കളക്ടര്‍ അവരുടെ ജോലി കൃത്യമായി ചെയ്തു; അനുപമയെ അഭിനന്ദിച്ച് സുരേഷ് ഗോപി.ഇതാണ് സുരേഷ് ഗോപി വലിയ വിവാദത്തിനു ഇടയിലും കലക്റ്റര്‍ അനുപമയെ അഭിനന്ദനം നേര്ന്നിരിക്കുകയാണ് സുരേഷ് ഗോപി.കലക്റ്റര്‍ അവുടെ ജോലി കൃത്യമായി ചെയ്തു.അവരുടെ ആത്മാര്‍ത്ഥയെ കുറിച്ച് എനിക്ക് നല്ലത് പോലെ അറിയാം.ഇതാണ് സുരേഷ് ഗോപിയുടെ നിലപാട്.
തനിക്ക് എതിരെ ചട്ട ലഘന നോട്ടീസ് അയച്ചതിന് പിന്നില്‍ രാഷ്ടീയ പ്രേരണ ഉണ്ടോ എന്ന് കലക്ടര്‍ വ്യക്തമാക്കണം എന്ന് ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപി പറയുന്നു.കലക്ടര്‍ തന്റെ ജോലി കൃത്യമായി തന്നെ ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയില്‍ അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ച സംഭവത്തിലാണ് ത്യശൂര്‍ കലക്ടര്‍ അനുപമ സുരേഷ് ഗോപിക്ക് എതിരെ നോട്ടീസ് അയച്ചത്.