ആന പ്രേമികള്‍ ജയിച്ചു !അനുപമ തോറ്റു!വടക്കുംനാഥന്‍ തുണൈ.ഡോക്ടര്‍മാര്‍ തന്നെ ഞെട്ടിപ്പോയി.തെച്ചികൊട്ട്കാവ് രാമ ചന്ദ്രന്റെ ഫിറ്റ്നെസ് പരിശോധന നടത്തി.ആരോഗ്യ നില തൃപ്തികരം എന്ന് പ്രാഥമിക വിലയിരുത്തല്‍. മദപ്പാട് ഇല്ലെന്നും മുറിവുകള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍. ആനയുടെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന് പറയാന്‍ ആകില്ല. ഡോക്ടര്‍മാര്‍. അതേസമയം ആന പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും സംഘം വിലയിരുത്തി.
ഇതോടെ വലിയൊരു വിവാദത്തിനാണ് അവസാനമാകുന്നത്. രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് ഇറക്കും എന്നുറപ്പായി.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചൊല്ലി തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ പോലും ആയിരുന്നു. ആരോഗ്യ പ്രശ്‌നവും സുരക്ഷയും കണക്കിലെടുത്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നെള്ളിക്കേണ്ടാ എന്ന് കളക്ടര്‍ നിലപാട് എടുത്തതോടെ എങ്കില്‍ മറ്റ് ആനകളെ പൂരത്തിന് ഇറക്കില്ലെന്ന് ആന ഉടമകള്‍ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടുകയും പൂര വിളംബരത്തിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴൂന്നെള്ളിക്കാമെന്ന് നിയമോപദേശം കിട്ടുകയും ചെയ്തു.