തൊടുപുഴയിലെ യുവതിക്ക് മറ്റ് ഇടപാടുകളുണ്ടോ എന്ന് അന്വേഷണം ശക്തമാകുന്നു .തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. കുഞ്ഞ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിയായ അരുണ്‍ ആനന്ദിനെ രക്ഷിക്കാന്‍ പ്രമുഖര്‍
രംഗത്തെത്തിയിരിക്കുകയാണെന്നാണ് സൂചന. കുഞ്ഞിന്റെ അമ്മയെ പ്രതിയാക്കുന്നതില്‍ നിന്നും പലരും തടയുന്നതിനിടെയില്‍ അരുണിനെ രക്ഷിക്കാനും ശ്രമം നടക്കുകയാണ്.സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കാരവാന്‍ നല്‍കുന്ന മുതലാളിയാണ് അരുണിനെ രക്ഷിക്കാന്‍ മുന്നിട്ടു ഇറങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.ഇരുപതില്‍ അധികം ടൂറിസ്റ്റ് ബസ് ഉള്ള മുതലാളിയാണ് ഇയാള്‍.ജയിലില്‍ പോയി അരുണിന് കാവി മുണ്ടും മഞ്ഞ ബനിയനും കൊടുത്തത് ഈ ടൂറിസ്റ്റ് ബസ് മുതലാളിയാണ്.കുട്ടിയുടെ അമ്മയെ സാക്ഷിയാക്കി വിചാരണ സമയത്ത് അരുണിനെ രക്ഷിച്ചു എടുക്കാനാണ് നീക്കം നടക്കുന്നത്.
തൊടുപുഴയിലെ യുവതിക്ക് മറ്റ് ഇടപാടുകളുണ്ടോ എന്ന് അന്വേഷണം ശക്തമാകുന്നു .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.