പിഞ്ചുമകന്റെ വിയോഗം നേരില്‍ കണ്ട പിതാവിന്റെ കുറിപ്പ് വൈറല് .ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശി ഷഹീറിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ്. തന്റെ ഏക മകന്‍ ഡോക്ടറുടെ അനാസ്ഥ മൂലം മരിച്ച് ഒരു വര്‍ഷം തികയുന്ന വേളയില്‍ ഷഹീര്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായുക്കുന്നവരുടെ കണ്ണുകള്‍ ഈറനണിയിക്കുകയാണ്. ഡോക്ടറുടെ അനാസ്ഥ കാരണം തന്റെ ഏക മകനെ ലാളിച്ചു കൊതി തീരും മുന്പ് മരണം വിളിച്ചതിന്റെ ഓര്‍മ്മകളാണ് അവന്റെ ചരമ വാര്‍ഷികത്തില്‍ ഷഹീര്‍ പങ്കു വെക്കുന്നത്.ചര്ധിലും പനിയും കാരണം വിഷമിച്ച കുഞ്ഞിനെ മംഗലാപുരതു ഉള്ള പ്രമുഖ ഹോസ്പിറ്റലില്‍ ചികിത്സക്ക് എത്തിച്ചിട്ടും സാരമില്ലെന്ന ഡോക്ടര്‍ പറഞ്ഞ വാക്ക് വിശ്യസിച്ചു എന്നും എന്നാല്‍ തന്റെ കുഞ്ഞ് വൈകാതെ തങ്ങളുടെ മുന്നില്‍ വെച്ച് മരണത്തിനു കീഴടങ്ങി എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
പിഞ്ചുമകന്റെ വിയോഗം നേരില്‍ കണ്ട പിതാവിന്റെ കുറിപ്പ് വൈറല് .