June 3, 2023

കൈരളി പീപ്പിള്‍ സര്‍വേ പൊളിച്ചു!ഇടതു പക്ഷം തൂത്തുവാരും

കൈരളി പീപ്പിള്‍ സര്‍വേ പൊളിച്ചു!ഇടതു പക്ഷം തൂത്തുവാരും .ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം പ്രവചിച്ച് കൈരളി പീപ്പിള്‍-സിഡ സര്‍വേ. എല്‍ഡിഎഫ് 11 മുതല്‍ 13 വരെ സീറ്റുകളില്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.യുഡിഎഫിന്റെ സാധ്യത ഏഴുമുതല്‍ ഒമ്പതുവരെ സീറ്റുകളില്‍ മാത്രം. ബിജെപി ഇത്തവണയും സീറ്റൊന്നും നേടില്ലെന്നും എല്ലാ മണ്ഡലത്തിലും എന്‍ഡിഎ മൂന്നാംസ്ഥാനമേ നേടൂവെന്നും സര്‍വേ പറയുന്നു. 42.1 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിക്കുക. യുഡിഎഫ് 40.8 ശതമാനം വോട്ടും. എന്‍ഡിഎയുടെ വോട്ടുനേട്ടം 15.2 ശതമാനം മാത്രമായിരിക്കും. 1.9 ശതമാനം മറ്റുള്ളവര്‍ക്കാണ്.
കൈരളി പീപ്പിള്‍ സര്‍വേ പൊളിച്ചു!ഇടതു പക്ഷം തൂത്തുവാരും

Leave a Reply

Your email address will not be published.