December 6, 2022

സുരേഷ് ഗോപിയുടെ വാഹനത്തില്‍ പൊലീസ് ജീപ്പ് ഇടിച്ചത് വിവാദമാകുന്നു

സുരേഷ് ഗോപിയുടെ വാഹനത്തില്‍ പൊലീസ് ജീപ്പ് ഇടിച്ചത് വിവാദമാകുന്നു.തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ നടന്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രഥത്തില്‍ പൊലീസ് ജീപ്പിടിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഭാഗത്ത് പര്യടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ സുരേഷ് ഗോപി രഥത്തില്‍ ഉണ്ടായിരുന്നില്ല. രഥമില്ലാത്തതിനാല്‍ ഇന്നലെ തുറന്ന ജീപ്പില്‍ കുടപിടിച്ചാണ് സുരേഷ് ഗോപി ഗുരുവായൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.അമിത വേഗതയില്‍ എത്തിയ പോലീസ് ജീപ്പ് രഥത്തില്‍ ഇടിക്കുക ആയിരുന്നു എന്നും ബി ജെ പി പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു.എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായില്ല എന്നും പരാതി കേട്ടിച്ചമച്ചതും ആണെന്നാണ് പോലീസ് വാദം.

സുരേഷ് ഗോപിയുടെ വാഹനത്തില്‍ പൊലീസ് ജീപ്പ് ഇടിച്ചത് വിവാദമാകുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.