സുരേഷ് ഗോപിക്കെതിരായ നടപടിക്ക് പ്രതികാമായി സംഘ പരിവാര്‍ ടിവി അനുപമയെ ക്രിസ്ത്യാനിയാക്കി .ത്യശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ്ഗോപി അയ്യപന്റെ പേരില്‍ വോട്ട് ചോദിച്ചതിനു ഭരണാധികാരി കൂടി ആയ ജില്ല കലക്ടര്‍ ടിവി അനുപമ 48 മണിക്കൂറിനു ഉള്ളില്‍ ഇതിനു വിശദീകരണം നല്‍കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയിരുന്നു.
ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിക്കെതിരേ നടപടി എടുത്ത കളക്ടര്‍ ടിവി അനുപമക്കെതിരേ സംഘപരിവാറിന്റെ വര്‍ഗീയ പ്രചരണം. അനുപമയുടെ ഭര്‍ത്താവിന്റെ പേര് ചേര്‍ത്താണ് വംശീയ അധിക്ഷേപം. അനുപമയുടെ പേര് ടിവി അനുപമ എന്നല്ലെന്നും അനുപമ ക്ലിന്‍സണ്‍ ജോസഫാണെന്നും ഇതില്‍ നിന്ന് ഇവരുടെ നിലപാട് എന്താണെന്ന് അറിയാമെന്നുമാണ് സന്ദേശങ്ങള്‍
സുരേഷ് ഗോപിക്കെതിരായ നടപടിക്ക് പ്രതികാരമായി സംഘ പരിവാര്‍ ടിവി അനുപമയെ ക്രിസ്ത്യാനിയാക്കി