ബിരുദ പഠനത്തിന് ചേര്‍ന്ന ഭാര്യയുടെ കൈവിരലുകള്‍ മുറിച്ച ഭര്‍ത്താവ്
ഞാൻ നിനക്കൊരു സര്‍പ്രൈസ് കൊണ്ടുവന്നിട്ടുണ്ട്. ഒന്നു കണ്ണുകളടയ്ക്കൂ. കൈകള്‍ നീട്ടൂ. ഭര്‍ത്താവ് പറഞ്ഞതുകേട്ട് ഇതുപോലെ പ്രവര്‍ത്തിച്ച ഭാര്യയ്ക്ക് നഷ്ടമായത് 5 വിരലുകളാണ്. താനറിയാതെ ബിരുദ പഠനത്തിനായി ചേര്‍ന്ന ഭാര്യയുടെ കൈവിരലുകള്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ മുറിച്ചുകളഞ്ഞിരിക്കുകയാണ് ഒരു ഭര്‍ത്താവ്.
ബംഗ്ലാദേശിലെ ധാക്കയിലാണ് ഈ ദാരുണമായ സംഭവം നടന്നത്.ഹവ്വ അക്തര്‍(21)എന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരതക്കിരയായത്. യുഎഇയിൽ ജോലിചെയ്യുകയായിരുന്ന ഇവരുടെ ഭര്‍ത്താവ് റാഫിഖുൽ ഇസ്ലാം (30) നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ബിരുദപഠനം നടത്തുന്ന വിവരം അറിഞ്ഞത്. തന്നോട് മുൻകൂട്ടി പറയാതെ ഇതു ചെയ്തതിലുള്ള വിരോധമാണ് തന്നെ കൈവിരലുകള്‍ മുറിക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹവ്വക്കു നഷ്ടമായത് 5 വിരലുകളാണ്കൈവിരലുകള്‍ മുറിച്ചശേഷം ഡോക്ടര്‍മാര്‍ക്ക് തിരികെ കൂട്ടിചേര്‍ക്കാൻ ലഭിക്കാതിരിക്കാൻ അത് മാലിന്യകൊട്ടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ തന്നെ വിധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുമുണ്ട്.