March 31, 2023

നീയിപ്പോള്‍ കോടീശ്വരനായി!!! ആ അഹംഭാവത്തിലാണ് ഇപ്പോഴത്തെ നിന്റെ ജീവിതം… സുഹൃത്തുക്കളായി കൈപിടിച്ചു നടന്ന പലരും പ്രളയത്തിന് ശേഷം ശത്രുക്കളായി

നീയിപ്പോള്‍ കോടീശ്വരനായി!!! ആ അഹംഭാവത്തിലാണ് ഇപ്പോഴത്തെ നിന്റെ ജീവിതം… സുഹൃത്തുക്കളായി കൈപിടിച്ചു നടന്ന പലരും പ്രളയത്തിന് ശേഷം ശത്രുക്കളായി.

ഞാന്‍ ചെയ്തതു ചെറിയൊരു കാര്യം മാത്രമാണ്. ഇതിലും വലിയ സാഹസികപ്രവര്‍ത്തനം നടത്തിയ നിരവധി സുഹൃത്തുക്കളുണ്ട്. ഒരാള്‍ വലിയ കുന്നിന്‍മുകളില്‍ കയറി ഒരു ഗര്‍ഭിണിയെ ചുമന്നു താഴെയെത്തിച്ച അനുഭവം വരെയുണ്ട്. ഇങ്ങനെ, പുറംലോകമറിയാത്ത ഒട്ടേറെ പേരുടെ രക്ഷാദൗത്യമാണ് പ്രളയകാലത്തു താനടക്കമുള്ള ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ചെയ്തത്. ജെയ്‌സല്‍ വ്യക്തമാക്കി. ഒന്നും ഞാന്‍ എനിക്കു വേണ്ടി ചെയ്തിട്ടില്ല. ചിലര്‍ പ്രചരിപ്പിച്ചത് എനിക്കു 40 ലക്ഷം രൂപ കിട്ടിയെന്നായിരുന്നു. അടുത്തറിയാവുന്നവര്‍ പോലും അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സങ്കടം തോന്നി.

അക്കൗണ്ടില്‍ അഞ്ചു പൈസ പോലുമില്ലാത്തതില്‍ എനിക്കൊരു ദുഃഖവുമില്ല. എനിക്കു പണമോ പദവിയോ വേണ്ട. എന്റെ ആരോഗ്യം നിലനില്‍ക്കുവോളം ഞാന്‍ മറ്റുള്ളവരെ സഹായിക്കാനുണ്ടാവുമെന്നും ജെയ്‌സല്‍ കൂട്ടിച്ചേര്‍ത്തു. പ്രളയകാലത്ത് രക്ഷകനായി എത്തിയ ജെയ്‌സലിനെ നാം മറന്നു കാണില്ല. പാതി മുങ്ങിയ ഇടത്ത് ബോട്ടില്‍ കയറാന്‍ യുവതിയ്ക്ക് മുതുക് ചവിട്ടുപടിയാക്കിയ നന്മ കേരളക്കര ഒന്നടങ്കം വാഴ്ത്തിയതുമാണ്. ഉമ്മാ ധൈര്യമായിട്ട് ചവിട്ടികേറിക്കോളിന്‍ ആ വാക്കുകളിലാണ് ജെയ്‌സലിന്റെ നന്മ കേരളം ഒന്നടങ്കം മനസിലാക്കിയതും ഇടംനെഞ്ചിലേറ്റിയതും.

പക്ഷേ ഇപ്പോള്‍ ജെയ്‌സലിന് വേദനകള്‍ മാത്രമാണ് ലഭിക്കുന്നത്. പണം വന്നതില്‍ പിന്നെ കൈപിടിച്ച്‌ നടന്ന സുഹൃത്തുക്കള്‍ ഇന്ന് ഒരുപാട് അകലെയാണെന്ന് ജെയ്‌സല്‍ പറയുന്നു. ഉള്ളിലുള്ള എല്ലാ വേദനകളും ഇപ്പോള്‍ തുറന്ന് പറയുകയാണ് ജെയ്‌സല്‍. ലോകമെമ്ബാടുമുള്ള മലയാളികള്‍ ഒന്നടങ്കം എന്നെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ, സ്‌നേഹിച്ചു കൊണ്ടിരുന്ന പല സുഹൃത്തുക്കളും പ്രളയത്തിന് ശേഷം ശത്രുക്കളായി. നീയിപ്പോള്‍ കോടീശ്വരനായി. ആ അഹംഭാവത്തിലാണ് ഇപ്പോഴത്തെ നിന്റെ ജീവിതമെന്നാണ് സുഹൃത്തുക്കളായി കൈപിടിച്ചു നടന്ന പലരും ഇപ്പോള്‍ എന്നോടു പറയുന്നത്.

സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ കാര്‍ ഒഴിവാക്കി ബൈക്കിലാണ് പോകുന്നത്. എനിക്കു മറ്റുള്ളവരുടെ അവകാശപ്പെട്ട ഒരു ഉറുപ്പിക പോലും വേണ്ട. എന്റെ കൈയില്‍ കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ട്. പല മാധ്യമങ്ങളും എനിക്ക് കോടികള്‍ കിട്ടിയെന്ന് വരെ പ്രചരിപ്പിച്ചു’ ജെയ്‌സല്‍ പറയുന്നു. പ്രളയകാലത്തെ ആ പ്രവര്‍ത്തനത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അതിലൂടെ ലഭിച്ച സഹായം കൊണ്ട് വീട് നന്നാക്കി, മഹീന്ദ്ര ഒരു വണ്ടിയും സമ്മാനിച്ചു, അക്കൗണ്ടില്‍ മൂന്നര- നാലു ലക്ഷം രൂപയും കിട്ടി, അത് പവപ്പെട്ടവരുടെ കല്യാണത്തിനും മറ്റുമായി സഹായങ്ങള്‍ ചെയ്തു. എന്നിട്ടും അഹങ്കാരി എന്ന പേര് മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്ന് അദ്ദേഹം വേദനയോടെ പറയുന്നു. ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ചില്ലിക്കാശു പോലുമില്ലെന്നതാണ് വാസ്തവമെന്നും ജെയ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.