കരുവാറ്റയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നിൽ അയൽവാസികൾ…കഴിഞ്ഞ ദിവസം അയല്‍വാസികളുമായി നടന്ന വഴക്കിനൊടുവിലാണ് ഹൃദ്യ സ്വന്തം മുറിയില്‍ കയറി വാതിലടച്ച ശേഷം ഫാനില്‍ തൂങ്ങി മരിച്ചത്. കരുവാറ്റ മണക്കത്ത് മണലില്‍ ഹരികുമാറിന്റെയും ബീനാറാണിയുടെയും ഏകമകള്‍ ഹൃദ്യ(ചക്കര-18)യാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം ഇന്ന് രാവിലെ 11-ന്. ഹരിപ്പാട് പൊലീസ് കേസെടുത്തു. ഹൃദ്യയുടെ വീട്ടിലെ പശു അയല്‍വീട്ടിലെ പറമ്ബില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചത്. ഇതേച്ചൊല്ലി അയല്‍വാസികള്‍ ഹൃദ്യയെ തുടര്‍ച്ചയായി അസഭ്യംപറഞ്ഞു.അയല്‍വാസികളായ ദമ്ബതികളും അവരുടെ സഹോദരനും ചേര്‍ന്നാണ് അസഭ്യം പറഞ്ഞത്.
കരുവാറ്റയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നിൽ അയൽവാസികൾ…
