കല്യാണം നടക്കവേ മുന്‍കാമുകി കെട്ടണേ എന്നുപറഞ്ഞ് വന്ന വീഡിയോ വൈറല്‍.വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ പഴയ കാമുകി തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് ഇരച്ച് വന്നാല്‍ വരന്റെ ഗതിയെന്താകും…? ഇന്നലെ ചൈനയിലെ ഒരു വിവാഹവേദിയില്‍ ഉണ്ടായ കാഴ്ചയിതായിരുന്നു. ഇത് സംബന്ധിച്ച് പുറത്ത് വന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. വിവാഹത്തിനോട് അനുബന്ധിച്ച് മോതിരം കൈമാറി മധുരവും കൊടുത്ത് വരന്‍ വധുവിനെ ചുംബിക്കാന്‍ ഒരുങ്ങുമ്പോഴാണ് വരന്റെ മുന്‍ കാമുകി ഇവിടേക്കി ഇടിച്ച് കയറി വന്നത്. എല്ലാം എന്റെ തെറ്റാണെന്നും എന്നെ തന്നെ കെട്ടണമെന്നും പറഞ്ഞ് കരഞ്ഞ് വരന്റെ കാല്‍ പിടിച്ചുള്ള മുന്‍കാമുകിയുടെ പ്രകടനം കണ്ട് വേദിയിലെ വധു നടുങ്ങി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇതോടെ വരന്‍ പ്രശ്‌നത്തില്‍ കുരുങ്ങി കുത്തുപാള എടുക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്തു.
കല്യാണം നടക്കവേ മുന്‍കാമുകി കെട്ടണേ എന്നുപറഞ്ഞ് വന്ന വീഡിയോ വൈറല്‍.