അഞ്ചുമണിക്ക് പൊലീസ് എത്തുന്നത് വരെ മർദനം തുടർന്നു. വൈറ്റില ജംഗ്ഷനിൽ റോഡിൽ ഓടിച്ചിട്ട് അടിച്ചു. വീണപ്പോൾ നെഞ്ചിൽ കയറിയിരുന്ന് ഇടിച്ചു.കല്ലട ബസിലെ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ആക്രമണത്തിന് ഇരയായ യുവാക്കളുടെ മൊഴി. പൊലീസ് അറസ്റ്റുചെയ്ത സുരേഷ് കല്ലട കമ്പനിയുടെ ഏഴു ജീവനക്കാർ മാത്രമല്ല പ്രതികൾ. പതിനഞ്ചോളംപേർ സംഘത്തില്‍ ഉണ്ടായിരുന്നതായി തമിഴ്നാട്ടില്‍ ചികിൽസയിൽ കഴിയുന്ന യുവാക്കൾ വെളിപ്പെടുത്തുന്നു. ഞായർ പുലർച്ചെ നാലുമണിയോടെ വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് മുന്നിൽ നിർത്തിയ ബസിലേക്ക് കടന്നുകയറിയ ജീവനക്കാരുടെ ആദ്യസംഘമാണിത്. യാത്രക്കാരായ എം.സച്ചിൻ, മുഹമ്മദ് അഷ്കർ എന്നിവരെ മർദ്ദിക്കുന്ന ഈ സംഘത്തിൽ അഞ്ചുപേരുണ്ട്.
അഞ്ചുമണിക്ക് പൊലീസ് എത്തുന്നത് വരെ മർദനം തുടർന്നു. വൈറ്റില ജംഗ്ഷനിൽ റോഡിൽ ഓടിച്ചിട്ട് അടിച്ചു. വീണപ്പോൾ നെഞ്ചിൽ കയറിയിരുന്ന് ഇടിച്ചു