കാമുകിയുടെ വിവാഹം ഉറപ്പിച്ചപ്പോള്‍ നഗ്ന ചിത്രങ്ങള്‍ പ്രതിശ്രുത വരനു അയച്ചു കൊടുത്തു.സീരിയല്‍ നടന്‍ പിടിയില്‍ .സീരിയല്‍ നടന്‍ വില്ലനായപ്പോള്‍ പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങിയ വാര്‍ത്തയാണ് പാലോട് നിന്നും എത്തുന്നത്. പെണ്‍കുട്ടിയുടെ വിവാഹം മുടക്കാന്‍ കാരണമായ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പെണ്‍കുട്ടിയുടെ മുന്‍ കാമുകനും സീരിയല്‍ നടനുമായ മുഹമ്മദ് ഷാന്‍ അറസ്റ്റിലാവുകയും ചെയ്തു.
ദുബായിലുള്ള പ്രതിശ്രുത വരനാണ് ഷാന്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈമാറിയത്. വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മുഹമ്മദ് ഷാന്‍ കുടുങ്ങിയത്. ഷാനെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വ്യാജ ഫെയ്സ് ബുക്ക് ഐഡി വഴിയാണ് മുന്‍ പരിചയമുള്ള പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചത്. സംഭവം ഗൗരവമായി കണ്ട വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ പേരില്‍ വീട്ടുകാര്‍ തമ്മിലുള്ള സംഭാഷണം ഇപ്പോഴും തുടരുന്നുണ്ടെന്നു പാലോട് പൊലീസ് പറഞ്ഞു.