ജില്ലയില്‍ ഒരിടത്തും ഇരട്ടവോട്ട് ഉണ്ടാകില്ല; വോട്ടര്‍ പട്ടികയിലെ ഡാറ്റ എന്‍ട്രിയില്‍ വന്ന പിശകുമൂലം ഇരട്ടിപ്പുണ്ടായതായി കണ്ടെത്തിയ ചില പേരുകള്‍ പ്രത്യേകം തരംതിരിച്ച് അതാതു ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു നല്‍കി; കളക്ടർ കെ വാസുകി.ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ജില്ലയില്‍ ഒറ്റ ബൂത്തില്‍പ്പോലും ഇരട്ടവോട്ട് നടക്കില്ലന്ന് ഉറപ്പു നൽകി തിരുവനന്തപുരം കളക്ടർ കെ വാസുകി. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഇരട്ടിച്ചിട്ടുണ്ടെന്ന ആക്ഷേപം വിശദമായി പരിശോധിച്ചു. ഇരട്ടിപ്പുള്ള പേരുകളിൽ എല്ലാം ഒരേ പേരുള്ള വ്യത്യസ്ത വ്യക്തികളുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേ പേരുകാരാണെങ്കിലും അവരുടെ ജനന തീയതി, വോട്ടേഴ്‌സ് ഐ.ഡി. കാര്‍ഡ് നമ്പര്‍ തുടങ്ങിയവ വ്യത്യസ്തമാണ് എന്നും കളക്ടർ വ്യക്തമാക്കി.
