January 31, 2023

കൊളളയും യാത്രക്കാരോടുളള മോശം പെരുമാറ്റവും സ്വകാര്യ ബസുകളെ കെെവിട്ട് ജനം വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി..!!

കൊളളയും യാത്രക്കാരോടുളള മോശം പെരുമാറ്റവും സ്വകാര്യ ബസുകളെ കെെവിട്ട് ജനം വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി..!!
തിരുവനന്തപുരം: റെക്കോര്‍ഡ് നേട്ടവുമായി വീണ്ടും കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസം കെഎസ്ആര്‍ടിസിയുടെ വരുമാനം 189.84 കോടി രൂപയായി ഉയര്‍ന്നു. ശബരിമല സീസണ് ശേഷം ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മാസമായി ഇതോടെ ഏപ്രില്‍ മാറി.

ശബരിമല സീസണില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച ജനുവരിയുടെ റെക്കോര്‍ഡ് ആണ് ഏപ്രില്‍ മറികടന്നത്.സ്വകാര്യ ബസുകളിലെ കൊളളയും യാത്രക്കാരോടുളള മോശം പെരുമാറ്റവും ആണ് വരുമാനം ഉയരാൻ കാരണം. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് വേണ്ടി എസി ബസുകള്‍ ബാഗ്‌ളൂരിലേക്ക് സര്‍വ്വീസ് നടത്താന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി ഇതോടെ ലാഭം കുതിച്ച് ഉയരും.

വരുമാന വര്‍ദ്ദനവ് ലഭ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു എന്നത് ശുഭസൂചനയാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എം. പി. ദിനേശ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. എല്ലാ റൂട്ടുകളിലെയും ബസുകളുടെ പുനര്‍വിന്യാസം വഴിയാണ് വരുമാന വര്‍ദ്ധനവിലേക്ക് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് എത്തിചേര്‍ന്നത്. ജനുവരിയില്‍ 189.71 കോടിയും , ഫെബ്രുവരിയില്‍ 168.58 കോടിയും , മാര്‍ച്ചില്‍ 183.68 കോടിയും ആയിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം.

Leave a Reply

Your email address will not be published.