March 29, 2023

കണ്ണുതുറക്കാതെ എണീറ്റു കുളിച്ചു ക്ഷേത്രംവരെ കണ്ണുതുറന്നില്ല സുരേഷ് ഗോപി വിഡിയോ

കണ്ണുതുറക്കാതെ എണീറ്റു കുളിച്ചു ക്ഷേത്രംവരെ കണ്ണുതുറന്നില്ല സുരേഷ് ഗോപി വിഡിയോ.ഏത് സിനിമാ തിരക്കിലായാലും ഞാന്‍ വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നു. ഉറങ്ങിയെണീറ്റ് കണി കാണും. ഇത് വീട്ടിലില്ലാത്ത ആദ്യ വിഷുവാണ്…’ തിരുവാമ്പാടി കൃഷ്ണനെ കണി കണ്ടാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി വിഷു ദിനത്തിൽ കണ്ണുതുറന്നത്. ഇന്ന് കണ്ണുതുറന്ന് ആദ്യം കാണുന്നത് കൃഷ്ണനെ തന്നെയാവണം എന്ന തോന്നൽ ഉണ്ടായിരുന്നു.

വീട്ടിലായിരുന്നെങ്കിൽ ഞങ്ങൾ കണിയൊരുക്കും. പ്രചാരണവുമായി ബന്ധപ്പെട്ട് ഞാൻ ഹോട്ടലിലാണ് താമസിക്കുന്നത്. രാവിലെ ഹോട്ടലിൽ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്നും ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തുംവരെ താൻ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

വീഡിയോ കാണാം .

Leave a Reply

Your email address will not be published.