വേലയും കൂലിയും ഇല്ല ജയിലില്‍ കിടക്കാനായി ഒരാളെ കുത്തിക്കൊന്ന് യുവാവ് .മാനഞ്ചരക്ക് സമീപം സിറ്റി മധ്യത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ വെച്ച് അജ്ഞാതനെ കുത്തിക്കൊന്ന യുവാവ് കമ്മീഷണർ ഓഫീസിൽ കൊലക്കത്തിയുമായി കീഴടങ്ങി.പ്രതിയുടെ കുറ്റ സമ്മത മൊഴി കേട്ടാണ് പോലീസ് ഞെട്ടിയത്.തനിക്ക് ജയിലില്‍ കിടക്കാന്‍ അതിയായ ആഗ്രഹം ഉള്ളതിനാലാണ് താന്‍ കൊലപ്പെടുത്തിയത് എന്നാണ് പ്രതിയുടെ വിശദീകരണം.ശനിയാഴ്ച ഉച്ചക്ക് 2 15 നു ആയിരുന്നു സംഭവം.
ജയിലിൽ കിടക്കാൻ ആഗ്രഹം! അജ്ഞാതനെ കുത്തിക്കൊന്ന യുവാവ് കമ്മീഷണർ ഓഫീസിൽ കൊലക്കത്തിയുമായി കീഴടങ്ങി; കൊലപ്പെടുത്താനായി യാചകരേയോ അനാഥരേയോ തേടി നടക്കുകയായിരുന്നെന്നും പ്രതിയുടെ വെളിപ്പെടുത്തൽ; കോഴിക്കോട് മാനഞ്ചിറയ്ക്ക് സമീപത്ത് വച്ച് അജ്ഞാതന്റെ കഴുത്തിൽ കത്തി കുത്തിയിറക്കിയത് വളയം സ്വദേശി
