November 29, 2022

വാലിന് തീ പിടിച്ച അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് കുട്ടിയാന ; കണ്ണില്ലാത്ത ഈ കൊടും ക്രൂരതയ്ക്കു പിന്നില്‍…

വാലിന് തീ പിടിച്ച അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് കുട്ടിയാന ; കണ്ണില്ലാത്ത ഈ കൊടും ക്രൂരതയ്ക്കു പിന്നില്‍…വാലിന് തീ പിടിച്ച അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് ആ കുട്ടിയാന ഓടുകയാണ്. ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത് കൊടും ക്രൂരതയുടെ കഥ. സാങ്ച്വറി വന്യജീവി ഫൗണടേഷന്റെ ഈ വര്‍ഷത്തേ(2017ബിബിസി റിപ്പോര്‍ട്ട്) ഏറ്റവും മികച്ച പുരസ്‌കാരം നേടിയ ചിത്രം.

മരണ വെപ്രാളത്തില്‍ ഓടുന്ന ആനകളുടെ പുറകില്‍ തീ കൊളുത്തിയശേഷം ഓടി രക്ഷപെടുന്ന യുവാക്കളേയും കാണാം അമച്ഛ്വര്‍ ഫോട്ടോ ഗ്രാഫറായ ബഹ്ളബ് ഹസ്റയാണ് ‘നരകം ഇവിടെയാണ് ‘ എന്ന അടിക്കുറിപ്പോടു കൂടി ചിത്രം പങ്കു വെച്ചത്.. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് ചിത്രം. കാടിറങ്ങി ആനകള്‍ നാട്ടില്‍ വരുന്നത് തടയാന്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത്

Leave a Reply

Your email address will not be published.