അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയ 7 വയസുകാരൻ അമ്മക്കെഴുതിയ കത്ത് നൊമ്പരമാകുന്നു.അമ്മയുടെ സുഹൃത്ത് അതി ക്രൂരമായി കൊലപ്പെടുത്തി ഏഴു വയസുകാരന്റെ സങ്കല്‍പ്പിക കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.കൊല്ലപ്പെട്ട കുഞ്ഞു പറയും പോലെ ഉള്ള രീതിയിലാണ് കത്ത് തയ്യാര്‍ ആക്കിയത്.കത്തിന്റെ ഉപജ്ഞാതാവ് ആരാണ് എന്നത് വ്യക്തം അല്ലെങ്കിലും ഏറെ അര്‍ത്ഥവതായ വാക്കുകള്‍ കത്തിലൂടെ പറയുന്നു.
കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
എന്റെ പ്രിയപ്പെട്ട അമ്മെ ഞാന്‍ തൊടുപുഴയില്‍ മര്‍ദനത്തിനു ഇര ആയ ഏഴു വയസു ഉള്ള മകന്‍.അമ്മയുടെ സുഹൃത്ത്ന്റെ ക്രൂര മര്‍ദനത്തിനു ഇര ആയ ഞാന്‍ എനിക്ക് മുന്നേ പൊയ അച്ഛന്റെ മരണം ഇല്ലാത്ത സ്വര്‍ഗീയ ലോകത്തേക്ക് പോവുകയാണ്.ഇന്ന് രാവിലെ 11 30 നു കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ആയിരുന്നു എന്റെ യാത്ര.കുറച്ചു ദിവസം ആയി തലച്ചോറിനു പരിക്ക് പറ്റി ചികിത്സയില്‍ ആയിരുന്നു അമ്മെ ഞാന്‍.വെന്റിലെറ്റര്‍ സഹായത്താല്‍ ആയിരുന്നു എന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത്.പിന്നെ അമ്മെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തു വരുമ്പോള്‍ വല്ലാത്ത വേദനയാണ് അമ്മെ.