ഫേസ്ബുക് ലൈവിലൂടെ വീണ്ടും ഒളിച്ചോട്ടം… പക്ഷെ ക്‌ളൈമാക്സ് ഭയങ്കര ദുരന്തമായിപ്പോയി..,ഈ വീഡിയോ ഒന്ന് കണ്ടു നോക്ക് ഫേസ്ബുക്ക് വഴി കാമുകന് ഒപ്പം പോകുന്നു എന്നുള്ള വീഡിയോ എടുത്ത് കാറിനുള്ളിലിരുന്ന് ഫേസ്ബുക്ക് ലൈവ് കൊടുക്കുന്ന ഒളിച്ചോട്ടക്കാലമാണല്ലോ ഇപ്പോള്‍. വീഡിയോ ഇട്ട ശേഷം, അത് പണ്ട് പറഞ്ഞത് ആയിരുന്നു അങ്ങനെ ഒന്നും ഇല്ല എന്നൊക്കെ പറയുന്നതും ട്രെൻഡാണ്. ഈയടുത്ത് പിറവത്തും ചങ്ങനാശ്ശേരിയിലും നിന്നുമൊക്കെ ഇത്തരത്തിലുള്ള വാർത്തകൾ നാം കേട്ടിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ വീണ്ടും ഒരു ഒളിച്ചോട്ടം ഇതാ എത്തിയിരിക്കുകയാണ്. പക്ഷെ ക്‌ളൈമാക്സ് ഭയങ്കര ദുരന്തമായിപ്പോയെന്നാണ് ഈ വീഡിയോ കണ്ടവരുടെ കമന്‍റ്.
കെ.ജയമോഹനാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗാനപ്രിയ രമേശ്, സനൂപ് ആരക്കുന്നം, ഡിബിൻ രമണൻ, ജയമോഹൻ എന്നിവരാണ് ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ദീപൻ രമണൻ ഛായാഗ്രഹണവും എ.എസ് അമൽജിത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.