March 30, 2023

കയ്‌പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന ഈ ഐ.പി.എസുകാരന്റെ ജീവിതവിജയകഥ..!!

കയ്‌പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന ഈ ഐ.പി.എസുകാരന്റെ ജീവിതവിജയകഥ..!!ശബരിമലയിലെ പുണ്യം പൂങ്കാവനത്തെ പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്തവഴികള്‍ തേടിയ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസിനേയും അദ്ദേഹം മന്‍ കീ ബാത്തില്‍ അനുമോദിച്ചു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഐപിഎസുകാരന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്.

ഇത് പ്രത്യക്ഷത്തില്‍ കേരള പൊലീസിനുള്ള അംഗീകാരംകൂടിയാണ്. രാജ്യത്താകെ വ്യാപിച്ച സ്റ്റുഡന്റ്‌സ് പൊലീസ് പദ്ധതിയുടെ സൃഷ്ടാവും പി വിജയന്‍ ഐപിഎസാണ്.രാഷ്ട്രപതിയുടേയും മുഖ്യമന്തിയുടേയും പൊലീസ് മെഡലുകള്‍ വാങ്ങിയിട്ടുണ്ട് ഈ കോഴിക്കോട്ടുകാരന്‍. സി.എന്‍.എന്‍ഐ.ബി.എന്നിന്റെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും പി വിജയന്‍ കരസ്ഥമാക്കിയിട്ടുണ്ട്.ശബരിമലയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്ത വഴികള്‍ തേടിയ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതി ഇന്ത്യയിലെ തന്നെ ആദ്യത്തെ ശൂചികരണ പദ്ധതിയാണ്. മാലിന്യപ്രശ്‌നവും, പ്ലാസ്റ്റിക്കിന്റെ വ്യാപനവും പരിധി ലംഘിച്ചിരുന്ന ശബരിമലയില്‍ വ്യത്യസ്ത വഴിയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്.

പൊലീസുകാരുടെ സഹായത്തോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിയോഗിച്ചിരുന്ന തൊഴിലാളികളും, ഇവിടെ ജോലിക്കായി എത്തുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും, അയ്യപ്പസേവാസംഘവും ചേര്‍ന്നാണ് ശബരിമലയെ ഇന്ന് കാണുന്ന പൂങ്കാവനമാക്കി മാറ്റിയത്.മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.വിജയന്റെ ജീവിത വിജയകഥ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമാകുന്നു. മൂന്നാം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ സാന്മാര്‍ഗിക പാഠാവലിയിലാണ് വിജയന്റെ ജീവിതവിജയം പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ ചാനലായ സിഎന്‍എന്‍ഐബിഎന്നിന്റെ 2014 ലെ ഇന്ത്യന്‍ ഓഫ് ദ ഇയറിന്റെ അന്തിമ പട്ടികയില്‍ ഇടം നേടി മലയാളത്തിന്റെ അഭിമാനമാകുകയാണ് ഈ യുവ ഐ.പി.എസ് ഉദ്യോഗസ്ഥന്‍.

കയ്‌പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന ഐ.പി.എസിന്റെ ഉന്നത ശ്രേണിയിലെത്തിയ മലയാളിയാണ് പി.വിജയന്‍. ഉപജീവനത്തിനു വേണ്ടി ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് വിജയന്‍ കൂലിപ്പണിക്കിറങ്ങി. എസ്. എസ്. എല്‍.സി പരീക്ഷ ആദ്യ തവണ പരാജയപ്പെട്ടു. എന്നാല്‍ പ്രതികൂല ജീവിതയാഥാര്‍ത്ഥ്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട വിജയന്‍, ഏവരുടെയും സ്വപ്‌നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസായി ഐ.പി.എസ് ഉദ്യോഗസ്ഥനായി. പുതുതലമുറയ്ക്കാകെ പ്രചോദനമായ ഈ ജീവിത വിജയഗാഥയാണ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ മൂന്നാം കല്‍സ് സാന്മാര്‍ഗിക പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദി സീക്രട്ട് ഓഫ് ഹാപ്പിനെസ് എന്ന പുസ്തകത്തിലെ 12ാം അദ്ധ്യായം ഈ യുവ ഐ.പി. എസ് ഉദ്യോഗസ്ഥന്റെ ജീവിത വിജയഗാഥയാണ്. ഡിസിപ്ലിന്‍ ഇന്‍ ലൈഫ് എന്ന ഈ അദ്ധ്യായത്തിന്റെ തലക്കെട്ട് വിജയന്‍ ഓഫ് പുത്തൂര്‍മഠം എന്നാണ്. ഒരുപക്ഷേ കേരളത്തില്‍ സര്‍വ്വീസിലുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ പാഠാവലിയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ സംഭവമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്നെ കുറിച്ചുള്ള ഈ അദ്ധ്യായം പാവപ്പെട്ടവര്‍ക്ക് ജീവിത വിജയത്തിനു പ്രചോദനമാകട്ടെയെന്നാണ് വിജയന്റെ പ്രതികരണം.

ഇന്ത്യയ്ക്കാകെ മാതൃകയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഉപജ്ഞാതാവാണ് ഡിഐജി കൂടിയായ വിജയന്‍. ഈ പദ്ധതി കണക്കിലെടുത്ത് ദേശീയ ചാനലായ സി. എന്‍. എന്‍. ഐ.ബി എന്‍ 2014 ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ വിജയനെ ഉള്‍പ്പെടുത്തി. ഫേസ് ബുക്ക് വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ വിജയന്‍ ഇപ്പോള്‍ അന്തമപട്ടികയിലാണ്. ഇതോടൊപ്പം സ്‌കൂള്‍ പാഠാവലിയില്‍ കൂടി ഉള്‍പ്പെട്ടത് വിജയന്റെ ജീവിത വിജയത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published.