാഹന അപകടത്തില്‍ മരിച്ച ജെന്സിന്റെ മകന്‍ ഒരു വയസുകാരന്‍ അഗസ്സ്ടോയുടെ മൃതദേഹം പള്ളിയില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു വികാര നിര്‍ഭരമായ രംഗങ്ങള്‍.അപകടത്തില്‍ സാരമായി പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അഗസ്റ്റോയുടെ മാതാവ് ജോഷ്മിയെ ആശുപത്രിയില്‍ നിന്നും നേരെ പള്ളിയില്‍ എത്തിക്കുകകയായിരുന്നു.അപകടത്തിൽ പരുക്കേറ്റ അമ്മ മകനെ അവസാനമായി കാണാൻ ആശുപത്രിയിൽ നിന്ന് എത്തിയപ്പോൾ
