കുട്ടികളോട് ഉള്ള അതിക്രമം മറച്ചു വെച്ചു.പ്രതിയെ സംരക്ഷിച്ചു.എങ്കിലും ജാമ്യം അനുവദിച്ച് കോടതി .തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.പ്രതി അരുണ്‍ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ചു വെച്ചതിനുമാണ് പോലീസ് യുവതിക്ക് എതിരെ കേസ് എടുത്തത്.എന്നാല്‍ കുറ്റ കൃത്യത്തില്‍ നേരിട്ട് പങ്കാളിത്തം ഇല്ലാത്തതിനാല്‍ കോടതി ജാമ്യം അനുവദിച്ചു.തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു.അരുണ്‍ ആനന്ദിനെ മാത്രം പ്രതി ചേര്‍ത്ത് കൊണ്ട് കേസില്‍ യുവതിയെ സാക്ഷി ആക്കാന്‍ ആയിരുന്നു പോലീസിന്റെ ആദ്യ നീക്കം.എന്നാല്‍ അമ്മക്ക് എതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നല്‍കിയതോടെ പോലീസ് യുവതിയെ കേസില്‍ പ്രതി ചേര്‍ക്കുക ആയിരുന്നു.
