June 4, 2023

‘കടക്ക് പുറത്ത്’ പഴഞ്ചന്‍ ആയപ്പോള്‍ ‘മാറി നില്‍ക്ക് അങ്ങോട്ട്

‘കടക്ക് പുറത്ത്’ പഴഞ്ചന്‍ ആയപ്പോള്‍ മാറി നില്‍ക്ക് അങ്ങോട്ട് . പോളിംഗ് ശതമാനം കൂടിയാല്‍ യു ഡി എഫിന് നേട്ടം ഉണ്ടാകും എന്നത് പണ്ടേ കേള്‍ക്കുന്ന ഒന്നാണ്.അത് കൊണ്ട് തന്നെ എല്‍ ഡി എഫ് പൊതുവേ പോളിംഗ് ശതമാനം കുറയണം എന്ന് ആഗ്രഹിക്കുന്നവരാണ്.അത് കൊണ്ട് ആയിരിക്കും ഉയര്‍ന്ന പോളിംഗ് ശതമാനത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യ മന്ത്രി പ്രതികരിച്ചില്ല എന്നു മാത്രമല്ല സ്ഥിരം ഭാവത്തില്‍ മാറി നില്ല്ക്ക് അങ്ങോട്ട്‌ എന്ന് ആക്രോശിക്കുകയും ചെയ്തത്. സിപിഎമ്മിന് ജനപിന്തുണ നഷ്ടമാകുന്നതിന്റെ പഴി മാധ്യമങ്ങള്‍ക്കാണോ. ഇതോടെ തെരഞ്ഞെടുപ്പ് അവസാനിക്കുന്നില്ലല്ലോ. രണ്ട് വര്‍ഷം കഴിയുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരും അപ്പോള്‍ വീണ്ടും ചിരിച്ച മുഖവുമായി മാധ്യമങ്ങളെ വിളിക്കും. ആട്ടിയോടിക്കുമ്പോള്‍ ഓടിപ്പോകാനും കേറിവാടാ മക്കളേ എന്ന് പറയുമ്പോള്‍ കേറി വരാനും മാധ്യമപ്രവര്‍ത്തകര്‍ എന്താ നിങ്ങളുടെ വാല്യക്കാരാണോ എന്ന് ചോദിക്കാനുള്ള ആര്‍ജവം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുമോ?

Leave a Reply

Your email address will not be published.