സാന്ത്വനമേകാന്‍ സുരേഷ്‌ഗോപിയെത്തി; മനസ്സ് നിറഞ്ഞ് അമ്മമാര്‍ .സാന്ത്വനമേകാന്‍ മകന്‍ വന്നെത്തിയത് പോലെ അവര്‍ സുരേഷ് ഗോപിക്ക് ചുറ്റും കൂടി.സെല്‍ഫി എടുത്തും കെട്ടിപ്പിടിച്ചും സന്തോഷവും അത്ഭുതവും എങ്ങനെ എന്ന് അറിയിക്കണം എന്ന് അറിയാതെ അമ്മമ്മാര്‍ കുഴങ്ങി.ഒന്ന് ഉറപ്പാണ് ത്യശൂരില്‍ ഉള്ള അമ്മമാര്‍ മനസ് അറിഞ്ഞു ചിരിച്ചു.അമ്മമാരുടെ മനം നിറഞ്ഞു മുഖം തെളിഞ്ഞു ആ നിറഞ്ഞ മനസുകളുടെ സ്നേഹം പേറിയാണ് ത്യശൂര്‍ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഇന്നലത്തെ ദിനം അവസാനിച്ചത്.
ഞാനൊരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്,… അതെന്താണെന്ന് ഞാന്‍ പറയുന്നില്ല.. എനിക്ക് വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനമാത്രം… വിഷുവിന് നിങ്ങള്‍ക്കൊപ്പെ ഭക്ഷണം കഴിക്കാന്‍ ഞാനുമെത്തും എനിക്ക് ഭക്ഷണം തയ്യാറാക്കി വെക്കണം”.. അമ്മമാരുടെ സ്‌നേഹത്തില്‍ എല്ലാം മറന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി.