March 30, 2023

ഏറെനാളുകള്‍ക്ക് ശേഷം താൻ ഇപ്പോൾ നന്നായി ഉറങ്ങാറുണ്ട് ഇനി സ്വന്തമായി ഒരു ജോലി കൂടി വേണം; കാമുകന്റെ ക്രൂരമർദ്ദനത്തിൽ ഏഴുവയസുകാരൻ കൊല്ലപ്പെട്ടിട്ടും യുവതി സന്തോഷവതി

ഏറെനാളുകള്‍ക്ക് ശേഷം താൻ ഇപ്പോൾ നന്നായി ഉറങ്ങാറുണ്ട് ഇനി സ്വന്തമായി ഒരു ജോലി കൂടി വേണം; കാമുകന്റെ ക്രൂരമർദ്ദനത്തിൽ ഏഴുവയസുകാരൻ കൊല്ലപ്പെട്ടിട്ടും യുവതി സന്തോഷവതി.ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പൊതുജനരോക്ഷം ശക്തമാകുന്നു. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധജ്വാലയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. യുവതിക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് കുട്ടിയുടെ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി ശക്തമായിരിക്കുകയാണ്.അതേസമയം മാനസിക ആരോഗ്യം വീണ്ടെടുത്ത യുവതി ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്നാണ് ഇവരുമായി അടുത്ത ബന്ധുക്കള്‍ പറയുന്നത്. കുട്ടി മരിച്ചതിന്റെ വിഷമമൊന്നും ഇവര്‍ പ്രകടിപ്പിക്കുന്നില്ല.

താന്‍ ഏറെനാളുകള്‍ക്കുശേഷം നന്നായി ഇപ്പോള്‍ ഉറങ്ങാറുണ്ടെന്നും ഇനി സ്വന്തമായി ഒരു ജോലി കൂടി വേണമെന്നുമാണ് സിനിമ സംവിധായകന്റെ മകളായ യുവതിയുടെ ആവശ്യം.ഇതിനിടെ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 23 നു നടന്ന മരണത്തില്‍ ദുരൂഹത ആരോപിച്ചു പിതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. മരണത്തില്‍ ഭാര്യയായ യുവതിക്കും ഒപ്പം താമസിച്ചിരുന്ന അരുണ്‍ ആനന്ദിനും പങ്കുണ്ടോയെന്നാണു പരിശോധിക്കുന്നത്. ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ആശുപത്രിയിലെത്തുംമുമ്പേ മരിച്ചതിനാലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ഈ റിപ്പോര്‍ട്ട് മറ്റൊരു വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിക്കും. കടുത്ത കൊളസ്ട്രോള്‍, പ്രമേഹ ബാധിതനായിരുന്നു കുട്ടിയുടെ പിതാവെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്.സംഭവദിവസം കുട്ടിയെ നിലത്തിട്ടു ചവിട്ടുകയും തറയിലൂടെ വലിച്ചിഴച്ചു വലിച്ചെറിയുകയുമായിരുന്നെന്ന് കുട്ടിയുടെ അമ്മ മൊഴി നല്‍കി. കുട്ടിയുടെ തല കട്ടിലിന്റെ കാല്‍പലകയിലിടിച്ചാണ് അപകടമുണ്ടായത്. മര്‍ദനത്തിനു വ്യത്യസ്ത കാരണങ്ങളാണ് അരുണ്‍ കണ്ടെത്തിയിരുന്നത്. ‘സ്‌കൂളില്‍ എന്നെപ്പറ്റി എന്താടാ നീ പറഞ്ഞത്’ എന്നു ചോദിച്ചായിരുന്നു സംഭവദിവസത്തെ മര്‍ദനമെന്നും അവര്‍ മൊഴി നല്‍കി.ഭര്‍ത്തൃ വീട്ടുകാരില്‍നിന്ന് അവഗണന ഉണ്ടായപ്പോള്‍ ഭര്‍ത്താവിന്റെ അടുത്തബന്ധുവായ അരുണ്‍ മാത്രമാണു ഒപ്പം നിന്നുസഹായിച്ചതെന്ന് യുവതി പറയുന്നു.

തൊടുപുഴയിലുള്ള അമ്മയുമായും അകല്‍ച്ചയിലായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അരുണിനെ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും തനിക്കും മര്‍ദനമേറ്റിട്ടുണ്ട്.താന്‍ വണ്ടിയോടിച്ച് രാത്രിയിലടക്കം അരുണുമൊത്തു ഭക്ഷണം വാങ്ങാന്‍ പോയിട്ടുണ്ട്. അപ്പോള്‍ കുട്ടികളെ വീട്ടില്‍ ഉറക്കിക്കിടത്തുകയാണു പതിവ്. കുട്ടികളെ ഓര്‍ത്തുമാത്രമാണ് ആത്മഹത്യ ചെയ്യാതിരുന്നത്.

ജീവിതത്തില്‍ ഉറങ്ങിയിട്ടു വളരെക്കാലമായെന്നും ഇപ്പോള്‍ ആശുപത്രില്‍വച്ചാണ് നന്നായി ഉറങ്ങിയതെന്നും അവര്‍ പോലീസിനോടു പറഞ്ഞു.ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ വെബ്സൈറ്റുകള്‍ കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, സംസ്ഥാന നിയമ വകുപ്പ് എന്നിവയുടെ വെബ്സൈ‌റ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും സൈബര്‍ വാരിയേഴ്സ് ആരോപിക്കുന്നു

Leave a Reply

Your email address will not be published.