November 29, 2022

ചെറുക്കന്റെ ചുറ്റും രാഹുല്‍!പെണ്ണ് വീട്ടുകാരും ഒപ്പം കൂടി

ചെറുക്കന്റെ ചുറ്റും രാഹുല്‍!പെണ്ണ് വീട്ടുകാരും ഒപ്പം കൂടി .വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയത് വയനാട്ടിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ആവേശകരം ആയിരിക്കുന്നു.പലരും പല രീതിയിലാണ് തങ്ങളുടെ ആവേശം പ്രകടിപ്പിക്കുന്നത്.ഇവടെ രാജീവ്‌ എന്ന ആള്‍ തന്റെ വിവാഹ വേദി രാഹുല്‍ ഗാന്ധിക്ക് വോട്ടു അഭ്യര്‍ത്ഥന നടത്താന്‍ ഉള്ള വേദി ആക്കി മാറ്റി.
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനുള്ള വേദിയാക്കി വിവാഹചടങ്ങിനെ യുവാവ് മാറ്റി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മഠാരി രാജീവാണ് വിവാഹവേദി രാഹുലിന്റെ പ്രചരണത്തിനായി മാറ്റിവെച്ചത്. രാജീവും വധുവും പോയവാഹനങ്ങളിലെല്ലാം രാഹുല്‍ഗാന്ധിയുടെ പോസ്റ്റര്‍ പതിച്ചു. ചടങ്ങിനെത്തിയവര്‍ക്കെല്ലാം വോട്ട് അഭ്യര്‍ത്ഥിച്ചുള്ള കത്തും രാജീവ് വിതരണം ചെയ്തു

ചെറുക്കന്റെ ചുറ്റും രാഹുല്‍!പെണ്ണ് വീട്ടുകാരും ഒപ്പം കൂടി

Leave a Reply

Your email address will not be published.